#KalabhavanManiMemorialAward | ഘന ശ്യാമിന് അംഗീകാരം; കലാഭവൻ മണി സ്മാരക അവാർഡ് 2023-ന് അർഹനായി

#KalabhavanManiMemorialAward | ഘന ശ്യാമിന് അംഗീകാരം; കലാഭവൻ മണി സ്മാരക അവാർഡ് 2023-ന് അർഹനായി
Jun 26, 2024 06:04 AM | By VIPIN P V

കോഴിക്കോട്: (truevisionnews.com) അഞ്ചാമത് കലാഭവൻ മണി മെമ്മോറിയൽ അവാർഡ് 2023 ന് അർഹനായി കോഴിക്കോട് സ്വദേശി ഘനശ്യാം.

സിനിമാ മേഖലയിലെ പ്രശസ്തർ പങ്കെടുത്ത ചടങ്ങിലാണ് ഘന ശ്യാം അവാർഡ് ഏറ്റുവാങ്ങിയത്.

സ്കൂൾ കലാ മത്സരങ്ങളിൽ എന്നും മികച്ച പ്രകടനമാണ് ഘന ശ്യാം കാഴ്ച വെക്കാറ്.

റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം കേരള നടന മത്സരത്തിൽ കോഴിക്കോട് സിൽവർ ഹിൽസ് എച്ച്എസ്എസിനെ പ്രതിനിധീകരിച്ച് കേരള നടന മത്സരത്തിൽ എ ഗ്രേഡോട് ഒന്നാം സ്ഥാനം നേടിയിരുന്നു.

തുടർന്ന് കോഴിക്കോട് വച്ച് നടന്ന സംസ്ഥാന യുവജനോത്സവത്തിലും ഒന്നാം സ്ഥാനം നേടുകയുണ്ടായി.

ഹൈസ്കൂൾ പഠനകാലം തൊട്ടേ കൂച്ചിപ്പുടി, ഫോക്ക് ഡാൻസ്, കൊളാഷ് എന്നിവയിലും തിളക്കമാർന്ന പ്രകടനം കാഴ്ച വച്ചിട്ടുണ്ട്.

2018 ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കുച്ചിപ്പുടിയിൽ എ ഗ്രേഡ് നേടിയിരുന്നു. 2019 ൽ കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാടോടി നൃത്തത്തിലും എ ഗ്രേഡ് നേടി.

കൊച്ചിയിൽ വെച്ചു നടന്ന കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നേടിയതിന്റെ ആഹ്ലാദത്തിലാണ് കുടുംബവും, എല്ലാത്തിലുമുപരി ഗുരു സജീവ് ഒളവണ്ണയും.

കോഴിക്കോട് മലാപ്പറമ്പിലെ അഖില- ഷാജി ദമ്പതികളുടെ ഏക മകനാണ്.

#Acknowledgment #GhanaShyam #KalabhavanManiMemorialAward #awarded

Next TV

Related Stories
#Accident | താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞ് അപകടം;ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

Sep 28, 2024 11:08 PM

#Accident | താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞ് അപകടം;ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

അപകടത്തെ തുടർന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു....

Read More >>
#Tsiddique | മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിക്കണം: ടി.സിദ്ധിഖ്

Sep 28, 2024 10:33 PM

#Tsiddique | മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിക്കണം: ടി.സിദ്ധിഖ്

ജൂലൈ 30ന് ഉരുള്‍പ്പൊട്ടലുണ്ടായതിന് ശേഷം ഓഗസ്റ്റ് 14 വരെയാണു തിരച്ചില്‍ നടത്തിയത്....

Read More >>
#pocso | സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ

Sep 28, 2024 10:29 PM

#pocso | സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് പ്രതിയുടെ അറസ്റ്റ്...

Read More >>
Top Stories