കാലടി: (truevisionnews.com) പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ 12 കാരന് ദാരുണാന്ത്യം. മേക്കാലടി സ്വദേശി മങ്ങാടൻ ഷിനാസിന്റെ മകൻ ദുൽക്കിബിൻ (12) ആണ് മരിച്ചത്. ലക്ഷം വീട് കടവിലായിരുന്നു അപകടം. ഷിനാസിന്റെ മൂന്ന് മക്കളും സഹോദരന്റെ ഒരു കുട്ടിയും ഉൾപ്പെടെ നാല് പേർ ഒന്നിച്ച് പെരായാറിന്റെ കൈതോടായ കൊറ്റമം തോട്ടിൽ ഇന്നലെ വൈകീട്ട് 4.30 ഓടെ കുളിക്കാൻ ഇറങ്ങുകയായിരുന്നു.

നാല് പേരും ഒഴുക്കിൽ പെട്ട് പെരിയാറിലേക്ക് നീങ്ങുകയായിരുന്നു. ഷിനാസിന്റെ രണ്ട് മക്കളെയും, സഹോദരന്റെ കുട്ടിയെയും അമ്മയും മറ്റും ചേർന്ന് രക്ഷപ്പെടുത്തി. ദുൽഖിബിൻ ഒഴുക്കിൽ പെടുകയായിരുന്നു, ഫയർ ഫോഴ്‌സും, നാട്ടുകാരും ചേർന്നാണ് രാത്രി 7.15 ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. ഷിനാസ് കണ്ണൂരിൽ ജോലി ചെയ്യുന്നതിനാൽ കുടുംബസമേതം അവിടെയായിരുന്നു താമസം. അവധിക്കാലത്ത് മേക്കാലടിയിൽ എത്തിയതാണ്. അമ്മ. സുറുമി.
Student who went bathe Periyar drowned
