#accident | സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാർഥിയെ കാറിടിച്ച് തെറിപ്പിച്ചു; നിർത്താതെ പോയ കാർ പിടികൂടി

#accident | സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാർഥിയെ കാറിടിച്ച് തെറിപ്പിച്ചു; നിർത്താതെ പോയ കാർ പിടികൂടി
Jun 26, 2024 09:08 PM | By Susmitha Surendran

ഉദയംപേരൂർ: (truevisionnews.com)  സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാർഥിയെ അമിത വേഗതയിലെത്തിയ കാറിടിച്ച് തെറിപ്പിച്ചു.

നിസ്സാര പരിക്കുകളോടെ വിദ്യാർഥി രക്ഷപ്പെട്ടു. ഇടിച്ചിട്ട് നിർത്താതെ പോയ കാർ പൊലീസ് പിടികൂടി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിയോടെ പൂത്തോട്ടയിലാണ് സംഭവം.

പുത്തൻകാവ് കെ.പി.എം.എച്ച്.എസ്.എസിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയെയാണ് അപകടത്തിൽപെട്ടത്. പൂത്തോട്ടയിൽ സ്വകാര്യ ബസിൽ നിന്നിറങ്ങി സീബ്രാലൈനിലൂടെ വേഗത്തിൽ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ പുത്തൻകാവ് ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു.

റോഡിലേക്ക് വിദ്യാർഥി തെറിച്ചുവീണു. നിർത്താതെ പോയ കാർ തമിഴ്നാട് രജിസ്ട്രേഷനിലുള്ളതാണെന്ന് പൊലീസ് കണ്ടെത്തുകയും ഡ്രൈവറെ സ്റ്റേഷനിൽ വിളിച്ചുവരുത്തുകയും ചെയ്തു. പിഴയടപ്പിച്ച ശേഷം പറഞ്ഞ് വിട്ടയച്ചതായി ഉദയംപേരൂർ പൊലീസ് പറഞ്ഞു. 

#student #who #crossed #road #through #zebra #line #hit #car #car #did #not #stop #caught

Next TV

Related Stories
കോഴിക്കോട് കൂത്താളിയിൽ 29 കുപ്പി വിദേശമദ്യവുമായി മധ്യവയസ്കൻ അറസ്റ്റിൽ

Jul 9, 2025 10:34 PM

കോഴിക്കോട് കൂത്താളിയിൽ 29 കുപ്പി വിദേശമദ്യവുമായി മധ്യവയസ്കൻ അറസ്റ്റിൽ

കോഴിക്കോട് അത്തോളിയിലെ ഒഴിഞ്ഞ പറമ്പിൽ അജ്ഞാത മൃതദേഹം...

Read More >>
കോഴിക്കോട് അത്തോളിയിലെ ആളൊഴിഞ്ഞ പറമ്പിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

Jul 9, 2025 10:28 PM

കോഴിക്കോട് അത്തോളിയിലെ ആളൊഴിഞ്ഞ പറമ്പിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കോഴിക്കോട് അത്തോളിയിലെ ഒഴിഞ്ഞ പറമ്പിൽ അജ്ഞാത മൃതദേഹം...

Read More >>
ഹൃദയങ്ങളിൽ എന്നും..... ആറുപേർക്ക് പുതുജീവൻ നൽകി അരുൺ യാത്രയായി; കുടുംബത്തെ നന്ദിയറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Jul 9, 2025 08:09 PM

ഹൃദയങ്ങളിൽ എന്നും..... ആറുപേർക്ക് പുതുജീവൻ നൽകി അരുൺ യാത്രയായി; കുടുംബത്തെ നന്ദിയറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

ആറുപേർക്ക് പുതുജീവൻ നൽകി അരുൺ യാത്രയായി; കുടുംബത്തെ നന്ദിയറിയിച്ച് ആരോഗ്യമന്ത്രി വീണാ...

Read More >>
Top Stories

//Truevisionall