ആലപ്പുഴ: ( www.truevisionnews.com ) ആലപ്പുഴ കരുവാറ്റയിൽ ദേശീയ പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന വയോധിക മരിച്ചു. ആലപ്പുഴ പൂന്തോപ്പ് സ്വദേശിയായ 80 വയസുളള സരസ്വതി അമ്മയാണ് മരിച്ചത്. കാറിലുണ്ടായിരുന്നമൂന്ന്പേർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇവരെ വണ്ടാനം മെഡി.കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കരുവാറ്റ കന്നുകാലി പാലത്തിന് സമീപം ആണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന ഏതാനും പേർക്ക് നിസാര പരുക്കേറ്റിട്ടുണ്ട്. എറണാകുളത്തേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്.
KSRTC bus accident One dead seven injured after collision car and pickupvan
