#TDP | സ്പീക്കർ പദവി: എൻഡിഎയിൽ വ്യത്യസ്ത നിലപാട്; ‍ടിഡിപിക്ക് പിന്തുണ അറിയിച്ച് ഇന്ത്യാസഖ്യ തന്ത്രം

#TDP | സ്പീക്കർ പദവി: എൻഡിഎയിൽ വ്യത്യസ്ത നിലപാട്; ‍ടിഡിപിക്ക് പിന്തുണ അറിയിച്ച് ഇന്ത്യാസഖ്യ തന്ത്രം
Jun 17, 2024 05:57 AM | By ADITHYA. NP

ന്യൂഡൽഹി :(www.truevisionnews.com) ഈ മാസം 26നു നടക്കുന്ന സ്പീക്കർ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ പല വഴികൾ തേടി പ്രതിപക്ഷം.

എൻഡിഎ ഘടകക്ഷിയായ ടിഡിപി സ്ഥാനാർഥിയെ നിർത്തിയാൽ ഇന്ത്യാസഖ്യം പിന്തുണയ്ക്കുമെന്നു ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു.

സ്പീക്കർ പദവിയിൽനിന്ന് ബിജെപിയെ അകറ്റിനിർത്തുകയും എൻഡിഎയിൽ അസ്വാരസ്യം സൃഷ്ടിക്കുകയുമാണു പ്രതിപക്ഷത്തിന്റെ ലക്ഷ്യം.

ഇന്നലെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിന്റെ വസതിയിൽ ചേർന്ന എൻഡിഎ യോഗത്തിലും സ്പീക്കർ വിഷയം ചർച്ചയായെന്നാണു വിവരം. അമിത് ഷാ, ജെ.പി.നഡ്ഡ, ചിരാഗ് പാസ്വാൻ, രാജീവ് രഞ്ജൻ സിങ് തുടങ്ങിയവർ പങ്കെടുത്തു. 

സ്പീക്കർ വിഷയത്തിൽ എൻഡിഎയിലെ പ്രധാന ഘടകകക്ഷികളായ ടിഡിപിക്കും ജെഡിയുവിനും വ്യത്യസ്ത നിലപാടുകളാണ്. ബിജെപി നിർദേശിക്കുന്നയാളെ പിന്തുണയ്ക്കുമെന്നാണു ജെഡിയു നേതാവ് കെ.സി.ത്യാഗി പറഞ്ഞത്.

എന്നാൽ, സ്ഥാനാർഥിയെ എൻഡിഎ ഘടകകക്ഷികൾ ഒരുമിച്ചു തീരുമാനിക്കണമെന്നാണു ടിഡിപിയുടെ പക്ഷം. ബിജെപിയുടെ ഏകപക്ഷീയ തീരുമാനത്തെ അതേപടി പിന്തുണയ്ക്കില്ലെന്നു ചുരുക്കം.

ടിഡിപിയുടെ ഈ നിലപാടിനെ ബിജെപിക്കെതിരെ ഉപയോഗിക്കാനാണു പ്രതിപക്ഷം ലക്ഷ്യമിടുന്നത്. സ്പീക്കർ പദവി ബിജെപിക്കു ലഭിച്ചാൽ സർക്കാരിനെ പിന്തുണയ്ക്കുന്ന ടിഡിപി, ജെഡിയു, എൽജെപി, ആർഎൽഡി എന്നീ പാർട്ടികളെ പിളർത്താനിടയുണ്ടെന്നു സഞ്ജയ് റൗത്ത് പറഞ്ഞു.

വാജ്പേയി സർക്കാരിന്റെ കാലത്ത് ടിഡിപി സ്പീക്കർ പദവി എടുത്തശേഷം സർക്കാരിനു പുറത്തുനിന്നു പിന്തുണ നൽകുകയായിരുന്നു.

ഡപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിനു നൽകിയില്ലെങ്കിൽ ഇന്ത്യാസഖ്യം സ്പീക്കർ സ്ഥാനാർഥിയെ നിർത്തിയേക്കുമെന്നും അഭ്യൂഹമുണ്ട്. ഇക്കാര്യത്തിൽ സഖ്യം നിലപാട് വ്യക്തമാക്കിയിട്ടില്ല.

#speaker #status #different #stand #nda #india #alliance #strategy #expressing #support #tdp

Next TV

Related Stories
#arrest |ന​രി​ക്കു​നി ക​ള്ള​നോ​ട്ട് കേ​സി​ൽ ര​ണ്ടു​പേ​ർ​കൂ​ടി പി​ടി​യി​ൽ

Jun 26, 2024 12:00 PM

#arrest |ന​രി​ക്കു​നി ക​ള്ള​നോ​ട്ട് കേ​സി​ൽ ര​ണ്ടു​പേ​ർ​കൂ​ടി പി​ടി​യി​ൽ

പ​ണം ട്രാ​ൻ​സ്ഫ​ർ ചെ​യ്ത് ക​ട​യി​ലെ​ത്തി​യ യു​വാ​വ് സ്ഥ​ലം വി​ട്ട ശേ​ഷ​മാ​ണ് നോ​ട്ട് വ്യാ​ജ​മാ​ണെ​ന്ന് ക​ട​യു​ട​മ തി​രി​ച്ച​റി​ഞ്ഞ്....

Read More >>
#arrest |വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു; കണ്ണൂർ സ്വദേശി പിടിയിൽ

Jun 26, 2024 11:49 AM

#arrest |വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു; കണ്ണൂർ സ്വദേശി പിടിയിൽ

കഴിഞ്ഞ ഞായറാഴ്ചയാണ് കോട്ടയം സ്വദേശിയായ വൈദികന്‍ സ്വകാര്യ ആവശ്യത്തിനായി...

Read More >>
#mdma |    കാറില്‍ കടത്തുകയായിരുന്ന എംഡി എം എയുമായി കണ്ണൂർ സ്വദേശികൾ  പിടിയിൽ

Jun 26, 2024 11:16 AM

#mdma | കാറില്‍ കടത്തുകയായിരുന്ന എംഡി എം എയുമായി കണ്ണൂർ സ്വദേശികൾ പിടിയിൽ

ശ്രീകണ്ഠാപുരത്തുനിന്നും കാറില്‍ തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്നു...

Read More >>
#GRAnil | പച്ചക്കറി വില വർധനയിൽ സർക്കാർ കർശന ഇടപെടൽ നടത്തുന്നുണ്ട് - മന്ത്രി ജി ആർ അനിൽ

Jun 26, 2024 11:06 AM

#GRAnil | പച്ചക്കറി വില വർധനയിൽ സർക്കാർ കർശന ഇടപെടൽ നടത്തുന്നുണ്ട് - മന്ത്രി ജി ആർ അനിൽ

വിലക്കയറ്റം താൽകാലിക പ്രതിഭാസമാണ്. അതിനെ എന്തായാലും സർക്കാർ നോക്കി നിൽക്കില്ല. വിപണിയിൽ സർക്കാർ...

Read More >>
#cocaine | വയറിളക്കി യുവതിയുടെ ശരീരത്തിൽനിന്ന് പുറത്തെടുത്തത് 13 കോടി രൂപയുടെ കൊക്കെയിൻ; വിഴുങ്ങിയത് 95 ഗുളികകൾ

Jun 26, 2024 11:04 AM

#cocaine | വയറിളക്കി യുവതിയുടെ ശരീരത്തിൽനിന്ന് പുറത്തെടുത്തത് 13 കോടി രൂപയുടെ കൊക്കെയിൻ; വിഴുങ്ങിയത് 95 ഗുളികകൾ

ഇരുവരില്‍ നിന്നുമായി മൊത്തം 32 കോടി രൂപയുടെ കൊക്കെയിനാണ് പിടികൂടിയിരിക്കുന്നത്....

Read More >>
#goldrate |  സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

Jun 26, 2024 10:55 AM

#goldrate | സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു....

Read More >>
Top Stories