#tech | ഫേസ്ബുക്ക് പരസ്യങ്ങളിലൂടെ വലയിലാക്കുന്നത് ആദ്യ ഘട്ടം, പിന്നെ കൃത്യമായ പ്ലാനിം​ഗ്; മുന്നറിയിപ്പുമായി പൊലീസ്

#tech |  ഫേസ്ബുക്ക് പരസ്യങ്ങളിലൂടെ വലയിലാക്കുന്നത് ആദ്യ ഘട്ടം, പിന്നെ കൃത്യമായ പ്ലാനിം​ഗ്; മുന്നറിയിപ്പുമായി പൊലീസ്
Jun 26, 2024 03:36 PM | By Sreenandana. MT

തിരുവനന്തപുരം:(truevisionnews.com) സാമ്പത്തികലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെയാണെന്ന് കേരള പൊലീസ്. ഫെയ്സ്ബുക്ക് പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ വൻ തുക വളരെ പെട്ടെന്ന് കരസ്ഥമാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നു. ഇതിൽ താൽപര്യം പ്രകടിപ്പിക്കുന്ന വരെ ടെലിഗ്രാം/ വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നു.

തങ്ങൾക്ക് ലഭിച്ച വൻ തുകയുടെയും മറ്റും കണക്കുകൾ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് പറയാനുണ്ടാവുക.അവർക്ക് പണം ലഭിച്ചു എന്നു തെളിയിക്കാൻ സ്ക്രീൻഷോട്ടുകളും പങ്കുവെയ്ക്കും. എന്നാൽ, ആ ഗ്രൂപ്പിൽ നിങ്ങൾ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആൾക്കാരാണെന്ന കാര്യം നമ്മൾ ഒരിക്കലും അറിയില്ല എന്നതാണ് സത്യം. തുടർന്ന് ഒരു വ്യാജ വെബ്‌സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താൻ ആവശ്യപ്പെടുന്നു.

മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാനമായ രീതിയിലാണ്. തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്കുപോലും തട്ടിപ്പുകാർ അമിത ലാഭം നൽകും.ഇതോടെ തട്ടിപ്പുകാരിൽ ഇരകൾക്ക് കൂടുതൽ വിശ്വാസമാകും. പിന്നീട് നിക്ഷേപിച്ചതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി സ്ക്രീൻഷോട്ട് നൽകും. എന്നാൽ ഇത് സ്ക്രീൻഷോട്ട് മാത്രമാണെന്നും പിൻവലിക്കാൻ ആകില്ലെന്നും നിക്ഷേപകർക്ക് വൈകിയാണ് മനസിലാകുന്നത്.

പണം പിൻവലിക്കാൻ ആഗ്രഹിക്കുമ്പോൾ ജിഎസ്ടിയുടെയും നികുതിയുടെയും മറവിൽ തട്ടിപ്പുകാർ കൂടുതൽ പണം തട്ടിയെടുക്കുന്നു. നിങ്ങൾക്ക് ലഭിച്ചതായി കാണിക്കുന്ന വൻ തുക സ്ക്രീനിൽ മാത്രമേ കാണാൻ കഴിയൂ. ഒരിക്കലും ആ തുക നിങ്ങൾക്ക് പിൻവലിക്കാൻ കഴിയില്ല. അപ്പോൾ മാത്രമായിരിക്കും തട്ടിപ്പിൽ പെട്ടതായി നിങ്ങൾ തിരിച്ചറിയുക. തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് തട്ടിപ്പിന് ഇരയാകാതെ വിവേകത്തോടെ പെരുമാറുന്നതാണ്.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

#Networking #through #Facebook #ads #first #step, #proper #planning; #Police #warning

Next TV

Related Stories
#instagram | പോസ്റ്റുകളുടെ റീച്ച് കൂട്ടാം, സെലിബ്രിറ്റിയാകാം; തന്ത്രങ്ങൾ വെളിപ്പെടുത്തി ഇന്‍സ്റ്റാഗ്രാം മേധാവി

Jun 28, 2024 02:22 PM

#instagram | പോസ്റ്റുകളുടെ റീച്ച് കൂട്ടാം, സെലിബ്രിറ്റിയാകാം; തന്ത്രങ്ങൾ വെളിപ്പെടുത്തി ഇന്‍സ്റ്റാഗ്രാം മേധാവി

കേവലം ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് നിര്‍മിച്ചതുകൊണ്ടുമാത്രം ആയില്ല, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളുടെ ജനപ്രീതി വര്‍ധിപ്പിക്കാന്‍ വളരെ തന്ത്രപരമായി...

Read More >>
#whatsapp | വാട്‌സാപ്പ് സേവനം നിര്‍ത്തുന്നു; ഈ ഐഫോണുകളിലും ആന്‍ഡ്രോയിഡ് ഫോണുകളിലും

Jun 27, 2024 04:19 PM

#whatsapp | വാട്‌സാപ്പ് സേവനം നിര്‍ത്തുന്നു; ഈ ഐഫോണുകളിലും ആന്‍ഡ്രോയിഡ് ഫോണുകളിലും

വാട്‌സാപ്പ് ഉപയോഗം നിര്‍ബന്ധമാണെങ്കില്‍ തീര്‍ച്ചയായും പഴയ ഫോണുകളുടെ ഉപഭോക്താക്കള്‍ പുതിയതിലേക്ക്...

Read More >>
#realme | റിയല്‍മിയുടെ പുതിയ ഫോണ്‍ നാളെ ഇന്ത്യന്‍ വിപണിയില്‍

Jun 27, 2024 02:35 PM

#realme | റിയല്‍മിയുടെ പുതിയ ഫോണ്‍ നാളെ ഇന്ത്യന്‍ വിപണിയില്‍

എന്‍ട്രി ലെവലില്‍ വരുന്ന ഫോര്‍ ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 7699 രൂപയാണ് വില...

Read More >>
#NASA | ഭൂമിയെ ലക്ഷ്യമിട്ട് ഛിന്നഗ്രഹം; കൂട്ടിയിടിക്ക് 72 ശതമാനം സാധ്യതയെന്ന് നാസ

Jun 25, 2024 01:24 PM

#NASA | ഭൂമിയെ ലക്ഷ്യമിട്ട് ഛിന്നഗ്രഹം; കൂട്ടിയിടിക്ക് 72 ശതമാനം സാധ്യതയെന്ന് നാസ

നിലവിൽ ബഹിരാകാശത്തെ ഛിന്നഗ്രഹങ്ങൾ വലിയ സുരക്ഷാഭീഷണി സൃഷ്ടിക്കുന്നില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു....

Read More >>
#Tech | എക്‌സിൽ ഇനി അഡൽറ്റ് വിഡിയോകളും പോസ്റ്റ് ചെയ്യാം; എന്നാൽ ചിലർക്ക് കാണാൻ പറ്റില്ല

Jun 25, 2024 12:57 PM

#Tech | എക്‌സിൽ ഇനി അഡൽറ്റ് വിഡിയോകളും പോസ്റ്റ് ചെയ്യാം; എന്നാൽ ചിലർക്ക് കാണാൻ പറ്റില്ല

ഇപ്പോഴിതാ ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള കമ്പനി കണ്ടെന്റ് മോഡറേഷന്‍ നിയമങ്ങളിൽ ചില്ലറ മാറ്റങ്ങളൊക്കെ...

Read More >>
#Google | പ്രൈവസി മുഖ്യം, ഓര്‍മ്മിപ്പിച്ച് ഗൂഗിൾ; ടൈംലൈൻ ഫീച്ചറിനായുള്ള വെബ് ആക്‌സസ് നിർത്തുന്നു

Jun 24, 2024 10:15 AM

#Google | പ്രൈവസി മുഖ്യം, ഓര്‍മ്മിപ്പിച്ച് ഗൂഗിൾ; ടൈംലൈൻ ഫീച്ചറിനായുള്ള വെബ് ആക്‌സസ് നിർത്തുന്നു

കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ടൈംലൈൻ ഫീച്ചറിനായുള്ള വെബ് ആക്‌സസാണ് ഗൂഗിൾ മാപ്സ് നിർത്തുന്നത്. നിർത്തലാക്കിയ ശേഷവും ടൈംലൈൻ ഡേറ്റ...

Read More >>
Top Stories