#crime | അടുക്കളവഴി അകത്തുകടന്ന് സ്ത്രീയുടെ മാല കവരാൻ ആക്രമണം; 3 പേർക്ക് പരിക്ക്, മറുനാട്ടുകാരെന്ന് സംശയം

#crime | അടുക്കളവഴി അകത്തുകടന്ന് സ്ത്രീയുടെ മാല കവരാൻ ആക്രമണം; 3 പേർക്ക് പരിക്ക്, മറുനാട്ടുകാരെന്ന് സംശയം
Jun 17, 2024 07:37 AM | By ADITHYA. NP

കണ്ണൂർ:(www.truevisionnews.com) കവർച്ചയ്ക്ക് എത്തിയ മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിൽ സ്ത്രീ ഉൾപ്പടെ മൂന്നുപേർക്ക് പരിക്ക്.

ചാലാട് അമ്പലത്തിന് സമീപം ഉപ്പടം റോഡിൽ കെ.വി. കിഷോറിന്റെ വീട്ടിലാണ് മോഷ്ടാക്കൾ എത്തിയത്. ആക്രമണത്തിൽ കിഷോറിനും ഭാര്യ ലിനി, മകൻ അഖിൻ എന്നിവർക്കും പരിക്കേറ്റു.

തൊട്ടടുത്ത ആശാ നിവാസിലും കവർച്ചശ്രമമുണ്ടായി. ഞായറാഴ്ച പുലർച്ചെ 4.20-നാണ് സംഭവം.

അടുക്കളഭാഗത്തുകൂടി അകത്തുകടന്ന കവർച്ചക്കാർ അടുക്കളയിൽ ഭക്ഷണമുണ്ടാക്കുകയായിരുന്ന ലിനിയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ഭയന്ന് നിലവിളിച്ചതോടെ കിഷോറും മുകളിലെത്തെ നിലയിൽ ഉറങ്ങുകയായിരുന്ന മകനും ഓടിയെത്തി.

മോഷ്ടാക്കളിൽ രണ്ടുപേർ ഇവർക്കുനേരെ തിരിഞ്ഞു. കവർച്ചസംഘം കൈയിൽ കരുതിയ വടി കൊണ്ട് അടിച്ചു.

ഇതിനിടെ ലിനി തറയിൽ വീണു. അഖിൻ അടുക്കളയിലുണ്ടായിരുന്ന സ്റ്റൂൾ കൊണ്ട് കവർച്ചാസംഘത്തെ നേരിട്ടു.

അഖിൻ ചെറുത്തുനിന്നപ്പോൾ മോഷ്ടാക്കൾ ഓടിരക്ഷപ്പെട്ടു. സംഘത്തിലെ ഒരാൾ വീട്ടിന്റെ പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു.

വീട്ടുകാർ പിറകെ ഓടിയതോടെ മൂന്നുപേരും ഓടി ഇരുട്ടിൽ മറഞ്ഞു.വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂർ എ.സി.പി. സിബിടോമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

ഡോഗ് സ്ക്വാഡും വിരളടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

പ്രതികളുടേതെന്ന് കരുതുന്ന മൂന്നുപേരുടെ സി.സി.ടി.വി. ദൃശ്യം സമീപത്തുള്ള വീട്ടിൽനിന്നും ലഭിച്ചിട്ടുണ്ട്.

പുലർച്ചെ നാലോടെയാണ് ലിനി അടുക്കളയിലെത്തിയത്. 4.20-ഓടെ കവർച്ചാസംഘം വീട്ടിന്റെ പിറകുഭാഗത്ത് എത്തുന്നു.

ഒരാൾ പുറത്തുനിന്ന്‌ പരിസരം വീക്ഷിക്കുന്നു. രണ്ടു പേർ അകത്തുകയറി. അടുക്കളയിൽ കയറി മാല പൊട്ടിക്കാൻ ശ്രമിക്കുന്നു.

ബെർമുഡ മാത്രമാണ് ധരിച്ചിരുന്നത്. ഒരാൾ ചെറുപ്പക്കാരനും മറ്റ് രണ്ടുപേർ തടിയുള്ളവരുമാണ്. മുഖം മറച്ചില്ല.

ഇരുവരുടെയും കൈയിൽ വടിയുണ്ടായിരുന്നു. മകന്റെ അടി കിട്ടിയതോടെ ഒാടിരക്ഷപ്പെടുകയായിരുന്നുവെന്ന് ലിനി പറയുന്നു. തുടർന്ന് പോലീസിൽ വിവിരമറിയിച്ചു.

#gang #attack #on #woman

Next TV

Related Stories
#womenattacked | 'എങ്ങനെയായാലും ഓന് കൊടുക്കും'; രാവിലെ ബൈക്കിലെത്തി അടിച്ചിട്ട് പോകുന്ന അജ്ഞാതാ; പെണ്ണുങ്ങൾ ഡബിൾ സ്ട്രോംഗാ...

Jun 22, 2024 08:49 AM

#womenattacked | 'എങ്ങനെയായാലും ഓന് കൊടുക്കും'; രാവിലെ ബൈക്കിലെത്തി അടിച്ചിട്ട് പോകുന്ന അജ്ഞാതാ; പെണ്ണുങ്ങൾ ഡബിൾ സ്ട്രോംഗാ...

കൂട്ടത്തോടെയാണ് ഇപ്പോള്‍ ഇവരുടെ നടത്തം. ബൈക്കിൽ സ്പീഡിൽ എത്തി അടിച്ചിട്ട് പോകുകയാണ് അജ്ഞാതൻ ചെയ്യുന്നത്. അടിയേറ്റ് വീണ് ആശുപത്രിയില്‍ വരെയായ...

Read More >>
#iritty | ചെക്ക് പോസ്റ്റിൽ നിര്‍ത്താതെ പാഞ്ഞ് ഫിയറ്റ് കാര്‍, ഇരിട്ടിയിൽ തടഞ്ഞ് പരിശോധന, പിടിച്ചത് 60 കിലോ കഞ്ചാവ്

Jun 17, 2024 09:59 PM

#iritty | ചെക്ക് പോസ്റ്റിൽ നിര്‍ത്താതെ പാഞ്ഞ് ഫിയറ്റ് കാര്‍, ഇരിട്ടിയിൽ തടഞ്ഞ് പരിശോധന, പിടിച്ചത് 60 കിലോ കഞ്ചാവ്

പ്രതി തലശ്ശേരി സ്വദേശി ഹക്കീം കെ പിയെ അറസ്റ്റ് ചെയ്തു.കണ്ണൂരിൽ ചില്ലറ വില്പന നടത്തുന്നതിനായി അന്യസംസ്ഥാനത്ത് നിന്നും കൊണ്ടുവന്നതാണ്...

Read More >>
#operation | നടക്കാൻ പറ്റാത്ത അവസ്ഥയിൽ മെഡിക്കൽ കോളേജിൽ, 6 മണിക്കൂർ ശസ്ത്രക്രിയ, തുടയോട് ചേർന്ന് 10 കിലോയുള്ള മുഴ നീക്കി

Jun 16, 2024 08:12 PM

#operation | നടക്കാൻ പറ്റാത്ത അവസ്ഥയിൽ മെഡിക്കൽ കോളേജിൽ, 6 മണിക്കൂർ ശസ്ത്രക്രിയ, തുടയോട് ചേർന്ന് 10 കിലോയുള്ള മുഴ നീക്കി

മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗവും ഓങ്കോ സര്‍ജറി വിഭാഗവും ചേര്‍ന്നാണ് ശസ്ത്രക്രിയ...

Read More >>
#KSudhakaran |  കെ സുധാകരനെ റോഡിൽ തടഞ്ഞുനിർത്തി യു ഡി എഫ് പ്രവർത്തകർ

Mar 16, 2024 01:18 PM

#KSudhakaran | കെ സുധാകരനെ റോഡിൽ തടഞ്ഞുനിർത്തി യു ഡി എഫ് പ്രവർത്തകർ

സിറ്റിങ്‌ എംപിയും യുഡിഎഫ്‌ കണ്ണൂർ മണ്ഡലം സ്ഥാനാർഥിയുമായ കെ സുധാകരനെയും ഇരിക്കൂർ എംഎൽഎ സജീവ്‌ ജോസഫിനെയും യുഡിഎഫ്‌ പ്രവർത്തകർ...

Read More >>
#goldrate | സംസ്ഥാനത്ത് ഇന്ന്   സ്വർണവില കുറഞ്ഞു

Feb 20, 2024 11:40 AM

#goldrate | സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 45,880...

Read More >>
Top Stories