#missing | വനത്തിനുള്ളില്‍ കാണാതായ 55- കാരനെ മൂന്നാം ദിവസവും കണ്ടെത്താനായില്ല; തിരച്ചിൽ

#missing | വനത്തിനുള്ളില്‍ കാണാതായ 55- കാരനെ മൂന്നാം ദിവസവും കണ്ടെത്താനായില്ല; തിരച്ചിൽ
Jun 27, 2024 03:07 PM | By VIPIN P V

മലപ്പുറം: (truevisionnews.com) ഊര്‍ങ്ങാട്ടിരിയില്‍ വനത്തിനുള്ളില്‍ കാണാതായ ആളെ മൂന്നാം ദിവസവും കണ്ടെത്താനായില്ല.

ഓടക്കയം പണിയ കോളനിയിലെ താമസക്കാരനായ രാമനെ (55)യാണ് കാണാതായത്. ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് വനവിഭവങ്ങള്‍ ശേഖരിക്കാനായി കാടുകയറിയത്.

രാത്രിയായിട്ടും രാമന്‍ തിരിച്ച് എത്താതായതോടെ പിറ്റേന്ന് രാവിലെ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലും രാമനെ കണ്ടെത്താന്‍ ആയില്ല. വ്യാഴാഴ്ച വിവിധ സേനകളുടെ സഹായത്തോടെ കാട്ടിനുള്ളില്‍ വ്യാപകമായ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു സൂചനകളും ലഭിച്ചിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

തെങ്ങ് കയറ്റ തൊഴിലാളിയായ രാമന്‍ പണി ഇല്ലാതായതോടെയാണ് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയത്. രാവിലെ പോകുമ്പോള്‍ ഒരു കത്തി മാത്രമാണ് രാമന്‍ കയ്യില്‍ കരുതിയത് എന്നാണ് വീട്ടുകാര്‍ പറയുന്നത്.

ഫോറസ്റ്റ്, ഫയര്‍ഫോഴ്‌സ് പോലീസ് തുടങ്ങിയ സേനകളും വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും ഉള്‍പ്പടെ അറുപത് പേരടങ്ങുന്ന സംഘമാണ് കാട്ടില്‍ തിരച്ചില്‍ നടത്തുന്നത്.

#year #old #missing #forest #not #found #Thirdday #search

Next TV

Related Stories
#amoebicmeningoencephalitis |  മൂക്കിലെയും കര്‍ണപടലത്തിലെയും സുഷിരം വഴി അമീബ; കോഴിക്കോട്ട് മറ്റൊരു കുട്ടി ചികിത്സയിൽ

Jul 1, 2024 10:08 PM

#amoebicmeningoencephalitis | മൂക്കിലെയും കര്‍ണപടലത്തിലെയും സുഷിരം വഴി അമീബ; കോഴിക്കോട്ട് മറ്റൊരു കുട്ടി ചികിത്സയിൽ

പയ്യോളി നഗരസഭയിലുള്ള കാട്ടുംകുളത്തില്‍ കുളിച്ചശേഷമാണ് കുട്ടിക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. തിക്കോടി പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍...

Read More >>
#jainraj | 'കൊട്ടാരസദൃശ്യമായ വീട് ഉണ്ടാക്കിയിട്ടില്ല, അച്ഛന്റെ സഹായത്തോടെ ബിസിനസുമില്ല'; മറുപടിയുമായി ജയിൻ രാജ്‌

Jul 1, 2024 09:55 PM

#jainraj | 'കൊട്ടാരസദൃശ്യമായ വീട് ഉണ്ടാക്കിയിട്ടില്ല, അച്ഛന്റെ സഹായത്തോടെ ബിസിനസുമില്ല'; മറുപടിയുമായി ജയിൻ രാജ്‌

അമ്മയുടെ സ്ഥിര നിക്ഷേപത്തിൽ നിന്നുള്ള വായ്പയും അച്ഛന്റെ എംഎൽഎ പെൻഷനിൽ നിന്നുള്ള തുകയും വീട് നിർമ്മാണത്തിന്...

Read More >>
#drowned | നീന്തുന്നതിനിടെ അപകടം; വടകര ലോകനാർകാവ് ചിറയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു

Jul 1, 2024 09:53 PM

#drowned | നീന്തുന്നതിനിടെ അപകടം; വടകര ലോകനാർകാവ് ചിറയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു

ഇന്ന് വൈകീട്ട് അഞ്ചര ഓടെ കൂട്ടുകാരോടൊത്ത് വലിയ ചിറയിൽ...

Read More >>
#fire | നാദാപുരത്ത് തേങ്ങ കൂടക്ക് തീ പിടിച്ചു; കത്തിനശിച്ചത് എണ്ണായിരത്തോളം നാളീകേരം

Jul 1, 2024 09:49 PM

#fire | നാദാപുരത്ത് തേങ്ങ കൂടക്ക് തീ പിടിച്ചു; കത്തിനശിച്ചത് എണ്ണായിരത്തോളം നാളീകേരം

നാദാപുരം അഗ്നിരക്ഷ നിലയത്തിൽ നിന്നും എത്തിയ രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് തീ അണച്ചു....

Read More >>
Top Stories