#FilmShooting | 'മാനദണ്ഡങ്ങൾ പാലിച്ചാണ് അനുമതി നൽകിയത്; രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ നിർദേശം നൽകി' - ആശുപത്രി സൂപ്രണ്ട്

#FilmShooting |  'മാനദണ്ഡങ്ങൾ പാലിച്ചാണ് അനുമതി നൽകിയത്; രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ നിർദേശം നൽകി' - ആശുപത്രി സൂപ്രണ്ട്
Jun 28, 2024 03:25 PM | By VIPIN P V

കൊച്ചി: (truevisionnews.com) അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ മാനദണ്ഡങ്ങൾ പാലിച്ചാണ് ഷൂട്ടിങ്ങിന് അനുമതി നൽകിയതെന്ന് താലൂക്കാശുപത്രി സൂപ്രണ്ട്.

രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ പ്രത്യേകം നിർദേശം നൽകിയിരുന്നുവെന്ന് സൂപ്രണ്ട് പറഞ്ഞു.

ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിന്‍റെയടക്കം അനുമതിയും നിർദേശങ്ങളും പാലിച്ചാണ് ഷൂട്ടിങ് നടന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

അത്യാഹിത വിഭാഗത്തിൽ സിനിമ ഷൂട്ടിംഗ് നടത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. തുടർ‌ന്നാണ് പ്രതികരണവുമായി ആശുപത്രി അധികൃതരെത്തിയത്.

താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വ്യാഴാഴ്ച രാത്രിയാണ് രോഗികളെ ബുദ്ധിമുട്ടിലാക്കി സിനിമാ ചിത്രീകരണം നടന്നത്.

സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയവർ 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ നിർദേശം.

എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. ഫഹദ് ഫാസിൽ നിർമ്മിക്കുന്ന പൈങ്കിളി എന്ന സിനിമയാണ് ഇവിടെ ചിത്രീകരിച്ചത്.

#permission #following #norms #Instructions #not #cause #difficulty #patients #hospital #superintendent

Next TV

Related Stories
#raggingcase | റാഗ് ചെയ്ത കാര്യം പരാതിപ്പെട്ടതിന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് ക്രൂരമായ ആക്രമണം; കോമ്പസ് ഉപയോഗിച്ച് കുത്തി

Jul 2, 2024 10:01 PM

#raggingcase | റാഗ് ചെയ്ത കാര്യം പരാതിപ്പെട്ടതിന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് ക്രൂരമായ ആക്രമണം; കോമ്പസ് ഉപയോഗിച്ച് കുത്തി

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ നടന്നത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ഇന്റര്‍വെല്‍ സമയത്ത് പുറത്തിറങ്ങരുതെന്ന് സീനിയര്‍...

Read More >>
#arrest | പ്രണയം നടിച്ച് സ്കൂൾ വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ

Jul 2, 2024 10:00 PM

#arrest | പ്രണയം നടിച്ച് സ്കൂൾ വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ

ഇതോടെ പ്രതി തമിഴ്നാട്ടിലേക്ക് കടന്നു. തമിഴ്നാട്ടിലും തിരയുന്നുണ്ടെന്നറിഞ്ഞതോടെ കേരളത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ്...

Read More >>
#kalamurdercase |  കലയെ കൊല്ലാൻ ക്വട്ടേഷൻ നൽകി, ഞങ്ങൾ കൊന്നില്ലെങ്കിൽ അവർ കൊല്ലുമെന്ന് പറഞ്ഞിരുന്നു -കലയുടെ ബന്ധു

Jul 2, 2024 09:20 PM

#kalamurdercase | കലയെ കൊല്ലാൻ ക്വട്ടേഷൻ നൽകി, ഞങ്ങൾ കൊന്നില്ലെങ്കിൽ അവർ കൊല്ലുമെന്ന് പറഞ്ഞിരുന്നു -കലയുടെ ബന്ധു

കലയെ കൊല്ലാൻ ക്വട്ടേഷൻ തന്നിട്ട‍ുണ്ടെന്നും അതിനാൽ അവളെ ശ്രദ്ധിക്കണമെന്നും അവർ സൂചന...

Read More >>
#kalamurder | കല കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് പൊലീസ്; ‘ഇസ്രയേലിലുള്ള അനിലിനെ നാട്ടിൽ എത്തിക്കും’

Jul 2, 2024 08:30 PM

#kalamurder | കല കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് പൊലീസ്; ‘ഇസ്രയേലിലുള്ള അനിലിനെ നാട്ടിൽ എത്തിക്കും’

കലയെ കാണാതായതായി കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും എസ്പി...

Read More >>
Top Stories