#missing | രാവിലെ സ്കൂളിലേക്ക് ഇറങ്ങിയ മൂന്ന് കുട്ടികളെ കാണാനില്ലെന്ന് പരാതി

#missing |  രാവിലെ സ്കൂളിലേക്ക് ഇറങ്ങിയ മൂന്ന് കുട്ടികളെ കാണാനില്ലെന്ന് പരാതി
Jun 24, 2024 09:52 PM | By Athira V

പാലക്കാട്: ( www.truevisionnews.com  )പാലക്കാട് പത്തിരിപ്പാലയിൽ 3 വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. 10 -ാം ക്ലാസ് വിദ്യാർഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ് വിദ്യാർഥി അനിരുദ്ധ് എന്നിവരെയാണ് കാണാതായത്. രാവിലെ സ്കൂളിലേക്ക് ഇറങ്ങിയ കുട്ടികളെയാണ് കാണാതായത്.

കുട്ടികൾ ഇന്ന് സ്കൂളിൽ എത്തിയിരുന്നില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. പാലക്കാട് പത്തിരിപ്പാലയിലാണ് സംഭവം.

ബന്ധുക്കളും അയൽവാസികളുമായ കുട്ടികളെയാണ് കാണാതായിരിക്കുന്നത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 98462 82227 എന്ന നമ്പറിലോ, അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലോ അറിയിക്കണമെന്ന് അഭ്യർഥിക്കുന്നു.

#Complaint #three #children #who #went #school #morning #missing

Next TV

Related Stories
Top Stories










Entertainment News