#sureshgopi | 'കൃഷ്ണാ ഗുരുവായൂരപ്പാ...' മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി

#sureshgopi | 'കൃഷ്ണാ ഗുരുവായൂരപ്പാ...' മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി
Jun 24, 2024 12:52 PM | By Athira V

ന്യൂഡൽഹി: ( www.truevisionnews.com  ) പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് പീഠത്തിലേക്കു കയറും മുൻപ് ഭഗവാന്റെ നാമം ജപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.

സത്യപ്രതിജ്ഞയിലേക്കു കടക്കും മുൻപ് അദ്ദേഹം ‘കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ’ എന്നു ചൊല്ലിക്കൊണ്ടാണ് പീഠത്തിന് അരികിലേക്ക് എത്തിയത്. തുടർന്ന് സത്യപ്രതിജ്ഞ ചെയ്തു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നും വിജയിച്ച ഏക ബിജെപി അംഗമാണ് സുരേഷ് ഗോപി. മലയാളത്തിൽ ദൈവനാമത്തിലായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ.

സത്യപ്രതിജ്ഞയ്ക്കു ശേഷം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നോക്കി തൊഴുതാണ് അദ്ദേഹം സീറ്റിലേക്ക് മടങ്ങിയത്. ലോക്സഭയിൽ എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് പുരോഗമിക്കുകയാണ്.

കേന്ദ്രമന്ത്രി എന്ന നിലയിലാണ് സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ ആദ്യമേ നടന്നത്. കേരളത്തിൽ നിന്നുള്ള മറ്റൊരു കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ സത്യപ്രതിജ്ഞയും ഉടൻ നടക്കും. കേരളത്തിൽ നിന്നുള്ള മറ്റ് എംപിമാരുടെ സത്യപ്രതിജ്ഞ വൈകുന്നേരം നാലു മണിയോടെയാകും നടക്കുക.


#parliament #session #2024 #thrissur #mp #actor #sureshgopi #takes #oath #malayalam #language

Next TV

Related Stories
#heavyrain | കനത്ത മഴ; മരം ഒടിഞ്ഞ് വീണ് ഒരാൾക്ക് പരിക്ക്, മലയോര മേഖലയിൽ രാത്രിയാത്രക്ക് നിയന്ത്രണം

Jun 25, 2024 07:47 PM

#heavyrain | കനത്ത മഴ; മരം ഒടിഞ്ഞ് വീണ് ഒരാൾക്ക് പരിക്ക്, മലയോര മേഖലയിൽ രാത്രിയാത്രക്ക് നിയന്ത്രണം

കാറ്റിലും മഴയിലും കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിൽ മരം ഒടിഞ്ഞ് വീണ് ഒരാൾക്ക്...

Read More >>
#h1n1 | എച്ച്​1എൻ1 പടരുന്നു; 24 പേർക്ക്​ രോഗം സ്ഥിരീകരിച്ചു

Jun 25, 2024 10:34 AM

#h1n1 | എച്ച്​1എൻ1 പടരുന്നു; 24 പേർക്ക്​ രോഗം സ്ഥിരീകരിച്ചു

ജൂ​ൺ ഒ​ന്നി​ന്​ എ​ച്ച്​1​എ​ൻ1 ഒ​രു​കേ​സാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്. പി​ന്നീ​ട്​ അ​തി​ന്‍റെ എ​ണ്ണം കൂ​ടി​വ​ന്നു. ര​ണ്ടും മൂ​ന്നും കേ​സു​ക​ൾ...

Read More >>
#childdeath |   വീടിന്റെ ഗോവണിയിൽ നിന്ന് വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

Jun 22, 2024 12:42 PM

#childdeath | വീടിന്റെ ഗോവണിയിൽ നിന്ന് വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

പള്ളിമുരുപ്പേൽ വീട്ടിൽ ഷെബീർ - സജീന ദമ്പതികളുടെ മകൾ അസ്രാ മറിയമാണ്...

Read More >>
Top Stories