#fashion | ലക്ഷങ്ങള്‍ വിലയുള്ള ബ്ലാക്ക് ബോഡികോണ്‍ ഡ്രസില്‍ ദീപിക പദുക്കോണ്‍

#fashion |  ലക്ഷങ്ങള്‍ വിലയുള്ള ബ്ലാക്ക് ബോഡികോണ്‍ ഡ്രസില്‍ ദീപിക പദുക്കോണ്‍
Jun 20, 2024 03:57 PM | By Athira V

( www.truevisionnews.com ) ഗര്‍ഭിണിയായതിനു ശേഷം വേദികളില്‍ പ്രത്യക്ഷപ്പെടുന്ന ദീപിക പദുക്കോണ്‍ ധരിക്കുന്ന ഒട്ട്ഫിറ്റുകളെല്ലാം ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകാറുണ്ട്. ദീപികയുടെ മെറ്റേര്‍ണിറ്റി ഡ്രസുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.

ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ 'കല്‍ക്കി 2898 എഡി' എന്ന ചിത്രത്തിന്റെ പ്രൊമോഷന് ദീപിക എത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ്.

https://www.instagram.com/reel/C8ZtQoUS0ki/?utm_source=ig_web_copy_link

സ്ലീക്ക് ബ്ലാക്ക് ബോഡികോണ്‍ ഡ്രസിലാണ് ദീപിക പരിപാടിക്ക് എത്തിയത്. പ്രശസ്ത ഡിസൈനര്‍ ഹൗസായ ലോവിലാണ് ദീപികയുടെ ഈ ഔട്ട്ഫിറ്റിന് പിന്നില്‍. ദീപികയുടെ ഈ ഔട്ട്ഫിറ്റിന് 1,14,000 രൂപയാണ് വില. ഔട്ട്ഫിറ്റിനൊപ്പം ചെറിയൊരു കമ്മലും കൈയ്യില്‍ ഒരു ബ്രേസ്ലെറ്റുമാണ് ആക്‌സസറീസ്.

'കല്‍ക്കി 2898 എഡി' ആണ് ദീപികയുടെ റിലീസിനൊരുങ്ങി നില്‍ക്കുന്ന ചിത്രം. ദീപികയോടൊപ്പം പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദിഷ പടാനി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ജൂണ്‍ 27നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ഏകദേശം 600 കോടി രൂപ ബജറ്റിലൊരുക്കിയ കല്‍ക്കി 2898 എഡി ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നാണ്.


#deepikapadukone #slays #black #bodycon #dress #price

Next TV

Related Stories
 വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും; മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി മുഖർജി

Jul 10, 2025 02:57 PM

വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും; മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി മുഖർജി

മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി...

Read More >>
ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

Jul 4, 2025 10:32 PM

ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ്...

Read More >>
Top Stories










//Truevisionall