#T20WorldCup2024 | മണിക്കൂറുകളോളം പരിശീലനം നടത്തി സഞ്ജു: ഇന്ന് ബംഗ്ലാദേശിനെതിരെ കളിച്ചേക്കുമെന്ന് സൂചന, ദുബെ പുറത്തക്ക്?

#T20WorldCup2024 | മണിക്കൂറുകളോളം പരിശീലനം നടത്തി സഞ്ജു: ഇന്ന് ബംഗ്ലാദേശിനെതിരെ കളിച്ചേക്കുമെന്ന് സൂചന, ദുബെ പുറത്തക്ക്?
Jun 22, 2024 11:29 AM | By VIPIN P V

ആന്റിഗ്വ: (truevisionnews.com) ടി20 ലോകകപ്പില്‍ സൂപ്പര്‍ എട്ടിലെ രണ്ടാം ജയം തേടി ഇന്ത്യ ഇന്നിറങ്ങുന്നു. ബംഗ്ലദേശാണ് ഇന്ത്യയുടെ എതിരാളികള്‍. രാത്രി എട്ടിന് ആന്റിഗ്വ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്‌റ്റേഡിയത്തിലാണ് മത്സരം.

ട്വന്റി 20 ലോകകപ്പില്‍ തോല്‍വി അറിയാതെയാണ് രോഹിത് ശര്‍മ്മയുടേയും സംഘത്തിന്റെയും മുന്നേറ്റം. സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ ആധികാരിക ജയം.

ഇന്ന് ബംഗ്ലേദേശിനെ മറികടന്നാല്‍ ടീം ഇന്ത്യ സെമയിലേക്ക് അടുക്കും. ബൗളര്‍മാരുടെ മിന്നും പ്രകടനമാണ് ഇന്ത്യയുടെ വിജയങ്ങളിലെല്ലാം നിര്‍ണായകമായത്.

ബാറ്റിംഗാണ് പ്രതിസന്ധി. ഇന്നിംഗ്‌സ് തുറക്കാനെത്തുന്ന രോഹിത് ശര്‍മയും വിരാട് കോലിയും റണ്‍കണ്ടെത്താന്‍ പാടുപെടുന്നു.

ഇതുകൊണ്ടുതന്നെയാണ് ഓപ്ഷണല്‍ പരിശീലന സെഷനായിട്ടും ഫോമിലെത്താത്ത ജഡേജയ്‌ക്കൊപ്പം കോലിയും രോഹിത്തും ഇന്നലെയും ഏറെനേരം നെറ്റ്‌സില്‍ ബാറ്റിംഗ് പരിശീലനം നടത്തിയത്.

കോച്ച് രാഹുല്‍ ദ്രാവിഡ് ഒന്നും തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും, മണിക്കൂറൂകളോളം ബാറ്റിംഗ് പരിശീലനം നടത്തിയ മലയാളിതാരം സഞ്ജു സാംസണ്‍, നിറംമങ്ങിയ ശിവം ദുബേയ്ക്ക് പകരം ടീമിലെത്തുമെന്നതിന്റെ സൂചന.

സൂര്യകുമാര്‍ യാദവിന്റെയും റിഷഭ് പന്തിന്റെയും ഇന്നിംഗ്‌സുകളാവുക കളിയുടെ ഗതി നിശ്ചയിക്കുക. മുഹമ്മദ് സിറാജിന് പകരം ടീമിലെത്തിയ കുല്‍ദീപ് യാദവ് മറ്റ് ബൗളര്‍മാര്‍ക്കൊപ്പം ഇലവനില്‍ തുടരും.

ഓസിസിനോട് തോറ്റ ബംഗ്ലാദേശിന് ഇന്ന് ജീവന്‍ മരണപോരാട്ടം. തോറ്റാല്‍ പുറത്തേക്കുള്ള വാതില്‍ തുറക്കും.

ജസ്പ്രിത് ബുറയുടെ തീയുണ്ടകളെയാണ് ബംഗ്ലാകടുവകള്‍ ഭയപ്പെടുന്നത്. സൂര്യകുമാര്‍ യാദവിനെ പിടിച്ചുകെട്ടാനായില്ലെങ്കില്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് റോക്കറ്റ് വേഗത്തില്‍ പറക്കും.

ബംഗ്ലാനിരയില്‍ ആര്‍ക്കും സ്ഥിരതയോടെ കളിക്കാനാവുന്നില്ല. സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ എതിരാളികള്‍ കരുത്തരായ ഓസ്‌ട്രേലിയ ആയതിനാല്‍ ഇന്ത്യ ഇന്ന് ലക്ഷ്യമിടുന്നത് വമ്പന്‍ ജയം.

ബംഗ്ലാദേശിനെതിരായ സൂപ്പര്‍ 8 പോരാട്ടത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം: രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

#Sanju #trained #hours #hint #play #Bangladesh #today #Dubey #out

Next TV

Related Stories
#bordergavaskartrophy | പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം; ഓസീസിനെ 295 റൺസിന് തകർത്തു

Nov 25, 2024 02:28 PM

#bordergavaskartrophy | പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം; ഓസീസിനെ 295 റൺസിന് തകർത്തു

ബോർഡർ ഗവാസ്കർ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ...

Read More >>
#SyedMushtaqAliTrophy2024 | സഞ്ജുവും അഖിലും തിളങ്ങി, സയ്യിദ് മുഷ്താഖ് അലി ടി20യിൽ കേരളത്തിന്‌ വിജയത്തുടക്കം

Nov 24, 2024 11:53 AM

#SyedMushtaqAliTrophy2024 | സഞ്ജുവും അഖിലും തിളങ്ങി, സയ്യിദ് മുഷ്താഖ് അലി ടി20യിൽ കേരളത്തിന്‌ വിജയത്തുടക്കം

ആദ്യ മത്സരത്തിൽ സർവീസസിനെ മൂന്ന് വിക്കറ്റിനാണ് കേരളം തോല്പിച്ചത്. 11 പന്ത് ബാക്കി നിൽക്കെ കേരളം...

Read More >>
#Cricket | തീയായ് ജയ്‌സ്വാൾ; ടെസ്റ്റ് കരിയറിലെ നാലാമത്തെ സെഞ്ചറിയുമായി ജയ്സ്വാൾ

Nov 24, 2024 09:08 AM

#Cricket | തീയായ് ജയ്‌സ്വാൾ; ടെസ്റ്റ് കരിയറിലെ നാലാമത്തെ സെഞ്ചറിയുമായി ജയ്സ്വാൾ

ജോഷ് ഹെയ്സൽവുഡ് എറിഞ്ഞ 62–ാം ഓവറിലെ അഞ്ചാം പന്ത് ഫൈന്‍ ലെഗിലേക്ക് സിക്സർ പറത്തിയാണ് ജയ്സ്വാൾ...

Read More >>
#Blasters | തു​ട​ർ​ച്ച​യാ​യ മൂ​ന്ന്​ പ​രാ​ജ​യ​ങ്ങ​ൾ; ബ്ലാസ്റ്റേഴ്സിന് ഇന്ന് ചെന്നൈക്കെതിരെ

Nov 24, 2024 07:05 AM

#Blasters | തു​ട​ർ​ച്ച​യാ​യ മൂ​ന്ന്​ പ​രാ​ജ​യ​ങ്ങ​ൾ; ബ്ലാസ്റ്റേഴ്സിന് ഇന്ന് ചെന്നൈക്കെതിരെ

ചെന്നൈക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ന്റെ സ്വന്തം തട്ടകമായ ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 7.30നാണു...

Read More >>
#CKNaiduTrophy | സി.കെ നായിഡുവില്‍ തമിഴ്‌നാടിനെതിരെ കേരളത്തിന് ജയം

Nov 19, 2024 10:56 AM

#CKNaiduTrophy | സി.കെ നായിഡുവില്‍ തമിഴ്‌നാടിനെതിരെ കേരളത്തിന് ജയം

രോഹന്‍ നായര്‍(58) അര്‍ദ്ധ സെഞ്ച്വറിയും നേടി. അഖിന്‍ രണ്ട് വിക്കറ്റും അഭിജിത്ത് പ്രവീണ്‍ ഒരു വിക്കറ്റും...

Read More >>
Top Stories