#drowned | നീന്തുന്നതിനിടെ അപകടം; വടകര ലോകനാർകാവ് ചിറയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു

#drowned | നീന്തുന്നതിനിടെ അപകടം; വടകര ലോകനാർകാവ് ചിറയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു
Jul 1, 2024 09:53 PM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com)  വടകരയ്കടുത്ത് ലോകനാർകാവ് ചിറയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. ലോകനാർകാവ് വലിയ ചിറയിൽ നീന്താനിറങ്ങിയ വിദ്യാർത്ഥിയാണ് മുങ്ങി മരിച്ചത്.

മേമുണ്ട ചല്ലിവയൽ മമ്മള്ളി അഭിനവ് കൃഷ്ണ (17) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ചരയോടെ കൂട്ടുകാരോടൊത്ത് വലിയ ചിറയിൽ നീന്താനെത്തിയതായിരുന്നു.

ചിറയുടെ ഒരു ഭാഗത്തേക്ക് നീന്തി തിരികെ നീന്തുമ്പോഴാണ് വെള്ളത്തിൽ മുങ്ങിയത്. അഭിനവിനെ കാണാതായതോടെ ഒപ്പമുള്ളവർ മുങ്ങി എടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മേപ്പയിൽ മിഡറ്റ് കോളേജിൽ നിന്നും ഇത്തവണ പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥിയാണ് അഭിനവ്. വടകര ഗവ. ജില്ലാ ആശുപത്രിയിൽ എത്തിച്ച മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

അച്ഛൻ: ബിനീഷ്. അമ്മ: പ്രതിഭ. സഹോദരി: അലോന.

#Accident #swimming #Student #drowned #Vadakara #Loknarkavu #Chira

Next TV

Related Stories
#bodyfound  | കണ്ണൂർ മാട്ടൂൽ കാവിലെ പറമ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Jul 3, 2024 11:24 PM

#bodyfound | കണ്ണൂർ മാട്ടൂൽ കാവിലെ പറമ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മാട്ടൂൽ കാവിലെ പറമ്പിലെ സീലിംങ്ങ് വർക്ക് ചെയ്യുന്ന റസീഫ് ആണ്...

Read More >>
#python |  ജോലി കഴിഞ്ഞ് വരുമ്പോള്‍ രാത്രി വീട്ടില്‍ കണ്ടത് ഭീമന്‍ പെരുമ്പാമ്പ്; പിടികൂടി വനം വകുപ്പിന് കൈമാറി

Jul 3, 2024 11:20 PM

#python | ജോലി കഴിഞ്ഞ് വരുമ്പോള്‍ രാത്രി വീട്ടില്‍ കണ്ടത് ഭീമന്‍ പെരുമ്പാമ്പ്; പിടികൂടി വനം വകുപ്പിന് കൈമാറി

രാത്രി ഒരു മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഷംസുദ്ധീന്റെ സഹോദരനാണ് കോലായില്‍ വലിയ പെരുമ്പാമ്പ് ഇഴഞ്ഞുനീങ്ങുന്നത്...

Read More >>
#GurudevaCollegeConflict | കോഴിക്കോട് ഗുരുദേവ കോളേജിലെ സംഘർഷത്തിൽ ഹൈക്കോടതി ഇടപെടല്‍; ക്രമസമാധനം ഉറപ്പാക്കാൻ പൊലീസിന് കർശന നിർദേശം

Jul 3, 2024 11:12 PM

#GurudevaCollegeConflict | കോഴിക്കോട് ഗുരുദേവ കോളേജിലെ സംഘർഷത്തിൽ ഹൈക്കോടതി ഇടപെടല്‍; ക്രമസമാധനം ഉറപ്പാക്കാൻ പൊലീസിന് കർശന നിർദേശം

കേസിൽ എസ്എഫ്ഐ നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു. കേസ് ഈ മാസം എട്ടിന് പരിഗണിക്കാൻ...

Read More >>
#shockdeath | കുറ്റ്യാടിയിൽ വർക്ക്‌ ഷോപ്പ് ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

Jul 3, 2024 11:06 PM

#shockdeath | കുറ്റ്യാടിയിൽ വർക്ക്‌ ഷോപ്പ് ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

കുറ്റ്യാടി ഗവണമെന്റ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റ്മോർട്ടത്തിനു ശേഷം വിട്ടു...

Read More >>
Top Stories