#KodikunnilSuresh | ഇന്ത്യാ സഖ്യത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ലഭിച്ചാല്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറും - കൊടിക്കുന്നില്‍ സുരേഷ്

#KodikunnilSuresh | ഇന്ത്യാ സഖ്യത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ലഭിച്ചാല്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറും - കൊടിക്കുന്നില്‍ സുരേഷ്
Jun 26, 2024 11:00 AM | By VIPIN P V

(truevisionnews.com) ഇന്ത്യാ സഖ്യത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ലഭിച്ചാല്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുമെന്ന് ഇന്ത്യാ മുന്നണിയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷ്.

കീഴ് വഴക്കങ്ങള്‍ മാനിക്കാതെയുള്ള ബിജെപിയുടെ ഏകപക്ഷീയ തീരുമാനങ്ങള്‍ക്കെതിരെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

ജയിച്ചില്ലെങ്കിലും മികച്ച മത്സരം കാഴ്ചവയ്ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കൊടിക്കുന്നില്‍ സുരേഷ് കൂട്ടിച്ചേര്‍ത്തു. സ്പീക്കര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാന്‍ തയാറാകാതിരുന്ന ബിജെപിയ്‌ക്കെതിരെയാണ് മത്സരമെന്ന് കൊടിക്കുന്നില്‍ സുരേഷ് പറയുന്നു.

പ്രതിപക്ഷനേതാവെന്ന സ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും പ്രതിപക്ഷത്തിന് അര്‍ഹതപ്പെട്ടതാണ്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ ഒരുറപ്പ് തരണമെന്ന് തങ്ങള്‍ പറഞ്ഞപ്പോള്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് തീരുമാനിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.

പ്രതിപക്ഷത്തെ മാനിക്കുന്നില്ലെന്ന സന്ദേശമാണ് അവര്‍ ഡെപ്യൂട്ടി സ്പീക്കര്‍ വിഷയത്തിലും കൃത്യമായി നല്‍കിക്കൊണ്ടിരിക്കുന്നത്.

ജനാധിപത്യത്തില്‍ പാലിക്കേണ്ട മര്യാദകള്‍ പാലിക്കാതെയാണ് തങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഇടപെട്ടുവരുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി.

ഇന്ത്യാ സഖ്യം സ്പീക്കര്‍ തെരഞ്ഞെടുപ്പിലും ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതിനൊപ്പം മര്യാദകള്‍ പാലിക്കാത്ത ബിജെപിയുടെ ഈ സമീപനത്തിനെതിരെ നില്‍ക്കുന്ന എല്ലാവര്‍ക്കും പിന്തുണയ്ക്കാമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

ജയിച്ചില്ലെങ്കില്‍ പോലും ശക്തമായ പ്രതിപക്ഷം സഭയിലുണ്ടെന്ന സന്ദേശം നല്‍കാനും കരുത്തറിയിക്കാനുമാണ് മത്സരിക്കുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് കൂട്ടിച്ചേര്‍ത്തു.

#KodikunnilSuresh #withdraw #Speakerelection #IndiaAlliance #gets #post #DeputySpeaker

Next TV

Related Stories
#KKShailaja | അൻവറിന്‍റെ കൈയ്യും കാലും വെട്ടുമെന്ന സഖാക്കളുടെ മുദ്രാവാക്യം കേട്ടില്ല -കെ.കെ ശൈലജ

Sep 28, 2024 08:07 PM

#KKShailaja | അൻവറിന്‍റെ കൈയ്യും കാലും വെട്ടുമെന്ന സഖാക്കളുടെ മുദ്രാവാക്യം കേട്ടില്ല -കെ.കെ ശൈലജ

സി.പി.എം മലപ്പുറം ജില്ല സെക്രട്ടറി മോഹൻദാസ് വർഗീയവാദിയാണെന്ന് വരെ അൻവർ...

Read More >>
#niyaspulikkalakath |  'രാജാവ് നഗ്നനാണ്..', അൻവറിന് പരോക്ഷ പിന്തുണയുമായി സിപിഐ ജില്ലാ കൗൺസിൽ അംഗം നിയാസ് പുളിക്കലത്ത്

Sep 26, 2024 11:55 AM

#niyaspulikkalakath | 'രാജാവ് നഗ്നനാണ്..', അൻവറിന് പരോക്ഷ പിന്തുണയുമായി സിപിഐ ജില്ലാ കൗൺസിൽ അംഗം നിയാസ് പുളിക്കലത്ത്

രാജാവ് നഗ്നനാണ്. എന്ന തലക്കെട്ടിൽ ആണ് നിയാസ് പുളിക്കലകത്തിന്‍റെ എഫ്ബി...

Read More >>
#cpm  | 'അൻവറിന്റെ നിലപാടുകൾ പാര്‍ട്ടി ശത്രുക്കള്‍ക്ക്‌ ഗവണ്‍മെന്റിനേയും, പാര്‍ട്ടിയെയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്‌' -സി പി എം

Sep 22, 2024 01:48 PM

#cpm | 'അൻവറിന്റെ നിലപാടുകൾ പാര്‍ട്ടി ശത്രുക്കള്‍ക്ക്‌ ഗവണ്‍മെന്റിനേയും, പാര്‍ട്ടിയെയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്‌' -സി പി എം

നിലപാടുകൾ തിരുത്തി പാർട്ടിയെ ദുർബലപ്പെടുത്താനുള്ള സമീപനത്തിൽനിന്ന് അൻവര്‍ പിന്തിരിയണമെന്നും സെക്രട്ടേറിയറ്റ്...

Read More >>
#PMASalam | ‘സുവ്യക്തമായ ഒരു വാചകത്തെ വളച്ചൊടിക്കുന്നത് മാധ്യമനീതിയല്ല'! കൂടെക്കിടന്ന് രാപ്പനി അറിഞ്ഞ അൻവർ ഉറക്കെ വിളിച്ചുപറയുന്നത് അതാണ്; പി എം എ സലാം

Sep 22, 2024 01:33 PM

#PMASalam | ‘സുവ്യക്തമായ ഒരു വാചകത്തെ വളച്ചൊടിക്കുന്നത് മാധ്യമനീതിയല്ല'! കൂടെക്കിടന്ന് രാപ്പനി അറിഞ്ഞ അൻവർ ഉറക്കെ വിളിച്ചുപറയുന്നത് അതാണ്; പി എം എ സലാം

മാധ്യമങ്ങൾ തന്നെ പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റ് പരിശോധിച്ചു. അതിൽ എവിടെയും അൻവറിനെ മുസ്ലിംലീഗിലേക്ക് സ്വാഗതം ചെയ്യുന്നു എന്നൊരു...

Read More >>
#PVAnwar | 'ആരും ഒരു ചുക്കും ചെയ്യാനില്ല...! ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്'; വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി അന്‍വര്‍

Sep 21, 2024 07:55 PM

#PVAnwar | 'ആരും ഒരു ചുക്കും ചെയ്യാനില്ല...! ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്'; വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി അന്‍വര്‍

ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളും,പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും ഒപ്പമുണ്ട്, അത് മതി തനിക്കെന്നും അന്‍വര്‍...

Read More >>
Top Stories