#murder | ബാറിന് മുന്നില്‍ കുഴഞ്ഞുവീണതല്ല, അടിയേറ്റ് വീണത്: യുവാവിന്റെ മരണം കൊലപാതകം; മൂന്നുപേര്‍ പിടിയില്‍

#murder | ബാറിന് മുന്നില്‍ കുഴഞ്ഞുവീണതല്ല, അടിയേറ്റ് വീണത്: യുവാവിന്റെ മരണം കൊലപാതകം; മൂന്നുപേര്‍ പിടിയില്‍
Jun 25, 2024 01:43 PM | By Susmitha Surendran

മൂവാറ്റുപുഴ: (truevisionnews.com)  മൂവാറ്റുപുഴ നഗരത്തില്‍ ശനിയാഴ്ച രാത്രി മരിച്ച പുല്ലുവഴി സ്വദേശി ശബരി ബാലി (40) ന്റെ മരണം കൊലപാതകമാണെന്നു കണ്ടെത്തി പോലീസ്.

സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. അഞ്ചല്‍പ്പെട്ടി ആനിത്തൊട്ടിയില്‍ ദീപു വര്‍ഗീസ് (30), തോട്ടഞ്ചേരി മുന്തരിങ്ങാട്ട് ആഷിന്‍ ഷിബി (19), തോട്ടഞ്ചേരി കാനാക്കുന്നേല്‍ ടോജി തോമസ് (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കച്ചേരിത്താഴത്ത് ശനിയാഴ്ച രാത്രി 11 മണിയോടെയാണ് ശബരി ബാല്‍ ആക്രമിക്കപ്പെട്ടത്. കുഴഞ്ഞുവീണു മരിച്ചെന്ന നിലയിലാണ് പോലീസ് ആദ്യം സംഭവത്തെ കണ്ടത്.

കച്ചേരിത്താഴത്തെ ബാര്‍ ഹോട്ടലിനു മുന്നില്‍ വീണ ഇയാളെ കുറച്ചുപേര്‍ ചേര്‍ന്ന് എടുത്തുകൊണ്ടുപോകുന്ന സി.സി. ടി.വി. ദൃശ്യങ്ങളും ലഭിച്ചിരുന്നു.

ഹോട്ടലില്‍ അടിപിടിയുണ്ടായതായി കണ്ടെത്തിയുമില്ല. ആശുപത്രിയിലെത്തും മുന്‍പ് ശബരി ബാല്‍ മരിച്ചു. പോലീസ് സര്‍ജന്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ തലയ്ക്കുപിന്നില്‍ ശക്തമായ ക്ഷതമേറ്റതായി കണ്ടെത്തിയതോടെ പോലീസ് വിശദാന്വേഷണം തുടങ്ങി.

ഹോട്ടല്‍ ഗെയ്റ്റിനു വെളിയില്‍ തര്‍ക്കമുണ്ടായതായും ശബരി അടിയേറ്റ് വീണതാണെന്നും കണ്ടെത്തി. അടിച്ച സംഘത്തിലുണ്ടായിരുന്നവരുള്‍പ്പെടെയാണ് ശബരിയെ ആശുപത്രിയിലെത്തിച്ചതെന്നും വ്യക്തമായി.

ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരില്‍ നിന്നും തൊഴിലാളികളില്‍നിന്നും പോലീസ് മൊഴിയെടുത്തു. ഹോട്ടലിനു മുന്നിലെ വീടിന്റെ ഗെയ്റ്റിനു മുന്നില്‍ ബിയര്‍ കുപ്പി പൊട്ടിക്കിടന്നതും കണ്ടെത്തി.

തുടര്‍ന്ന് ഞായറാഴ്ച രാത്രിതന്നെ പ്രതികളെ കസ്റ്റഡിയിലെടുത്തു. മദ്യപിച്ചുണ്ടായ തര്‍ക്കമാണ് അടിയിലേക്കും മരണത്തിലേക്കും നയിച്ചതെന്നാണ് കണ്ടെത്തല്‍.

#Not #Collapsed #Front #bar #Beaten #Down #Young #Man's #Death #Murder #Three #arrested

Next TV

Related Stories
#Lightningstorm  | കണ്ണൂരിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശം; 6 വയസുകാരിക്ക് പരിക്ക്, 5 വീടുകൾ തകർന്നു, മരങ്ങൾ കടപുഴകി

Jul 23, 2024 10:46 PM

#Lightningstorm | കണ്ണൂരിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശം; 6 വയസുകാരിക്ക് പരിക്ക്, 5 വീടുകൾ തകർന്നു, മരങ്ങൾ കടപുഴകി

ഒപ്പമുണ്ടായിരുന്ന ഒരു വയസ്സുള്ള കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു....

Read More >>
#arrest | 'നാദാപുരത്ത് കെട്ടിടം പൊളിച്ചപ്പോൾ നിധി' ജെസിബി ഡ്രൈവറിട്ട വില ഏഴ് ലക്ഷം, തൃശൂരിൽ 4 ലക്ഷം തട്ടിയ കള്ളക്കഥ

Jul 23, 2024 10:24 PM

#arrest | 'നാദാപുരത്ത് കെട്ടിടം പൊളിച്ചപ്പോൾ നിധി' ജെസിബി ഡ്രൈവറിട്ട വില ഏഴ് ലക്ഷം, തൃശൂരിൽ 4 ലക്ഷം തട്ടിയ കള്ളക്കഥ

ആശുപത്രിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇയാളെ അറസ്റ്റ് ചെയ്യും. നാദാപുരത്തെ ജെസിബി ഡ്രൈവറായ സിറാജുല്‍ ഇസ്ലാമാണ് തട്ടിപ്പിന്റെ...

Read More >>
#drowned | ആറ്റിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛൻ മുങ്ങിമരിച്ചു

Jul 23, 2024 10:04 PM

#drowned | ആറ്റിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛൻ മുങ്ങിമരിച്ചു

കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന സുൽത്താനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സലീം...

Read More >>
#bodyfound | പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 23, 2024 09:55 PM

#bodyfound | പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

നാട്ടുകാര്‍ സുബൈൈറിനെ രക്ഷപ്പെടുത്തി കരക്കെത്തിച്ചെങ്കിലും ഷിഹാബിനെ രക്ഷിക്കാൻ...

Read More >>
#accident | പേരാമ്പ്രയിൽ ബൈക്ക് ബസിലടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

Jul 23, 2024 09:39 PM

#accident | പേരാമ്പ്രയിൽ ബൈക്ക് ബസിലടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം. എടവരാട് ചേനായി മഠത്തിൽ ഉണ്ണികൃഷ്ണനാണ്...

Read More >>
#StrongWind | തലശ്ശേരിയിൽ ശക്തമായ കാറ്റിൽ വീടിൻ്റെ മേൽക്കൂര തകർന്ന് ആറ് വയസുകാരിക്ക് പരിക്ക്

Jul 23, 2024 09:35 PM

#StrongWind | തലശ്ശേരിയിൽ ശക്തമായ കാറ്റിൽ വീടിൻ്റെ മേൽക്കൂര തകർന്ന് ആറ് വയസുകാരിക്ക് പരിക്ക്

വരാന്തയിലിരുന്ന് കളിക്കുമ്പോൾ മേൽക്കൂരയിൽ പാകിയ ഓട് ഇളകി തലയിൽ...

Read More >>
Top Stories