ഹൈദരാബാദ്: (truevisionnews.com) മുസ്‍ലിം കടകൾ ആദ്യം അടപ്പിക്കൂവെന്ന് പൊലീസിനോട് ബി.ജെ.പി നേതാവ്.
തിങ്കളാഴ്ച മെഹ്ദിപട്ടണത്ത് ഗുഡിമൽകാപൂരിൽ രാത്രി 11 മണിയോടെ കടകൾ അടക്കാൻ നിർദേശം നൽകിയ പൊലീസുമായി ആദ്യം മുസ്‍ലിം കടകൾ അടപ്പിക്കൂവെന്ന് പറഞ്ഞ് ബി.ജെ.പി നേതാവ് അമർ സിങ് വാഗ്വാദം തുടങ്ങുകയായിരുന്നു.
രാത്രി ഡ്യൂട്ടിയിലായിരുന്ന ആസിഫ്നഗർ എ.സി.പി കിഷൻ കുമാർ കടകൾ അടക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് സംഭവം. തുടർന്ന് ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി.
അതിനിടെ അമർ സിങ്ങിനെ അസിസ്റ്റന്റ് കമ്മീഷണർ കിഷൻ കുമാർ മർദിച്ചെന്നാരോപിച്ച് ബി.ജെ.പി പ്രവർത്തകർ ഗുഡിമൽകാപൂർ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധ പ്രകടനം നടത്തി.
സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചു. മുതിർന്ന ഉദ്യോഗസ്ഥർ സ്റ്റേഷനിലെത്തി.
#BJP #leader #told #police #close #Muslim #shops #first.