#kaliyakkavilaimurder | കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ

#kaliyakkavilaimurder | കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ
Jun 26, 2024 10:52 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  തിരുവനന്തപുരത്ത് കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ.

തിരുവനന്തപുരം മലയം സ്വദേശി അമ്പിളിയെന്ന ഷാജിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം നഗരത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

ഇയാള്‍ വേറെയും കൊലക്കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ ചോദ്യം ചെയ്യൽ തുടരുകയാണെന്നും അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

കളിയിക്കാവിളയിൽ ക്വാറി ഉടമയായ തിരുവനന്തപുരം കരമന സ്വദേശി ദീപു കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. കളിയിക്കാവിള പൊലീസ് സ്റ്റേഷന് 200 മീറ്റർ അകലെ കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ ദീപുവിൻ്റെ മൃതേദഹം കണ്ടെത്തിയത്.

പൊലീസ് പെട്രോളിംഗിനിടെ ബോണറ്റുപൊക്കി ഒരു വാഹനം പാർക്ക് ചെയ്തതായി അറിഞ്ഞു. പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ഡ്രൈവർ സീറ്റിലുള്ള ദീപു ബെൽറ്റ് ഇട്ടിരിക്കുകയായിരുന്നു. വാഹനം ഓഫ് ചെയ്തിരുന്നില്ല. പണത്തിന് വേണ്ടി ചിലർ ദീപുവിനെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്ന് ഭാര്യയും സുഹൃത്തുക്കളും പൊലീസിനോട് പറഞ്ഞു.

പണത്തിന് വേണ്ടിയുള്ള കൊലപാതകമെന്നാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം.

#case #owner #crusher #strangled #death #Kaliyikawila #Accused #custody

Next TV

Related Stories
#sexuallyassault | പ്രായപൂർത്തിയാകാത്ത കുട്ടിയെ വര്‍ഷങ്ങളായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി; 41കാരൻ അറസ്റ്റിൽ

Jun 29, 2024 06:06 AM

#sexuallyassault | പ്രായപൂർത്തിയാകാത്ത കുട്ടിയെ വര്‍ഷങ്ങളായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി; 41കാരൻ അറസ്റ്റിൽ

ഇയാള്‍ കുട്ടിയെ വര്‍ഷങ്ങളായി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് പോലീസ്...

Read More >>
#jobfraud | ഭര്‍ത്താവിന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഭാര്യയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി; പ്രതി പിടിയിൽ

Jun 29, 2024 06:02 AM

#jobfraud | ഭര്‍ത്താവിന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഭാര്യയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി; പ്രതി പിടിയിൽ

നൂല്‍പ്പുഴ ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ അമൃത് സിങ് നായകത്തിന്റെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്പെക്ടര്‍ കെ വി തങ്കനാണ്...

Read More >>
#Specialtrain | മലബാറിലെ യാത്രക്കാർക്ക് ആശ്വാസം; ഷൊർണൂർ-കണ്ണൂർ റൂട്ടിൽ സ്​പെഷൽ ട്രെയിൻ

Jun 28, 2024 10:52 PM

#Specialtrain | മലബാറിലെ യാത്രക്കാർക്ക് ആശ്വാസം; ഷൊർണൂർ-കണ്ണൂർ റൂട്ടിൽ സ്​പെഷൽ ട്രെയിൻ

തുടർന്ന് ഷൊർണൂരിലേക്ക് യാത്ര തിരിക്കും. പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, താനൂർ, പരപ്പനങ്ങാടി, ഫറോക്ക്, കൊയിലാണ്ടി, വടകര, മാഹി, തലശ്ശേരി...

Read More >>
#deepumurder |  കാർ ഓഫാക്കിയില്ല, സിസിടിവിയിൽ മുഖം വരുത്താനും നീക്കം; ദീപു കൊലക്കേസിൽ പ്രതിയാകാൻ അമ്പിളിയുടെ ശ്രമം?

Jun 28, 2024 10:36 PM

#deepumurder | കാർ ഓഫാക്കിയില്ല, സിസിടിവിയിൽ മുഖം വരുത്താനും നീക്കം; ദീപു കൊലക്കേസിൽ പ്രതിയാകാൻ അമ്പിളിയുടെ ശ്രമം?

അമ്പിളി കളിയിക്കാവിളയിൽ നടത്തിയ കൊലപാതകം ആഴത്തിൽ വിശകലനം ചെയ്യുമ്പോഴാണ് പൊലീസ് ഇത്തരമൊരു സംശയം...

Read More >>
#ration | ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 5 വരെ നീട്ടി

Jun 28, 2024 10:06 PM

#ration | ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 5 വരെ നീട്ടി

2024 ജൂലൈ മാസത്തെ റേഷൻ വിതരണം ജൂലൈ 8-ാം തീയതി മുതൽ ആരംഭിക്കുന്നതാണെന്നും മന്ത്രി...

Read More >>
Top Stories