#arrest | കഞ്ചാവുമായി കാർ പാഞ്ഞു, പിന്നാലെ നാട്ടുകാരും പോലീസും; ഇടിച്ചുനിന്നത് പോലീസ് വാഹനത്തിൽ, മൂന്ന് പേർ പിടിയിൽ

#arrest | കഞ്ചാവുമായി കാർ പാഞ്ഞു, പിന്നാലെ നാട്ടുകാരും പോലീസും; ഇടിച്ചുനിന്നത് പോലീസ് വാഹനത്തിൽ, മൂന്ന് പേർ പിടിയിൽ
Jun 28, 2024 04:40 PM | By VIPIN P V

പാലക്കാട്: (truevisionnews.com) കഞ്ചാവ് കടത്തുകയായിരുന്ന കാറിനെ സാഹസികമായി പിന്തുടർന്ന് പിടികൂടി വടക്കഞ്ചേരി പൊലീസ്.

വടക്കഞ്ചേരി കല്ലിങ്കൽ പാടത്ത് വച്ചാണ് അമിത വേഗതയിലെത്തിയ കാറിന് കുറുകെ പൊലീസ് വാഹനം ഇട്ടു പിടികൂടിയത്.

അമിത വേഗതയിലെത്തിയ കാറിനെ വിവിധയിടങ്ങളിൽ നാട്ടുകാർ തടഞ്ഞെങ്കിലും വാഹനം നിർത്താൻ കാർ യാത്രക്കാർ തയ്യാറായില്ല.

എന്നാൽ പൊലീസ് വാഹനം ഇടിച്ച് കാർ നിർത്തുകയായിരുന്നു. കാറിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടി. സംഭവത്തിൽ കാറിലുണ്ടായിരുന്ന മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇടിയുടെ ആഘാതത്തിൽ പൊലീസ് ജീപ്പും കാറും തകർന്നു. ആലത്തൂർ ഭാഗത്ത് നിന്നും വന്ന കാർ പാടൂർ വഴി കണ്ണമ്പ്ര കല്ലിങ്കൽ പാടം റോഡിലൂടെയാാണ് കാർ അപകടകരമായ രീതിയിൽ യാത്ര ചെയ്തിരുന്നതത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുട‍ർന്ന് വടക്കഞ്ചേരി പൊലീസ് കല്ലിങ്കൽ പാടത്ത് വാഹനം പുറകെ ഇട്ട് നിർത്തി തടയുകയായിരുന്നു.

എന്നാൽ വാഹനം മറികടക്കാൻ കാറിലുള്ളവർ ശ്രമിച്ചെങ്കിലും പൊലീസ് വാഹനത്തിൽ ഇടിച്ചാണ് കാർ നിന്നത്.

നാട്ടുകാരും പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

#car #spedoff #cannabis #followed #locals #police #vehicle #crashed #three #people #arrested

Next TV

Related Stories
#bodyfound | കൊയിലാണ്ടി മുത്താമ്പി പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

Jul 2, 2024 10:27 PM

#bodyfound | കൊയിലാണ്ടി മുത്താമ്പി പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

സമീപത്ത് മീൻപിടിച്ചുകൊണ്ടിരിക്കുന്നവർ ഇത് കണ്ടതിനെ തുടർന്ന് പൊലീസിലും ഫയർഫോഴ്‌സിലും വിവരം...

Read More >>
#death | മീൻ പിടിക്കുന്നതിനിടയിൽ കടൽച്ചൊറി കണ്ണിൽ തെറിച്ചു; ചികിത്സയിലിരിക്കെ മത്സ്യത്തൊഴിലാളി മരിച്ചു

Jul 2, 2024 10:21 PM

#death | മീൻ പിടിക്കുന്നതിനിടയിൽ കടൽച്ചൊറി കണ്ണിൽ തെറിച്ചു; ചികിത്സയിലിരിക്കെ മത്സ്യത്തൊഴിലാളി മരിച്ചു

അലർജി ബാധിച്ച് കണ്ണിൽ നീര് വന്നതോടെ പുല്ലുവിള ആശുപത്രിയിൽ ചികിത്സ...

Read More >>
#raggingcase | റാഗ് ചെയ്ത കാര്യം പരാതിപ്പെട്ടതിന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് ക്രൂരമായ ആക്രമണം; കോമ്പസ് ഉപയോഗിച്ച് കുത്തി

Jul 2, 2024 10:01 PM

#raggingcase | റാഗ് ചെയ്ത കാര്യം പരാതിപ്പെട്ടതിന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് ക്രൂരമായ ആക്രമണം; കോമ്പസ് ഉപയോഗിച്ച് കുത്തി

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ നടന്നത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ഇന്റര്‍വെല്‍ സമയത്ത് പുറത്തിറങ്ങരുതെന്ന് സീനിയര്‍...

Read More >>
#arrest | പ്രണയം നടിച്ച് സ്കൂൾ വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ

Jul 2, 2024 10:00 PM

#arrest | പ്രണയം നടിച്ച് സ്കൂൾ വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ

ഇതോടെ പ്രതി തമിഴ്നാട്ടിലേക്ക് കടന്നു. തമിഴ്നാട്ടിലും തിരയുന്നുണ്ടെന്നറിഞ്ഞതോടെ കേരളത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ്...

Read More >>
Top Stories