#CongressLeaders | പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത വിവാദം; നാല് കോൺ​ഗ്രസ് നേതാക്കളെ പുറത്താക്കി

#CongressLeaders | പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത വിവാദം; നാല് കോൺ​ഗ്രസ് നേതാക്കളെ പുറത്താക്കി
Jun 22, 2024 03:05 PM | By VIPIN P V

കണ്ണൂർ: (truevisionnews.com) പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിനെ ചൊല്ലിയുണ്ടായ വിവാദത്തിനൊടുവിൽ കോൺ​ഗ്രസ് നേതാക്കൾക്കെതിരെ നടപടി.

4 നേതാക്കളെ കോൺ​ഗ്രസ് പ്രാഥമിക അം​ഗത്വത്തിൽ നിന്നും പുറത്താക്കി. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, മുന്‍ ബ്ലോക്ക് പ്രസിഡന്‍റ് രാജന്‍ പെരിയ, മുന്‍ ഉദുമ മണ്ഡലം പ്രസിഡന്‍റുമാരായ പ്രമോദ് പെരിയ, രാമകൃഷ്ണന്‍ പെരിയ എന്നിവരെയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.

പ്രതിയുടെ സത്കാരത്തിൽ പങ്കെടുക്കുകയും സത്കാരത്തിന് സൗകര്യം ചെയ്ത് കൊടുക്കുകയും ചെയ്തതിന് ശേഷവും പരസ്യമായി രക്തസാക്ഷി കുടുംബങ്ങളെ അപമാനിച്ചുവെന്ന് കെപിസിസി ചൂണ്ടിക്കാട്ടി.

കെപിസിസി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തിരിക്കുന്നത്.

കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍.സുബ്രഹ്മണ്യന്‍, ജനറല്‍ സെക്രട്ടറി പിഎം നിയാസ് എന്നിവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

പെരിയ ഇരട്ടക്കൊലക്കേസ് പതിമൂന്നാം പ്രതി ബാലകൃഷ്ണന്‍റെ മകന്‍റെ വിവാഹ ചടങ്ങില്‍ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതോടെയാണ് വിവാദമായത്.

കല്യാണത്തില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രാജ്മോഹൻ ഉണ്ണിത്താന്‍ രംഗത്തെത്തിയിരുന്നു.

Controversy #wedding #Periyadoublemurder #accused #son #Four #Congressleaders #expelled

Next TV

Related Stories
#Pushpan | 'അടിയുറച്ച പാര്‍ട്ടികൂറിന്റെ പ്രതീകം സഖാവ് പുഷ്പന്‍ നമ്മെ വിട്ട് പിരിഞ്ഞു'; അനുശോചിച്ച് എ എന്‍ ഷംസീര്‍

Sep 28, 2024 04:52 PM

#Pushpan | 'അടിയുറച്ച പാര്‍ട്ടികൂറിന്റെ പ്രതീകം സഖാവ് പുഷ്പന്‍ നമ്മെ വിട്ട് പിരിഞ്ഞു'; അനുശോചിച്ച് എ എന്‍ ഷംസീര്‍

കെ കെ രാജീവന്‍, കെ വി റോഷന്‍, വി മധു, സി ബാബു, ഷിബുലാല്‍ തുടങ്ങിയ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വെടിവെയ്പില്‍...

Read More >>
#VSivankutty  | പ്രിയ സഖാവ്, ജീവിക്കുന്നു ഞങ്ങളിലൂടെ; പുഷ്പനെ അനുശോചിച്ച് മന്ത്രി വി ശിവൻകുട്ടി

Sep 28, 2024 04:48 PM

#VSivankutty | പ്രിയ സഖാവ്, ജീവിക്കുന്നു ഞങ്ങളിലൂടെ; പുഷ്പനെ അനുശോചിച്ച് മന്ത്രി വി ശിവൻകുട്ടി

വെടിവെപ്പിൽ പരുക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. പുഷ്പനെ അനുശോചിച്ച് മന്ത്രി വി ശിവൻകുട്ടി...

Read More >>
#arrest | കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ; പിടികൂടിയത്  137 കിലോ കഞ്ചാവ്

Sep 28, 2024 03:54 PM

#arrest | കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ; പിടികൂടിയത് 137 കിലോ കഞ്ചാവ്

കാറിൽ കടത്താൻ ശ്രമിക്കുമ്പോഴാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കഞ്ചാവ്...

Read More >>
#pushpan | സഹനസൂര്യന് വിട; കൂത്തുപറമ്പ് സമര നായകന്‍ പുഷ്പന്‍ അന്തരിച്ചു

Sep 28, 2024 03:44 PM

#pushpan | സഹനസൂര്യന് വിട; കൂത്തുപറമ്പ് സമര നായകന്‍ പുഷ്പന്‍ അന്തരിച്ചു

1994 നവംബര്‍ 25 ന് ഉണ്ടായ കൂത്തുപറമ്പ് വെടിവെയ്പിലാണ് പുഷ്പന്...

Read More >>
#nehrutrophyboatrace | പുന്നമടയുടെ ഓളങ്ങളെ കീറിമുറിച്ച് ആനാരി; ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സിന് തുടക്കം

Sep 28, 2024 03:30 PM

#nehrutrophyboatrace | പുന്നമടയുടെ ഓളങ്ങളെ കീറിമുറിച്ച് ആനാരി; ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സിന് തുടക്കം

ഉച്ചയ്ക്ക് രണ്ടേ കാലിന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തിയതോടെ നെഹ്റു ട്രോഫി വള്ളം കളിക്ക് ഔദ്യോഗിക...

Read More >>
Top Stories