#priyankagandhi | ‘പരിഭ്രമമില്ല, മികച്ച ജനപ്രതിനിധിയാവാൻ ശ്രമിക്കും; രാഹുലിന്റെ അസാന്നിധ്യം വയനാട്ടുകാരെ അറിയിക്കില്ല’ -പ്രിയങ്കാ ഗാന്ധി

#priyankagandhi | ‘പരിഭ്രമമില്ല, മികച്ച ജനപ്രതിനിധിയാവാൻ ശ്രമിക്കും; രാഹുലിന്റെ അസാന്നിധ്യം വയനാട്ടുകാരെ അറിയിക്കില്ല’ -പ്രിയങ്കാ ഗാന്ധി
Jun 17, 2024 08:53 PM | By Athira V

ന്യൂഡൽഹി: ( www.truevisionnews.com ) വയനാട്ടിൽ മത്സരിക്കുന്നതിൽ സന്തോഷമുണ്ടെന്നും നല്ല ജനപ്രതിനിധിയായിരിക്കാൻ പരിശ്രമിക്കുമെന്നും പ്രിയങ്കാ ഗാന്ധി. വയനാട്ടിലെ സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പ്രിയങ്ക. ആദ്യമായി മത്സരിക്കുന്നതിന്റെ പരിഭ്രമം ഇല്ലെന്നും പ്രിയങ്ക വ്യക്തമാക്കി.

‘‘വയനാട്ടിൽ മത്സരിക്കുന്നതിൽ സന്തോഷം. രാഹുലിന്റെ അസാന്നിധ്യം ജനങ്ങൾക്ക് തോന്നാതിരിക്കാൻ ശ്രമിക്കും. അദ്ദേഹം വയനാട്ടിൽ ഇടയ്ക്കിടെ വരുമെന്ന് പറഞ്ഞിട്ടുണ്ട്. വയനാട്ടുകാർ സന്തോഷത്തോടെയിരിക്കാൻ പരമാവധി ശ്രമിക്കും.

നല്ല ജനപ്രതിനിധിയായിരിക്കാന്‍ പരിശ്രമിക്കും. റായ്ബറേലിയുമായി വളരെ പഴക്കമുള്ള ബന്ധമാണുള്ളത്. റായ്ബറേലിയിലും അമേഠിയിലും വർഷങ്ങളായി പ്രവർത്തിച്ചു വരികയാണ്.

ആ ബന്ധം ഒരു സാഹചര്യത്തിലും വിച്ഛേദിക്കാൻ കഴിയില്ല. ഞങ്ങൾ രണ്ടുപേരും റായ്ബറേലിയും വയനാട്ടിലും പ്രവർത്തിക്കും. ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ പരിഭ്രമം ഇല്ല’’–പ്രിയങ്ക പറഞ്ഞു.

#priyankagandhi #confident #wayanad

Next TV

Related Stories
സ്വന്തം അച്ഛനെ ആക്ഷേപിച്ച മുരളീധരന്റെ വാക്കുകളിൽ അത്ഭുതമില്ല - മന്ത്രി വി ശിവൻകുട്ടി

May 5, 2025 07:25 PM

സ്വന്തം അച്ഛനെ ആക്ഷേപിച്ച മുരളീധരന്റെ വാക്കുകളിൽ അത്ഭുതമില്ല - മന്ത്രി വി ശിവൻകുട്ടി

മുരളീധരൻ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതിൽ അത്ഭുതമില്ലെന്ന് മന്ത്രി വി...

Read More >>
'നേതാക്കൾക്ക് പക്വത വേണം'; കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത് കോൺഗ്രസ്

May 5, 2025 02:41 PM

'നേതാക്കൾക്ക് പക്വത വേണം'; കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത് കോൺഗ്രസ്

കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത്...

Read More >>
Top Stories