#rain | 'മഴ തന്നെ മഴ'; ജൂലൈയിൽ സംസ്ഥാനത്ത്‌ കൂടുതൽ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

#rain | 'മഴ തന്നെ മഴ'; ജൂലൈയിൽ സംസ്ഥാനത്ത്‌ കൂടുതൽ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്
Jul 1, 2024 09:16 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  ജൂലൈയിൽ സംസ്ഥാനത്ത്‌ കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ മാസത്തിലും പസഫിക്ക് സമുദ്രത്തിൽ എൻസോ പ്രതിഭാസവും ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (ഐഒ‍ഡി) പ്രതിഭാസവും ന്യൂട്രൽ സ്ഥിതിയിൽ തുടരാനാണ് സാധ്യത.

ജൂൺ മാസത്തിൽ കേരളത്തിൽ 25 ശതമാനം മഴയുടെ കുറവുണ്ടായിരുന്നു. ജൂണിൽ ശരാശരി 648.2 എംഎം മഴ ലഭിക്കേണ്ട സ്ഥാനത്ത് 489.2 എംഎം മഴ മാത്രമാണ് ലഭിച്ചത്.

എങ്കിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മെച്ചപ്പെട്ട മഴ ലഭിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ ഇത്തവണ ജൂണിൽ സാധാരണയിൽ കൂടുതൽ മഴ പ്രവചിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച പോലെ മഴ ലഭിച്ചില്ല.

കഴിഞ്ഞ വർഷം 60 ശതമാനം മഴക്കുറവ് ആയിരുന്നു. 1976-നും 1962-നും ശേഷം ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺ മാസമായിരുന്നു 2023ലേത്. 30 ദിവസത്തിൽ ആറ് ദിവസം മാത്രമാണ് ഇത്തവണ സാധാരണയിൽ കൂടുതൽ മഴ ലഭിച്ചത്.

എല്ലാ ജില്ലകളിലും ഇത്തവണയും സാധാരണയെക്കാൾ കുറവ് മഴയാണ് ലഭിച്ചത്. ജൂണിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂരിലാണെങ്കിലും (757.5 എംഎം) സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ട മഴയെക്കാൾ (879.1എംഎം)14 ശതമാനം കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്.

തൊട്ട് പിറകിൽ കാസർകോട് (748.3 എംഎം, 24 ശതമാനം കുറവ്) ജില്ലാണ്. ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരം ( 289.3 എംഎം), കൊല്ലം ( 336.3 എംഎം) ജില്ലകളിലാണ്. ജൂൺ ആദ്യ പകുതിയിൽ കാലവർഷക്കാറ്റ് പൊതുവെ ദുർബലമായതാണ് മഴ കുറയാനുള്ള പ്രധാന കാരണം.

കേരള തീരത്തും, തമിഴ്‌നാട് തീരത്തും ജൂലൈ മൂന്ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണം.

#Central #Meteorological #Department #said #more #rain #likely #state#july.

Next TV

Related Stories
#bodyfound  | കണ്ണൂർ മാട്ടൂൽ കാവിലെ പറമ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Jul 3, 2024 11:24 PM

#bodyfound | കണ്ണൂർ മാട്ടൂൽ കാവിലെ പറമ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മാട്ടൂൽ കാവിലെ പറമ്പിലെ സീലിംങ്ങ് വർക്ക് ചെയ്യുന്ന റസീഫ് ആണ്...

Read More >>
#python |  ജോലി കഴിഞ്ഞ് വരുമ്പോള്‍ രാത്രി വീട്ടില്‍ കണ്ടത് ഭീമന്‍ പെരുമ്പാമ്പ്; പിടികൂടി വനം വകുപ്പിന് കൈമാറി

Jul 3, 2024 11:20 PM

#python | ജോലി കഴിഞ്ഞ് വരുമ്പോള്‍ രാത്രി വീട്ടില്‍ കണ്ടത് ഭീമന്‍ പെരുമ്പാമ്പ്; പിടികൂടി വനം വകുപ്പിന് കൈമാറി

രാത്രി ഒരു മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഷംസുദ്ധീന്റെ സഹോദരനാണ് കോലായില്‍ വലിയ പെരുമ്പാമ്പ് ഇഴഞ്ഞുനീങ്ങുന്നത്...

Read More >>
#GurudevaCollegeConflict | കോഴിക്കോട് ഗുരുദേവ കോളേജിലെ സംഘർഷത്തിൽ ഹൈക്കോടതി ഇടപെടല്‍; ക്രമസമാധനം ഉറപ്പാക്കാൻ പൊലീസിന് കർശന നിർദേശം

Jul 3, 2024 11:12 PM

#GurudevaCollegeConflict | കോഴിക്കോട് ഗുരുദേവ കോളേജിലെ സംഘർഷത്തിൽ ഹൈക്കോടതി ഇടപെടല്‍; ക്രമസമാധനം ഉറപ്പാക്കാൻ പൊലീസിന് കർശന നിർദേശം

കേസിൽ എസ്എഫ്ഐ നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു. കേസ് ഈ മാസം എട്ടിന് പരിഗണിക്കാൻ...

Read More >>
#shockdeath | കുറ്റ്യാടിയിൽ വർക്ക്‌ ഷോപ്പ് ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

Jul 3, 2024 11:06 PM

#shockdeath | കുറ്റ്യാടിയിൽ വർക്ക്‌ ഷോപ്പ് ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

കുറ്റ്യാടി ഗവണമെന്റ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റ്മോർട്ടത്തിനു ശേഷം വിട്ടു...

Read More >>
Top Stories