#health | മലബന്ധം മുതല്‍ ഉറക്കമില്ലായ്മ വരെ പരിഹരിക്കാം; ഡയറ്റില്‍ ഉള്‍പ്പെടുത്തൂ ഈ മൂന്ന് ജ്യൂസുകള്‍

#health | മലബന്ധം മുതല്‍ ഉറക്കമില്ലായ്മ വരെ പരിഹരിക്കാം; ഡയറ്റില്‍ ഉള്‍പ്പെടുത്തൂ ഈ മൂന്ന് ജ്യൂസുകള്‍
Jun 25, 2024 12:00 AM | By Susmitha Surendran

(truevisionnews.com)  പഴങ്ങള്‍ പൊതുവേ ആരോഗ്യത്തിന് നല്ലതാണ്. പഴങ്ങള്‍ കൊണ്ട് തയ്യാറാക്കുന്ന ജ്യൂസുകള്‍ കുടിക്കുന്നതും ആരോഗ്യഗുണങ്ങൾ നല്‍കും. അത്തരത്തില്‍ മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും ഉറക്കമില്ലായ്മയെ പരിഹരിക്കാനും സഹായിക്കുന്ന ചില ജ്യൂസുകളെ പരിചയപ്പെടാം.

1. പ്രൂൺ ജ്യൂസ്

ഉണങ്ങിയ പ്ലം പഴമാണ് പ്രൂണ്‍സ്. ഫൈബര്‍ ധാരാളം അടങ്ങിയ പ്രൂൺ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും വയര്‍ വീര്‍ത്തിരിക്കുന്നത് തടയാനും കുടലിൽ നല്ല ബാക്ടീരിയകൾ വര്‍ധിക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

മഗ്നീഷ്യം ധാരാളം അടങ്ങിയ പ്രൂൺ ജ്യൂസ് കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.

2. ക്രാൻബെറി ജ്യൂസ്

ക്രാൻബെറി അഥവാ ലോലോലിക്ക കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണിവ. വിറ്റാമിന്‍ സി, കെ, അയേണ്‍, പൊട്ടാസ്യം, കാത്സ്യം, മിനറല്‍സ്, നാരുകള്‍‌ തുടങ്ങിയവ അടങ്ങിയതാണ് ക്രാൻബെറി.

ക്രാൻബെറി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മൂത്രാശയ അണുബാധയെ ഒഴിവാക്കാനും ഫൈബര്‍ ധാരാളം അടങ്ങിയ ഇവ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

3. ചെറി ജ്യൂസ്

ഉറക്കത്തെ സഹായിക്കുന്ന 'മെലാറ്റോണിന്‍' എന്ന ഹോര്‍മോണ്‍ ചെറിയില്‍ അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യവും അടങ്ങിയ ചെറി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.

ദഹനം മെച്ചപ്പെടുത്താനും ഇവ ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

#solve #everything #from #constipation #insomnia #Include #three #juices#your #diet

Next TV

Related Stories
#health | മണിക്കൂറുകളോളം ഇരുന്നുള്ള ജോലിയാണോ? ആരോ​ഗ്യം കാക്കാൻ കാപ്പികുടി ശീലമാക്കിക്കോളൂ എന്ന് ​ഗവേഷകർ

Jun 28, 2024 09:25 PM

#health | മണിക്കൂറുകളോളം ഇരുന്നുള്ള ജോലിയാണോ? ആരോ​ഗ്യം കാക്കാൻ കാപ്പികുടി ശീലമാക്കിക്കോളൂ എന്ന് ​ഗവേഷകർ

ചൈനയിലെ സൂചൗ സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. അമേരിക്കയിൽ നിന്നുള്ള ​10,000 പേരെ ഉൾപ്പെടുത്തി നടത്തിയ ​ഗവേഷണത്തിനൊടുവിലാണ്...

Read More >>
#amebicmeningoencephalitis | അമീബിക് മസ്തിഷ്ക ജ്വരം ; രോ​ഗ ലക്ഷണങ്ങൾ എന്തൊക്കെ?

Jun 28, 2024 12:59 PM

#amebicmeningoencephalitis | അമീബിക് മസ്തിഷ്ക ജ്വരം ; രോ​ഗ ലക്ഷണങ്ങൾ എന്തൊക്കെ?

രോഗം റിപ്പോർട്ട് ചെയ്ത കണ്ണൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം...

Read More >>
#orangepeel |  ഡയറ്റില്‍ ഓറഞ്ചിന്‍റെ തൊലി ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

Jun 27, 2024 11:12 AM

#orangepeel | ഡയറ്റില്‍ ഓറഞ്ചിന്‍റെ തൊലി ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

രോഗപ്രതിരോധശേഷി മുതല്‍ ചർമ്മത്തിന്‍റെ ആരോഗ്യത്തിന് വരെ ഓറഞ്ച് സഹായകമാണ്. ഓറഞ്ചിന്റെ തൊലിയും നിരവധി ഗുണങ്ങളാൽ സമ്പന്നമാണ്....

Read More >>
#health |  മുഖത്ത് സോപ്പ് ഉപയോഗിക്കാറുണ്ടോ ? എങ്കിൽ ഇതറിഞ്ഞോളൂ....

Jun 25, 2024 10:26 PM

#health | മുഖത്ത് സോപ്പ് ഉപയോഗിക്കാറുണ്ടോ ? എങ്കിൽ ഇതറിഞ്ഞോളൂ....

ചില സോപ്പുകളിൽ അടങ്ങിയിട്ടുള്ള സുഗന്ധദ്രവ്യങ്ങളും പ്രിസർവേറ്റീവുകളും ചർമ്മത്തിൽ ചുളിവുകൾ...

Read More >>
#health | വായ്നാറ്റം അകറ്റാൻ ചില പ്രകൃതിദത്ത പൊടികൈകൾ പരീക്ഷിച്ചാലോ...

Jun 25, 2024 09:08 PM

#health | വായ്നാറ്റം അകറ്റാൻ ചില പ്രകൃതിദത്ത പൊടികൈകൾ പരീക്ഷിച്ചാലോ...

രാവിലെ ഉറക്കമുണർന്ന ശേഷം എല്ലാ ആളുകളിലും വായ്നാറ്റം ഉണ്ടാകുക സ്വാഭാവികമാണ്....

Read More >>
#amoebicencephalitis | കടുത്ത തലവേദന, പനി, ഛർദി, ഓർമ്മക്കുറവ്...; ശ്രദ്ധിക്കണം, അമീബിക് മസ്തിഷ്‌ക ജ്വരം നിസാരമല്ല

Jun 25, 2024 10:29 AM

#amoebicencephalitis | കടുത്ത തലവേദന, പനി, ഛർദി, ഓർമ്മക്കുറവ്...; ശ്രദ്ധിക്കണം, അമീബിക് മസ്തിഷ്‌ക ജ്വരം നിസാരമല്ല

കണ്ണൂർ തോട്ടടയിലെ 13 കാരിയായ ദക്ഷിണയുടെ ജീവനെടുത്തിരിക്കുകയാണ് അമീബ വിഭാഗത്തിൽപെട്ട...

Read More >>
Top Stories