#imprisonment | വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവിന് തടവും പിഴയും

#imprisonment | വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവിന് തടവും പിഴയും
Jun 25, 2024 08:57 PM | By Susmitha Surendran

 തളിപ്പറമ്പ്: (truevisionnews.com) വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ കര്‍ണാടകയിലേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിന് 9 വര്‍ഷം തടവും 60,000 രൂപ പിഴയും ശിക്ഷ.

വലിയ അരീക്കാമലയിലെ വാളിയാങ്കല്‍ വീട്ടില്‍ ബിപിന്‍ കുര്യന്‍(28)നെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.

2017 മാര്‍ച്ച് 16 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കര്‍ണാടക പൂത്തൂരിലെ വെടബട്ട എന്ന സ്ഥലത്തെത്തിച്ചാണ് പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.

അന്നത്തെ ചെറുപുഴ എസ്.ഐമാരായ പി.സുകുമാരന്‍, എന്‍.ജെ.ഗിരീഷ് എന്നിവരാണ് കേസന്വേഷിച്ചത്. പയ്യന്നൂര്‍ സി.ഐയായിരുന്ന എം.പി.ആസാദാണ് പ്രതിയെ അറസ്റ്റ് ചെയ്യുകയും തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.

3 വകുപ്പുകളിലായാണ് 9 വര്‍ഷം ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.

#Rape #promise #marriage #Youth #jailed #fined

Next TV

Related Stories
വളർത്തു പൂച്ചയുടെ കടിയേറ്റ പെണ്‍കുട്ടി മരിച്ചു

Jul 10, 2025 05:58 PM

വളർത്തു പൂച്ചയുടെ കടിയേറ്റ പെണ്‍കുട്ടി മരിച്ചു

പന്തളം കടയ്ക്കാട് വളർത്തു പൂച്ചയുടെ കടിയേറ്റ് ചികില്‍സയിലായിരുന്ന പെണ്‍കുട്ടി...

Read More >>
കോഴിക്കോട് ഓമശ്ശേരിയിൽ  ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനാല് പേർക്ക് പരിക്ക്

Jul 10, 2025 05:57 PM

കോഴിക്കോട് ഓമശ്ശേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനാല് പേർക്ക് പരിക്ക്

കോഴിക്കോട് ഓമശ്ശേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനാല് പേർക്ക്...

Read More >>
അനധികൃത സ്വത്ത് സമ്പാദനം; കണ്ണൂരിൽ മുസ്‌ലിം ലീഗ് നേതാവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

Jul 10, 2025 04:21 PM

അനധികൃത സ്വത്ത് സമ്പാദനം; കണ്ണൂരിൽ മുസ്‌ലിം ലീഗ് നേതാവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

കണ്ണൂരിൽ മുസ്‌ലിം ലീഗ് നേതാവിന്റെ വീട്ടിൽ വിജിലൻസ്...

Read More >>
കോഴിക്കോട് കൊയിലാണ്ടിയിൽ സ്വകാര്യ ബസ് കൈവരിയിലേക്ക് ഇടിച്ചുകയറി അപകടം; നിരവധി പേർക്ക് പരിക്ക്

Jul 10, 2025 03:11 PM

കോഴിക്കോട് കൊയിലാണ്ടിയിൽ സ്വകാര്യ ബസ് കൈവരിയിലേക്ക് ഇടിച്ചുകയറി അപകടം; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് കൊയിലാണ്ടിയിൽ സ്വകാര്യ ബസ് കൈവരിയിൽ ഇടിച്ചുകയറി അപകടം, നിരവധി പേർക്ക് പരിക്ക്...

Read More >>
കോഴിക്കോടും കണ്ണൂരും വയനാടും മഴയോട് മഴ.....; ജൂലൈ 12 മുതൽ വിവിധ ജില്ലകളിലെ കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് ഇങ്ങനെ

Jul 10, 2025 03:07 PM

കോഴിക്കോടും കണ്ണൂരും വയനാടും മഴയോട് മഴ.....; ജൂലൈ 12 മുതൽ വിവിധ ജില്ലകളിലെ കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് ഇങ്ങനെ

ജൂലൈ 12 മുതൽ വിവിധ ജില്ലകളിലെ കാലാവസ്ഥാ വകുപ്പിന്‍റെ മഴ മുന്നറിയിപ്പ് ഇങ്ങനെ...

Read More >>
Top Stories

GCC News

//Truevisionall