#Wildelephant | ബൈക്ക് അടിച്ചുതെറിപ്പിച്ച് കാട്ടാന; വീട്ടുടമയ്ക്കു നേരെ പാഞ്ഞടുത്തു

#Wildelephant | ബൈക്ക് അടിച്ചുതെറിപ്പിച്ച് കാട്ടാന; വീട്ടുടമയ്ക്കു നേരെ പാഞ്ഞടുത്തു
Jul 1, 2024 08:54 PM | By Susmitha Surendran

മാനന്തവാടി : (truevisionnews.com)  തിരുനെല്ലി അരണപ്പാറയിൽ കാട്ടാനയുടെ ആക്രമണം. വീട്ടുമുറ്റത്തു ഗൃഹനാഥനുനേരെ ഒറ്റയാൻ പാഞ്ഞടുക്കുകയും ബൈക്ക് അടിച്ചു തെറിപ്പിക്കുകയും ചെയ്തു.

അരണപ്പാറയിലെ കെ.ബി.ഹംസയുടെ വീട്ടുമുറ്റത്താണു കഴിഞ്ഞദിവസം രാത്രി കാട്ടാനയെത്തിയത്. ശബ്ദം കേട്ട് വാതില്‍ തുറന്നപ്പോള്‍ കാട്ടാന പാഞ്ഞടുത്തുവെന്നു ഹംസ പറഞ്ഞു.

മുറ്റത്ത് ബൈക്ക് ഉണ്ടായതു കൊണ്ടാണു രക്ഷപ്പെട്ടത്. ആന തുമ്പിക്കൈ കൊണ്ട് ബൈക്ക് അടിച്ചു തെറിപ്പിച്ചു.

ഉടനെ അപ്പപ്പാറ ഫോറസ്റ്റ് ഓഫിസില്‍ വിവരമറിയിച്ചു. വനപാലകർ എത്തിയാണ് ആനയെ തുരത്തിയത്. ഈ സ്ഥലത്ത് കാട്ടാനശല്യം രൂക്ഷമാണെന്നു നാട്ടുകാർ പറഞ്ഞു.

#Wildelephant #attack #Tirunelli #Aranpara.

Next TV

Related Stories
#bodyfound  | കണ്ണൂർ മാട്ടൂൽ കാവിലെ പറമ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Jul 3, 2024 11:24 PM

#bodyfound | കണ്ണൂർ മാട്ടൂൽ കാവിലെ പറമ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മാട്ടൂൽ കാവിലെ പറമ്പിലെ സീലിംങ്ങ് വർക്ക് ചെയ്യുന്ന റസീഫ് ആണ്...

Read More >>
#python |  ജോലി കഴിഞ്ഞ് വരുമ്പോള്‍ രാത്രി വീട്ടില്‍ കണ്ടത് ഭീമന്‍ പെരുമ്പാമ്പ്; പിടികൂടി വനം വകുപ്പിന് കൈമാറി

Jul 3, 2024 11:20 PM

#python | ജോലി കഴിഞ്ഞ് വരുമ്പോള്‍ രാത്രി വീട്ടില്‍ കണ്ടത് ഭീമന്‍ പെരുമ്പാമ്പ്; പിടികൂടി വനം വകുപ്പിന് കൈമാറി

രാത്രി ഒരു മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഷംസുദ്ധീന്റെ സഹോദരനാണ് കോലായില്‍ വലിയ പെരുമ്പാമ്പ് ഇഴഞ്ഞുനീങ്ങുന്നത്...

Read More >>
#GurudevaCollegeConflict | കോഴിക്കോട് ഗുരുദേവ കോളേജിലെ സംഘർഷത്തിൽ ഹൈക്കോടതി ഇടപെടല്‍; ക്രമസമാധനം ഉറപ്പാക്കാൻ പൊലീസിന് കർശന നിർദേശം

Jul 3, 2024 11:12 PM

#GurudevaCollegeConflict | കോഴിക്കോട് ഗുരുദേവ കോളേജിലെ സംഘർഷത്തിൽ ഹൈക്കോടതി ഇടപെടല്‍; ക്രമസമാധനം ഉറപ്പാക്കാൻ പൊലീസിന് കർശന നിർദേശം

കേസിൽ എസ്എഫ്ഐ നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു. കേസ് ഈ മാസം എട്ടിന് പരിഗണിക്കാൻ...

Read More >>
#shockdeath | കുറ്റ്യാടിയിൽ വർക്ക്‌ ഷോപ്പ് ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

Jul 3, 2024 11:06 PM

#shockdeath | കുറ്റ്യാടിയിൽ വർക്ക്‌ ഷോപ്പ് ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

കുറ്റ്യാടി ഗവണമെന്റ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റ്മോർട്ടത്തിനു ശേഷം വിട്ടു...

Read More >>
Top Stories