ലണ്ടൻ: ( www.truevisionnews.com ) ഇംഗ്ലണ്ടിൽ നിന്നുള്ള ഒരു ബിസിനസ്സുകാരൻ ആപ്പിൾ ഐഫോണിനെതിരെ നിയമപോരാട്ടത്തിനിറങ്ങിയിരിക്കുകയാണ്. ഇതിന്റെ കാരണമാണ് രസകരം.
ഐഫോൺ കാരണം ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടതോടെയാണ് ആപ്പിളിനെ പാഠം പഠിപ്പിക്കാൻ ഇയാൾ തീരുമാനിച്ചത്. ബിസിനസ്സുകാരൻ ഒരു ലൈംഗിക തൊഴിലാളിയുമായി ഐഫോണിലെ ഐമെസ്സേജിലൂടെ സംസാരിച്ചിരുന്നു.
ഭാര്യ കണ്ടുപിടിക്കാതിരിക്കാൻ തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ മെസ്സേജുകളും ഡിലീറ്റ് ചെയ്തുവെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. എന്നാൽ ഈ മെസേജുകളെല്ലാം ഐമാക്കിലൂടെ ഭാര്യ കണ്ടുപിടിച്ചു. ആപ്പിൾ ഐഡിയിൽ ഈ മെസേജുകൾ സിങ്ക്രണൈസ് ചെയ്തിരുന്നതാണ് ഇയാൾക്ക് വിനയായയത്.
ഒരു ഡിവൈസിൽ നിന്ന് ഡിലീറ്റ് ചെയ്താലും ഐഡി ലിങ്ക് ചെയ്തിരിക്കുന്ന മറ്റ് ഡിവൈസുകളിൽ നിന്ന് ഡാറ്റ ഡിലീറ്റ് ആവില്ലെന്ന വിവരം ആപ്പിൾ ഉപഭോക്താക്കളെ അറിയിച്ചില്ലെന്നാണ് ഇയാൾ ആരോപിക്കുന്നത്.
ഇക്കാര്യം മുൻനിർത്തിയാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബിസിനസ്സുകാരൻ ആപ്പിളിനെതിരെ കേസ് നൽകിയിരിക്കുന്നതെന്ന് ദ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
#ukman #sues #apple #after #wife #file #divorce