വടകര : വടകരയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം. കെ സുധാകരന്റെ പോസ്റ്ററിൽ ചെളി ചവിട്ടിത്തേച്ചാണ് ഡിവൈഎഫ്‌ഐ പ്രതിഷേധം നടത്തിയത്. വടകര മണിയൂരിലാണ് പ്രതിഷേധം. ധീരജ് വധത്തില്‍ പ്രതിഷേധിച്ചാണ് സമരം നടന്നത്.

ഇലക്ട്രിക് പോസ്റ്റിൽ സുധാകരന്റെ ഫ്‌ളക്‌സ് തൂക്കിയിട്ട ശേഷം 'മുഖത്ത്' കാലു കൊണ്ട് ചളി ചവിട്ടിത്തേക്കുകയായിരുന്നു. രക്തസാക്ഷിത്വത്തെ അപമാനിച്ച ഗുണ്ടാ നേതാവ് കെ സുധാകരന് കേരളത്തിന്റെ ജനമനസ്സുകളിൽ സ്ഥാനമില്ല, ചവിട്ടിയിട്ടു പോകുക എന്ന് ഫ്‌ളക്‌സിൽ എഴുതിയിരുന്നു.
സുധാകരനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ പ്രതിഷേധത്തിന്റെ ഭാഗമായത്. കോണ്‍ഗ്രസ് കമ്മിറ്റി വടകര പോലീസില്‍ പരാതി നല്‍കി.
DYFI protest against K Sudhakaran in Vadakara
