#holiday | കനത്ത മഴ; നാല്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

#holiday |  കനത്ത മഴ;  നാല്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Jul 18, 2024 07:11 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com  )കനത്ത മഴയെത്തുടര്‍ന്ന് നാല്‌ ജില്ലകളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച (ജൂലായ് 19) അവധി പ്രഖ്യാപിച്ചു.

വയനാട്, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് ജില്ലകളിലാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. കാസര്‍കോട് കോളേജുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകളില്‍ മാറ്റമില്ലെന്നും കളക്ടര്‍മാര്‍ അറിയിച്ചു.

കാസര്‍കോട്

ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറില്‍ അതിശക്തമായ മഴയില്‍ വെള്ളക്കെട്ട് ഉണ്ടായ സാഹചര്യത്തിൽ മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലയിലെ സ്റ്റേറ്റ്- സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അവധി പ്രഖ്യാപിച്ചു. കോളേജുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല.

കണ്ണൂര്‍

മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്കടക്കം അവധി ബാധകമാണ്. മുന്‍നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍, യൂണിവേഴ്സിറ്റി പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റമില്ല.

വയനാട്

ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, അംഗന്‍വാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പി.എസ്.സി. പരീക്ഷകള്‍ക്കും അവധി ബാധകമല്ല. മോഡല്‍ റസിഡന്‍ഷ്യല്‍ (എം.ആര്‍.എസ്), നവോദയ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.

പാലക്കാട്

കനത്ത കാലവർഷത്തിൻ്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അംഗണവാടികൾ, കിൻറർഗാർട്ടൻ, മദ്രസ്സ, ട്യൂഷൻ സെൻ്റർ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 19.07.2024 ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും റസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കും നവോദയ വിദ്യാലയത്തിനും അവധി ബാധകമല്ല.

കുട്ടികൾ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടിൽ തന്നെ സുരക്ഷിതമായി ഇരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. മേഖല, ജില്ലാതലങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ച പാഠ്യ, പാഠ്യേതര പരിപാടികൾ നടത്തുന്നുണ്ടെങ്കിൽ സംഘാടകർ ഔദ്യോഗികാനുമതി വാങ്ങേണ്ടതും വിദ്യാർത്ഥികളുടെ പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുമാണ്.

#kerala #heavy #rain #schools #leave

Next TV

Related Stories
#Contaminated | വഴിയിലിറക്കിയ കമ്പിയെക്കുറിച്ച് ദേശീയപാത നിർമാണക്കമ്പനി മറന്നു: മലിനമായി കിണറുകൾ

Jul 8, 2024 02:05 PM

#Contaminated | വഴിയിലിറക്കിയ കമ്പിയെക്കുറിച്ച് ദേശീയപാത നിർമാണക്കമ്പനി മറന്നു: മലിനമായി കിണറുകൾ

സ്ഥലത്തെ കാട് നീക്കം ചെയ്തപ്പോഴാണ് കമ്പി തുരുമ്പെടുത്ത് കിടക്കുന്നത്...

Read More >>
#womenattacked | 'എങ്ങനെയായാലും ഓന് കൊടുക്കും'; രാവിലെ ബൈക്കിലെത്തി അടിച്ചിട്ട് പോകുന്ന അജ്ഞാതാ; പെണ്ണുങ്ങൾ ഡബിൾ സ്ട്രോംഗാ...

Jun 22, 2024 08:49 AM

#womenattacked | 'എങ്ങനെയായാലും ഓന് കൊടുക്കും'; രാവിലെ ബൈക്കിലെത്തി അടിച്ചിട്ട് പോകുന്ന അജ്ഞാതാ; പെണ്ണുങ്ങൾ ഡബിൾ സ്ട്രോംഗാ...

കൂട്ടത്തോടെയാണ് ഇപ്പോള്‍ ഇവരുടെ നടത്തം. ബൈക്കിൽ സ്പീഡിൽ എത്തി അടിച്ചിട്ട് പോകുകയാണ് അജ്ഞാതൻ ചെയ്യുന്നത്. അടിയേറ്റ് വീണ് ആശുപത്രിയില്‍ വരെയായ...

Read More >>
#iritty | ചെക്ക് പോസ്റ്റിൽ നിര്‍ത്താതെ പാഞ്ഞ് ഫിയറ്റ് കാര്‍, ഇരിട്ടിയിൽ തടഞ്ഞ് പരിശോധന, പിടിച്ചത് 60 കിലോ കഞ്ചാവ്

Jun 17, 2024 09:59 PM

#iritty | ചെക്ക് പോസ്റ്റിൽ നിര്‍ത്താതെ പാഞ്ഞ് ഫിയറ്റ് കാര്‍, ഇരിട്ടിയിൽ തടഞ്ഞ് പരിശോധന, പിടിച്ചത് 60 കിലോ കഞ്ചാവ്

പ്രതി തലശ്ശേരി സ്വദേശി ഹക്കീം കെ പിയെ അറസ്റ്റ് ചെയ്തു.കണ്ണൂരിൽ ചില്ലറ വില്പന നടത്തുന്നതിനായി അന്യസംസ്ഥാനത്ത് നിന്നും കൊണ്ടുവന്നതാണ്...

Read More >>
#crime | അടുക്കളവഴി അകത്തുകടന്ന് സ്ത്രീയുടെ മാല കവരാൻ ആക്രമണം; 3 പേർക്ക് പരിക്ക്, മറുനാട്ടുകാരെന്ന് സംശയം

Jun 17, 2024 07:37 AM

#crime | അടുക്കളവഴി അകത്തുകടന്ന് സ്ത്രീയുടെ മാല കവരാൻ ആക്രമണം; 3 പേർക്ക് പരിക്ക്, മറുനാട്ടുകാരെന്ന് സംശയം

അടുക്കളഭാഗത്തുകൂടി അകത്തുകടന്ന കവർച്ചക്കാർ അടുക്കളയിൽ ഭക്ഷണമുണ്ടാക്കുകയായിരുന്ന ലിനിയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല പൊട്ടിക്കാൻ...

Read More >>
#operation | നടക്കാൻ പറ്റാത്ത അവസ്ഥയിൽ മെഡിക്കൽ കോളേജിൽ, 6 മണിക്കൂർ ശസ്ത്രക്രിയ, തുടയോട് ചേർന്ന് 10 കിലോയുള്ള മുഴ നീക്കി

Jun 16, 2024 08:12 PM

#operation | നടക്കാൻ പറ്റാത്ത അവസ്ഥയിൽ മെഡിക്കൽ കോളേജിൽ, 6 മണിക്കൂർ ശസ്ത്രക്രിയ, തുടയോട് ചേർന്ന് 10 കിലോയുള്ള മുഴ നീക്കി

മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗവും ഓങ്കോ സര്‍ജറി വിഭാഗവും ചേര്‍ന്നാണ് ശസ്ത്രക്രിയ...

Read More >>
Top Stories