#protest | എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന; പ്രതിഷേധവുമായി വിശ്വാസികള്‍

#protest | എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന; പ്രതിഷേധവുമായി വിശ്വാസികള്‍
Jun 16, 2024 09:44 AM | By ADITHYA. NP

കൊച്ചി: (www.truevisionnews.com)അടുത്ത മാസം മൂന്ന് മുതല്‍ ഏകീകൃത കുര്‍ബാന നടത്താത്ത വൈദികരെ ഇനിയൊരു മുന്നറിയിപ്പ് ഇല്ലാതെ തന്നെ പുറത്താക്കും എന്നാണ് സര്‍ക്കുലര്‍. ഇതിനെതിരെ വലിയ പ്രതിഷേധമാണ് വിമത വിഭാഗം വൈദികരും വിശ്വാസികളും ഉയര്‍ത്തുന്നത്. പള്ളികളില്‍ ജനാഭിമുഖ കുര്‍ബാന മാത്രം, മാര്‍പ്പാപ്പയോടൊപ്പം തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയ ബാനറുമായാണ് വിശ്വാസികളുടെ പ്രതിഷധം.

അടുത്ത മാസം മൂന്ന് മുതല്‍ പള്ളികളില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണം എന്ന് നിര്‍ദേശിക്കുന്ന സര്‍ക്കുലര്‍ ഇന്ന് എല്ലാ പള്ളികളിലും വായിക്കാനായിരുന്നു നിര്‍ദേശം.

മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂരും ചേര്‍ന്നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

എന്നാല്‍, ഇന്നു രാവിലെ മുതല്‍ പള്ളികളില്‍ വിശ്വാസികള്‍ സര്‍ക്കുലറിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. അല്‍മായ മുന്നേറ്റത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.

കുര്‍ബാനക്ക് ശേഷം പുറത്തിറങ്ങിയ വിശ്വാസികളാണ് സര്‍ക്കുലര്‍ ചവറ്റുകുട്ടയിലെറിഞ്ഞത്. എല്ലാ പള്ളികളിലും സര്‍ക്കുലര്‍ കത്തിക്കുമെന്നും വിമത വിഭാഗത്തിന്റെ പ്രഖ്യാപനമുണ്ട്.

ഭൂരിഭാഗം പള്ളികളിലും സഭാ നേതൃത്വം നിര്‍ദേശിക്കുന്ന ഏകീകൃത കുര്‍ബാന ഇതുവരെ നടപ്പാക്കാനായിട്ടില്ല. തര്‍ക്കം നിലനില്‍ക്കുന്നതിനിടെ ചേര്‍ന്ന സിനഡ് യോഗത്തിലും പ്രശ്‌ന പരിഹാരത്തിന് വഴി കണ്ടെത്തിയിട്ടില്ല.

അടുത്ത മാസം മൂന്ന് മുതല്‍ ഏകീകൃത കുര്‍ബാന നടത്താത്ത വൈദികരെ ഇനിയൊരു മുന്നറിയിപ്പ് ഇല്ലാതെ തന്നെ പുറത്താക്കും എന്നാണ് സര്‍ക്കുലര്‍. ഇതിനെതിരെ വലിയ പ്രതിഷേധമാണ് വിമത വിഭാഗം വൈദികരും വിശ്വാസികളും ഉയര്‍ത്തുന്നത്.

പള്ളികളില്‍ ജനാഭിമുഖ കുര്‍ബാന മാത്രം, മാര്‍പ്പാപ്പയോടൊപ്പം തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയ ബാനറുമായാണ് വിശ്വാസികളുടെ പ്രതിഷധം.

#ernakulam #unified #mass #in #angamaly #archdiocese #believers #protest

Next TV

Related Stories
വാ​ള​കം പെ​ട്രോ​ൾ പ​മ്പി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി​ക​ൾ പി​ടി​യി​ൽ

May 7, 2025 01:01 PM

വാ​ള​കം പെ​ട്രോ​ൾ പ​മ്പി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി​ക​ൾ പി​ടി​യി​ൽ

വാ​ള​കം പെ​ട്രോ​ൾ പ​മ്പി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി​ക​ൾ...

Read More >>
വിടില്ലടാ നിന്നെ ....; മസ്ജിദുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ്  ഒടുവിൽ  പിടിയിൽ

May 6, 2025 10:30 PM

വിടില്ലടാ നിന്നെ ....; മസ്ജിദുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് ഒടുവിൽ പിടിയിൽ

മസ്ജിദുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് പൊലീസ്...

Read More >>
കൊച്ചിയില്‍ ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ

May 6, 2025 07:18 PM

കൊച്ചിയില്‍ ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ

ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക്...

Read More >>
അമ്മയുടെ ഓപ്പറേഷന് പണം വേണമെന്ന് പറഞ്ഞ്  വയോധികയെ പറ്റിച്ചു; സ്വര്‍ണവള ഊരി വാങ്ങി യുവാവ്

May 6, 2025 08:13 AM

അമ്മയുടെ ഓപ്പറേഷന് പണം വേണമെന്ന് പറഞ്ഞ് വയോധികയെ പറ്റിച്ചു; സ്വര്‍ണവള ഊരി വാങ്ങി യുവാവ്

ബസ് കാത്ത് നിന്ന വയോധികയോട് പരിചയം നടിച്ച്, ബൈക്കിൽ കയറ്റി കൊണ്ട് പോയി സ്വർണ വളകൾ കവർന്ന യുവാവ്...

Read More >>
കൊച്ചിയിൽ യുവാക്കളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് പണവും സ്വർണവും കവർന്ന സംഭവം; മൂന്ന് പേർ പിടിയിൽ

May 5, 2025 01:05 PM

കൊച്ചിയിൽ യുവാക്കളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് പണവും സ്വർണവും കവർന്ന സംഭവം; മൂന്ന് പേർ പിടിയിൽ

യുവാക്കളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് പണവും സ്വർണവും കവർന്ന...

Read More >>
Top Stories

Entertainment News