#LokSabhaSpeakerElection | ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ; ഓം ബിർളയും കൊടിക്കുന്നിലും പത്രിക നൽകി

#LokSabhaSpeakerElection | ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ; ഓം ബിർളയും കൊടിക്കുന്നിലും പത്രിക നൽകി
Jun 25, 2024 11:12 PM | By VIPIN P V

ന്യൂഡൽഹി: (truevisionnews.com) 18ാം ലോക്സഭയുടെ സ്പീക്കറെ വോട്ടെടുപ്പിലൂടെ തീരുമാനിക്കും. എൻ.ഡി.എ സ്ഥാനാർഥിയായി മുൻ സ്പീക്കറും ബി.ജെ.പി എം.പിയുമായ ഓം ബിർളയും പ്രതിപക്ഷ ഇൻഡ്യ സഖ്യത്തിന്‍റെ സ്ഥാനാർഥിയായി മുതിർന്ന കോൺഗ്രസ് എം.പി കൊടിക്കുന്നിൽ സുരേഷും പത്രിക നൽകി.

ബുധനാഴ്ചയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. ചരിത്രത്തിലാദ്യമായാണ് ലോക്സഭ സ്പീക്കർ പദവിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ലോക്സഭ സ്പീക്കർ പദവിയിൽ ഭരണപക്ഷത്തുനിന്നുള്ള അംഗം വരുമ്പോൾ ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിന് നൽകുന്നതാണ് സഭയിലെ കീഴ്വഴക്കം.

ഡെപ്യൂട്ടി സ്പീക്കർ പദവി നൽകിയാൽ സ്പീക്കർ തെരഞ്ഞെടുപ്പിൽ സമവായമാകാമെന്ന് പ്രതിപക്ഷം അംഗീകരിച്ചിരുന്നു. എന്നാൽ, ഈയൊരു നിർദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചില്ല.

ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിന് നൽകുന്നത് സംബന്ധിച്ച് ഒരു ഉറപ്പും നൽകാൻ കേന്ദ്ര സർക്കാർ തയാറായിട്ടില്ല. ഇതോടെയാണ് സ്പീക്കർ സ്ഥാനത്തേക്കും മത്സരം ഒരുങ്ങിയത്.

ഇതുവരെയുള്ള ലോക്സഭകളിൽ ഏകകണ്ഠ്യേനയായിരുന്നു സ്പീക്കറെ തെരഞ്ഞെടുത്തത്. 2014ൽ ഒന്നാം മോദി സർക്കാറിന്‍റെ സഭയിൽ സുമിത്ര മഹാജനാണ് സ്പീക്കറായത്.

എന്നാൽ, പ്രതിപക്ഷത്തിന് സ്പീക്കർ പദവി നൽകുന്ന കീഴ്വഴക്കം ലംഘിച്ചുകൊണ്ട് സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെ എം. തമ്പിദുരൈക്കാണ് അന്ന് ഡെപ്യൂട്ടി സ്പീക്കർ പദവി നൽകിയത്. 2019ൽ ഓം ബിർള സ്പീക്കറായി.

എന്നാൽ, ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുക്കാൻ എൻ.ഡി.എ സർക്കാർ തയാറായില്ല. 2019 മുതൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള എം.പിയാണ് 61കാരനായ ഓം ബിർള.

2014 മുതൽ തുടർച്ചയായ മൂന്ന് തവണയും ഓം ബിർളയാണ് കോട്ടയിൽ വിജയിച്ചത്. ഇത്തവണ 41,974 വോട്ടിന് കോൺഗ്രസിലെ പ്രഹ്ലാദ് ഗുൻജാലിനെ പരാജയപ്പെടുത്തിയത്.

എട്ടാംതവണ ലോക്സഭയിലെത്തിയ മുതിർന്ന കോൺഗ്രസ് അംഗം കൊടിക്കുന്നിൽ സുരേഷ് മാവേലിക്കര മണ്ഡലത്തിൽ നിന്ന് 10,868 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ഇത്തവണ വിജയിച്ചത്.

കോൺഗ്രസ് പ്രവർത്തക സമിതിയിലെ പ്രത്യേക ക്ഷണിതാവായ അദ്ദേഹം ലോക്സഭയിൽ കോൺഗ്രസിന്‍റെ ചീഫ് വിപ്പായിരുന്നു.

#LokSabhaSpeaker #Contest #OmBirla #filed #papers #Kodikunnu

Next TV

Related Stories
#NirmalaSitharaman | ഇലക്ടറൽ ബോണ്ട് വഴി പണം തട്ടി; നിർമല സീതാരാമനെതിരെ കേസ്

Sep 28, 2024 09:37 PM

#NirmalaSitharaman | ഇലക്ടറൽ ബോണ്ട് വഴി പണം തട്ടി; നിർമല സീതാരാമനെതിരെ കേസ്

ജനാധികാർ സംഘർഷ പരിഷത്ത് എന്ന സംഘടന നൽകിയ പരാതിയിലാണ് നടപടി. ജനപ്രതിനിധികൾക്ക് വേണ്ടിയുള്ള ബംഗളൂരുവിലെ പ്രത്യേക കോടതിയുടെ നിർദ്ദേശപ്രകാരമാണ്...

Read More >>
#crime | പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്ത് വയസുകാരനെ മ‍ർദിച്ചു കൊന്നു; അച്ഛനും രണ്ടാനമ്മയും കസ്റ്റഡിയിൽ

Sep 28, 2024 08:24 PM

#crime | പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്ത് വയസുകാരനെ മ‍ർദിച്ചു കൊന്നു; അച്ഛനും രണ്ടാനമ്മയും കസ്റ്റഡിയിൽ

നിസാര കാരണങ്ങൾ പറഞ്ഞ് ഇരുവരും കുട്ടിയെ കഠിനമായി മർദിക്കാറുണ്ടായിരുന്നെന്ന് അയൽവാസികൾ...

Read More >>
 #complaint  | വിമാനയാത്രക്കിടെ പകുതി കഴിച്ച ഓംലെറ്റിനുള്ളിൽ ചത്ത പാറ്റ; എയർ ഇന്ത്യക്ക് പരാതി നൽകി യാത്രക്കാരി

Sep 28, 2024 07:26 PM

#complaint | വിമാനയാത്രക്കിടെ പകുതി കഴിച്ച ഓംലെറ്റിനുള്ളിൽ ചത്ത പാറ്റ; എയർ ഇന്ത്യക്ക് പരാതി നൽകി യാത്രക്കാരി

എയർ ഇന്ത്യയുടെ ഡൽഹി-ന്യൂയോർക്ക് വിമാനത്തിലെ യാത്രക്കാരിക്കാണ് ഓംലെറ്റിൽ നിന്ന് പാറ്റയെ...

Read More >>
#Childdeath | ഇൻജെക്ഷൻ ഓവർഡോസ്: ഏഴു വയസ്സുകാരന് ദാരുണാന്ത്യം, കുത്തിവയ്പ്പെടുത്തത് ആയുർവേദ ഡോക്ടർ

Sep 28, 2024 05:24 PM

#Childdeath | ഇൻജെക്ഷൻ ഓവർഡോസ്: ഏഴു വയസ്സുകാരന് ദാരുണാന്ത്യം, കുത്തിവയ്പ്പെടുത്തത് ആയുർവേദ ഡോക്ടർ

ഇതോടെ പൊലീസ് നടപടികൾ കടുപ്പിക്കുമെന്ന് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം...

Read More >>
#death | ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം; മലയാളി യുവാവിന് ദാരുണാന്ത്യം

Sep 28, 2024 02:26 PM

#death | ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം; മലയാളി യുവാവിന് ദാരുണാന്ത്യം

ഗരുഡ് പീക്കില്‍ ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നു....

Read More >>
Top Stories