#Landslide | കനത്ത മഴയിൽ ദേശീയപാതയില്‍ മണ്ണിടിച്ചില്‍; ഗതാഗത നിയന്ത്രണം

#Landslide | കനത്ത മഴയിൽ ദേശീയപാതയില്‍ മണ്ണിടിച്ചില്‍; ഗതാഗത നിയന്ത്രണം
Jun 27, 2024 02:58 PM | By VIPIN P V

പൊയിനാച്ചി (കാസർകോട്): (truevisionnews.com) കനത്ത മഴയില്‍ കാസർകോട് ദേശീയപാതയില്‍ തെക്കിലിലും ബേവിഞ്ചയിലും കുന്നിടിഞ്ഞു.

ആറുവരിപ്പാതയുടെ നിര്‍മാണം പുരോഗമിക്കുന്ന ഭാഗത്താണ് വ്യാഴാഴ്ച രാവിലെ മണ്ണിടിഞ്ഞത്.

ഇതേത്തുടര്‍ന്ന് ചട്ടഞ്ചാല്‍-ചെര്‍ക്കള ദേശീയപാതയില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

കാസര്‍കോട്ടേക്കും തിരിച്ചുമുള്ള ബസ്സുകളും ലോറികളും ചട്ടഞ്ചാലില്‍നിന്നും ദേളി റോഡിലൂടെ ചന്ദ്രഗിരി സംസ്ഥാനപാതയിലേക്ക് വഴിതിരിച്ചുവിട്ടു.

തെക്കിലില്‍ മണ്ണിടിച്ചല്‍ പ്രതിരോധിക്കാന്‍ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് കവചം മഴവെള്ള കുത്തൊഴുക്കില്‍ ഒലിച്ചുപോയി.

ബേവിഞ്ച സ്റ്റാര്‍നഗറില്‍ മഴവെള്ളം ഒഴുകി 10 മീറ്റര്‍ നീളത്തില്‍ ദേശീയപാതയുടെ കരയിടിഞ്ഞു.

താഴെ വലിയ കുഴിയായതിനാല്‍ ഇതിലൂടെ വലിയവാഹനങ്ങള്‍ പോകുന്നത് അപകടഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്.

#Landslides #national #highway #due #heavyrain #Trafficcontrol

Next TV

Related Stories
#amoebicmeningoencephalitis |  മൂക്കിലെയും കര്‍ണപടലത്തിലെയും സുഷിരം വഴി അമീബ; കോഴിക്കോട്ട് മറ്റൊരു കുട്ടി ചികിത്സയിൽ

Jul 1, 2024 10:08 PM

#amoebicmeningoencephalitis | മൂക്കിലെയും കര്‍ണപടലത്തിലെയും സുഷിരം വഴി അമീബ; കോഴിക്കോട്ട് മറ്റൊരു കുട്ടി ചികിത്സയിൽ

പയ്യോളി നഗരസഭയിലുള്ള കാട്ടുംകുളത്തില്‍ കുളിച്ചശേഷമാണ് കുട്ടിക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. തിക്കോടി പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍...

Read More >>
#jainraj | 'കൊട്ടാരസദൃശ്യമായ വീട് ഉണ്ടാക്കിയിട്ടില്ല, അച്ഛന്റെ സഹായത്തോടെ ബിസിനസുമില്ല'; മറുപടിയുമായി ജയിൻ രാജ്‌

Jul 1, 2024 09:55 PM

#jainraj | 'കൊട്ടാരസദൃശ്യമായ വീട് ഉണ്ടാക്കിയിട്ടില്ല, അച്ഛന്റെ സഹായത്തോടെ ബിസിനസുമില്ല'; മറുപടിയുമായി ജയിൻ രാജ്‌

അമ്മയുടെ സ്ഥിര നിക്ഷേപത്തിൽ നിന്നുള്ള വായ്പയും അച്ഛന്റെ എംഎൽഎ പെൻഷനിൽ നിന്നുള്ള തുകയും വീട് നിർമ്മാണത്തിന്...

Read More >>
#drowned | നീന്തുന്നതിനിടെ അപകടം; വടകര ലോകനാർകാവ് ചിറയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു

Jul 1, 2024 09:53 PM

#drowned | നീന്തുന്നതിനിടെ അപകടം; വടകര ലോകനാർകാവ് ചിറയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു

ഇന്ന് വൈകീട്ട് അഞ്ചര ഓടെ കൂട്ടുകാരോടൊത്ത് വലിയ ചിറയിൽ...

Read More >>
#fire | നാദാപുരത്ത് തേങ്ങ കൂടക്ക് തീ പിടിച്ചു; കത്തിനശിച്ചത് എണ്ണായിരത്തോളം നാളീകേരം

Jul 1, 2024 09:49 PM

#fire | നാദാപുരത്ത് തേങ്ങ കൂടക്ക് തീ പിടിച്ചു; കത്തിനശിച്ചത് എണ്ണായിരത്തോളം നാളീകേരം

നാദാപുരം അഗ്നിരക്ഷ നിലയത്തിൽ നിന്നും എത്തിയ രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് തീ അണച്ചു....

Read More >>
Top Stories