കൊച്ചിയിൽ യുവാക്കളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് പണവും സ്വർണവും കവർന്ന സംഭവം; മൂന്ന് പേർ പിടിയിൽ

കൊച്ചിയിൽ യുവാക്കളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് പണവും സ്വർണവും കവർന്ന സംഭവം; മൂന്ന് പേർ പിടിയിൽ
May 5, 2025 01:05 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) കൊച്ചിയിൽ യുവാക്കളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് പണവും സ്വർണവും കവർന്ന സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ഇർഷാദ് ഇഖ്ബാൽ, ആദിക്, ഇർഫാൻ ഇത്യാസ് എന്നിവരാണ് പിടിയിലായത്. ‌‌‌

രണ്ടു പവന്റെ സ്വർണ മാലയും ഐഫോണും 6000 രൂപയുമാണ് ഇവ‍ർ തിരുവനന്തപുരം സ്വദേശികളിൽ നിന്നും കൊള്ളയടിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. എളമക്കര പൊലീസിന്റെ അന്വേഷണത്തിലാണ് ഇവ‍ർ പിടിയിലായത്.

കോഴിക്കോട് 104 പാക് പൗരൻമാർ താമസിക്കുന്നു, അവരെ പുറത്താക്കണം; ആവശ്യവുമായി ബിജെപി

കോഴിക്കോട് : ( www.truevisionnews.com ) പാകിസ്താൻ പൗരന്മാരെ പുറത്താക്കണമെന്ന ആവശ്യവുമായി കോഴിക്കോട് ബിജെപി. കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്കും കളക്ടർക്കും പരാതി നൽകും. വിഷയത്തിൽ സർക്കാർ മൃദു സമീപനം സ്വീകരിക്കുന്നുവെന്ന് ആക്ഷേപം. കേന്ദ്ര സർക്കാരിന്റെ നിർദേശം സംസ്ഥാനം പാലിക്കുന്നില്ലെന്ന് കോഴിക്കോട് ബിജെപി.

പാകിസ്താൻ പൗരൻമാരെ പുറത്താക്കണം. കേന്ദ്ര സർക്കാർ നിർദേശം സംസ്ഥാനം പാലിക്കുന്നില്ലെന്ന് ബിജെപി നേതാവ് എം.ടി രമേശ് പറഞ്ഞു. പാക് പൗരൻമാരെ ഒറ്റപ്പെടുത്തണം. ജില്ലാ ഭരണകൂടം ചുമതല നിർവേറ്റുന്നില്ല. സർക്കാർ ഉത്തരവ് കലക്ടർക്ക് ലഭിച്ചിട്ടുണ്ട്.

കലക്ടർക് ഇതിൽ പ്രത്യേക താൽപ്പര്യം ഉണ്ട് എന്ന് വിചാരിക്കുന്നില്ല. സർക്കാരിൻ്റെ താൽപ്പര്യമാണ് കലക്ടർ സംരക്ഷിക്കുന്നത്. ഇതിലൂടെ എന്ത് രാഷ്ട്രീയമാണ് സർക്കാർ മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

കോഴിക്കോട് 104 പാക്ക് പൗരൻമാർ താമസിക്കുന്നു. അവർ എവിടെയാണ് എന്ന് അന്വേഷിച്ചിട്ടുണ്ടോ. അവർക്ക് ഒളിച്ച് താമസിക്കാൻ ആരാ അവസരം ഒരുക്കുന്നത് കേരളം സ്വീകരിക്കുന്ന രാജ്യദ്രേഹ സമീപനമെന്നും എം ടി രമേശ് വിമർശിച്ചു.

Three arrested Kochi for kidnapping torturing robbing youths money and gold

Next TV

Related Stories
 മരം ഒടിഞ്ഞ് ലേബർ ക്യാമ്പിന് മുകളിലേക്ക് വീണ് ഒരാൾ മരിച്ചു; മൂന്ന്  പേർക്ക് പരിക്ക്

May 5, 2025 09:30 AM

മരം ഒടിഞ്ഞ് ലേബർ ക്യാമ്പിന് മുകളിലേക്ക് വീണ് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

പെരുമ്പാവൂർ ചെറുവേലികുന്നിൽ മരം ഒടിഞ്ഞ് ലേബർ ക്യാമ്പിന് മുകളിലേക്ക് വീണ് ഒരാൾ മരിച്ചു....

Read More >>
ഇതെന്ത് നീതി; അൺ എയിഡഡ് സ്കൂൾ കുട്ടികൾ സഞ്ചരിക്കുന്ന ബസുകൾക്ക് ഇരട്ടി നികുതി

May 4, 2025 10:44 PM

ഇതെന്ത് നീതി; അൺ എയിഡഡ് സ്കൂൾ കുട്ടികൾ സഞ്ചരിക്കുന്ന ബസുകൾക്ക് ഇരട്ടി നികുതി

അൺ എയിഡഡ് സ്കൂൾ കുട്ടികൾ സഞ്ചരിക്കുന്ന ബസുകൾക്ക് ഇരട്ടി...

Read More >>
എയർപോർട്ടിലെത്തിയ മലയാളി യാത്രക്കാരനെ സംശയം; മാസികയുടെ താളിൽ നിന്നും പിടിച്ചെടുത്തത്   42 ലക്ഷം രൂപ മൂല്യമുള്ള ഡോളർ

May 4, 2025 07:56 PM

എയർപോർട്ടിലെത്തിയ മലയാളി യാത്രക്കാരനെ സംശയം; മാസികയുടെ താളിൽ നിന്നും പിടിച്ചെടുത്തത് 42 ലക്ഷം രൂപ മൂല്യമുള്ള ഡോളർ

യാത്രക്കാരനില്‍ നിന്ന് പിടികൂടിയത് 42 ലക്ഷത്തോളം രൂപ മൂല്യം വരുന്ന അമേരിക്കൻ...

Read More >>
Top Stories