#DavidJohnson | മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സണ്‍ വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു

#DavidJohnson | മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സണ്‍ വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു
Jun 20, 2024 03:02 PM | By VIPIN P V

ബെംഗലൂരു: (truevisionnews.com) മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഡേവിഡ് ജോൺസൺ(52) വീടിന്‍റെ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു.

ബെംഗലൂരുവിലെ കോത്തനൂരിൽ ഉള്ള ഫ്ലാറ്റിന്‍റെ ബാൽക്കണിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. രാവിലെ 11.15 ന് ആണ് സംഭവം.

കോത്തനൂരിലെ കനകശ്രീ ലേ ഔട്ടിൽ ഉള്ള എസ്എൽവി പാരഡൈസ് എന്ന ഫ്ലാറ്റിൽ ആയിരുന്നു ഡേവിഡ് ജോൺസണും കുടുംബവും താമസിച്ചിരുന്നത്.

ഇവിടെ നാലാം നിലയിലെ വീടിന്‍റെ ബാൽക്കണിയിൽ നിന്ന് താഴെ വീണാണ് മരിച്ചത്. ജോൺസൺ താഴേക്ക് വീഴുമ്പോൾ കുടുംബാംഗങ്ങൾ വീട്ടിൽ ഉണ്ടായിരുന്നു.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കഴിഞ്ഞ കുറച്ചു കാലമായി വിഷാദം അടക്കമുള്ള രോഗങ്ങൾ ഡേവിഡ് ജോൺസണെ അലട്ടിയിരുന്നു എന്ന് കുടുംബാംഗങ്ങള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

പേസ് ബൗളറായിരുന്ന ജോണ്‍സണ്‍ 1996-ൽ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ക്യാപ്റ്റൻ‍സിയില്‍ ഓസ്ട്രേലിയക്കെതിരെ ആണ് ഇന്ത്യൻ കുപ്പായത്തില്‍ അരങ്ങേറിയത്.

അതിന് തൊട്ടു മുമ്പ് രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ 152 റണ്‍സ് വഴങ്ങി 10 വിക്കറ്റെടുത്ത പ്രകടനമായിരുന്നു ജോണ്‍സണെ ഇന്ത്യന്‍ ടീമിലെത്തിച്ചത്.

ഓസ്ട്രേലിയക്കെതിരായ ഡല്‍ഹി ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ പേസറായിരുന്ന ജവഗല്‍ ശ്രീനാഥിന് പരിക്കേറ്റതിനെത്തുടര്‍ന്നാണ് ജോണ്‍സണ് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്.

കര്‍ണാടക ടീമിലെ സഹതാരമായിരുന്ന വെങ്കിടേഷ് പ്രസാദിനൊപ്പം മികച്ച രീതിയില്‍ പന്തെറിഞ്ഞ ജോണ്‍സണ്‍ രണ്ടാം ഇന്നിംഗ്സില്‍ ഓസീസ് നായകന്‍ മൈക്കല്‍ സ്ലേററ്റെ പുറത്താക്കുകയും ചെയ്തു.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിലെ പ്രകടനത്തിന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലും അവസരം ലഭിച്ച ജോണ്‍സണ് പക്ഷെ ആദ്യ ടെസ്റ്റില്‍ മാത്രമെ പ്ലേയിംഗ് ഇലവനില്‍ കളിക്കാനായുള്ളു.

ആ മത്സരത്തില്‍ ഹെര്‍ഷെല്‍ ഗിബ്സിനെയും മക്‌മില്ലനെയും ജോണ്‍സണ്‍ പുറത്താക്കിയിരുന്നു. രണ്ട് ടെസ്റ്റുകളില്‍ നിന്ന് മൂന്ന് വിക്കറ്റുകളാണ് ജോണ്‍സന്‍റെ രാജ്യാന്തര കരിയറിലെ സമ്പാദ്യം.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 39 മത്സരങ്ങളില്‍ നിന്ന് 125 വിക്കറ്റുകളും ലിസ്റ്റ് എ ക്രിക്കറ്റില്‍ 33 മത്സരങ്ങളില്‍ നിന്ന് 41 വിക്കറ്റുകളും നേടിയിട്ടുണ്ട്.

മികച്ച പേസുണ്ടായിരുന്നെങ്കിലും സ്ഥിരതയും നിയന്ത്രണവുമില്ലാതിരുന്നത് ജോണ്‍സണ് കരിയറില്‍ തിരിച്ചടിയായി.

ആദ്യ രണ്ട് ടെസ്റ്റുകള്‍ക്ക് ശേഷം പിന്നീട് ജോണ്‍സണ് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചില്ല.

ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകക്ക് വേണ്ടിയാണ് ജോണ്‍സണ്‍ കളിച്ചിരുന്നത്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം കോച്ചിംഗിലും ജോണ്‍സണ്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു.

#Former #Indiancricketer #DavidJohnson #died #falling #balcony #house

Next TV

Related Stories
#ISL2024 | കരുത്ത് കാട്ടി കേരള ബ്ലാസ്റ്റേഴ്സ്; ഒന്നിനെതിരെ രണ്ട് ഗോളിന് ആദ്യ ജയം നേടി മഞ്ഞപ്പട

Sep 22, 2024 09:43 PM

#ISL2024 | കരുത്ത് കാട്ടി കേരള ബ്ലാസ്റ്റേഴ്സ്; ഒന്നിനെതിരെ രണ്ട് ഗോളിന് ആദ്യ ജയം നേടി മഞ്ഞപ്പട

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സ്വന്തം കാണികൾക്ക് മുന്നില്‍ തോല്‍വിയിലേക്ക് എന്ന് തോന്നിപ്പിച്ച ശേഷമാണ് മഞ്ഞപ്പട മിന്നി...

Read More >>
#KeralaCricketLeague | പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം കൊല്ലം സെയിലേഴ്‌സിന്

Sep 18, 2024 11:16 PM

#KeralaCricketLeague | പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം കൊല്ലം സെയിലേഴ്‌സിന്

ആദ്യ പത്തോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സ് നേടിയ കാലിക്കറ്റ്, ശേഷിച്ച പത്തോവറില്‍ 121 റണ്‍സാണ്...

Read More >>
#AnandKrishnan | ആനന്ദ് കൃഷ്ണന് സെഞ്ച്വറി; കൊച്ചിക്ക് ആശ്വാസ ജയം

Sep 16, 2024 01:22 PM

#AnandKrishnan | ആനന്ദ് കൃഷ്ണന് സെഞ്ച്വറി; കൊച്ചിക്ക് ആശ്വാസ ജയം

കെസിഎ അക്കാദമിയിലെ പരിശീലനമാണ് മലപ്പുറം സ്വദേശിയായ ആനന്ദിന്‍റെ കരിയറിൽ നിർണ്ണായകമായത്. തുടർന്ന് ജൂനിയർ ക്രിക്കറ്റിൽ വിവിധ വിഭാഗങ്ങളിൽ മികച്ച...

Read More >>
#NeerajChopra | ഡയമണ്ട് ലീഗ് ഫൈനലില്‍ മത്സരിച്ചത് ഒടിഞ്ഞ വിരലുമായി; വെളിപ്പെടുത്തലുമായി നീരജ് ചോപ്ര

Sep 15, 2024 09:44 PM

#NeerajChopra | ഡയമണ്ട് ലീഗ് ഫൈനലില്‍ മത്സരിച്ചത് ഒടിഞ്ഞ വിരലുമായി; വെളിപ്പെടുത്തലുമായി നീരജ് ചോപ്ര

88.45 മീറ്ററാണ് അന്ന് എറിഞ്ഞത്. സ്റ്റോക്ക് ഹോം ഡയമണ്ട് ലീഗില്‍ 89.94 മീറ്റര്‍ കണ്ടെത്തിയതാണ് കരിയറിലെ...

Read More >>
#VinodKumar | ട്രിവാൻഡ്രത്തിന് ജയം; നാല് വിക്കറ്റ് നേട്ടവുമായി വിനോദ് കുമാർ കളിയിലെ താരം

Sep 15, 2024 12:29 PM

#VinodKumar | ട്രിവാൻഡ്രത്തിന് ജയം; നാല് വിക്കറ്റ് നേട്ടവുമായി വിനോദ് കുമാർ കളിയിലെ താരം

സയ്യദ് മുഷ്താഖ് അലി ടൂർണമെന്റിൽ കേരത്തിനായി 11 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. സെമി ഉറപ്പായാൽ ഇനിയുള്ള മത്സരങ്ങളിലും ബൌളിംഗ് നിരയിൽ റോയൽസ്...

Read More >>
#MohammadIshaq | കൊച്ചിയെ എറിഞ്ഞ് വീഴ്ത്തി തൃശൂർ ടൈറ്റൻസ്; നാല് വിക്കറ്റ് നേടി കളിയിലെ താരമായി മുഹമ്മദ് ഇഷാഖ്

Sep 14, 2024 09:58 PM

#MohammadIshaq | കൊച്ചിയെ എറിഞ്ഞ് വീഴ്ത്തി തൃശൂർ ടൈറ്റൻസ്; നാല് വിക്കറ്റ് നേടി കളിയിലെ താരമായി മുഹമ്മദ് ഇഷാഖ്

ഷെബിൻ പാഷയാണ് പരിശീലകൻ. സി കെ നായിഡു ട്രോഫിയിൽ കേരളത്തിന്‌ വേണ്ടി കളിച്ച ഇഷാഖ്, കെസിഎ സംഘടിപ്പിച്ച പ്രെസെൻസ് കപ്പിൽ 10 വിക്കറ്റുമായി മികച്ച പ്രകടനം...

Read More >>
Top Stories