#radhikamerchant | പിങ്ക് നിറത്തിലുള്ള വിന്റേജ് മിഡി ഡ്രസ്സിൽ പ്രീ വെഡിങ് ആഘോഷത്തിൽ തിളഞ്ഞി രാധിക

#radhikamerchant | പിങ്ക് നിറത്തിലുള്ള വിന്റേജ് മിഡി ഡ്രസ്സിൽ  പ്രീ വെഡിങ് ആഘോഷത്തിൽ തിളഞ്ഞി രാധിക
Jun 11, 2024 03:54 PM | By ADITHYA. NP

(truevisionnews.com) മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും മകന്‍ ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും രണ്ടാം പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ കഴിഞ്ഞാഴ്ച്ച ആംഡബര കപ്പലില്‍ നടന്നിരുന്നു.

ഇപ്പോഴിതാ ഈ കപ്പലിലെ ആഘോഷത്തില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

പിങ്ക് നിറത്തിലുള്ള വിന്റേജ് മിഡി ഡ്രസ്സിലും നീല നിറത്തിലുള്ള കോര്‍സെറ്റ് ഗൗണിലും അതിസുന്ദരിയായാണ് രാധിക ചടങ്ങില്‍ പങ്കെടുത്തത്.

ബീച്ച് തീം വരുന്ന നീല നിറത്തിലുലുള്ള ഷര്‍ട്ടും ഡെനിം പാന്റും കറുപ്പ് നിറത്തിലുള്ള സ്യൂട്ടുമായിരുന്നു ആനന്ദിന്റെ ഔട്ട്ഫിറ്റുകള്‍.

ലോകത്തെ ഏറ്റവും മികച്ച ഫാഷന്‍ ഹൗസുകളില്‍ ഒന്നായ ക്രിസ്റ്റിയന്‍ ഡിയോറിന്റെ ശേഖരത്തില്‍ നിന്നുള്ളതാണ് വിന്റേജ് മിഡി ഡ്രസ്സ്.

ഏകദേശം 3.20 ലക്ഷം രൂപയാണ് ഈ കോക്ക്‌ടെയ്ല്‍ വസ്ത്രത്തിന്റെ വില.

ഇതിനൊപ്പം ആഡംബര ബ്രാന്‍ഡായ ഹേംസ് മിനി കെല്ലിയില്‍ നിന്നുള്ള ഇളം പിങ്ക് നിറത്തിലുള്ള ചെറിയ ബാഗും രാധികയുടെ കൈയിലുണ്ടായിരുന്നു.

മുടിയില്‍ ഒരു പെപ്പി സ്‌കാര്‍ഫ് കൂടിയായതോടെ രാധികയുടെ ഗ്ലാംലുക്ക് പൂര്‍ണമായി. ഒരു രാജകുമാരിയെപ്പോലെ സുന്ദരിയായാണ് നീല നിറത്തിലുള്ള ഗൗണില്‍ രാധിക പ്രത്യക്ഷപ്പെട്ടത്.

സില്‍വര്‍ സ്വീക്വിന്‍ വര്‍ക്കുകളുള്ള ഈ ഗൗണിന് ഓഫ് ഷോള്‍ഡര്‍ നെക്ക്‌ലൈനാണ് നല്‍കിയിരിക്കുന്നത്.

ഇതിനൊപ്പം ആകാശ നീലയുടെ നിറത്തിലുള്ള കല്ല്പതിപ്പിച്ച പെന്റന്റും വജ്രക്കമ്മലുകളും ധരിച്ചു. പോണിടെയ്ല്‍ ഹെയര്‍സ്‌റ്റൈലാണ് മുടിയില്‍ പരീക്ഷിച്ചത്.

#Radhika #shined #pink #vintage #midi #dress #the #prewedding #celebration

Next TV

Related Stories
'രവി വർമ ചിത്രം പോലെ'; അതിമനോഹരിയായി നിത്യ മേനോൻ

Feb 11, 2025 11:53 AM

'രവി വർമ ചിത്രം പോലെ'; അതിമനോഹരിയായി നിത്യ മേനോൻ

ബംഗാളി ശൈലിയിലാണ് സാരിയണിഞ്ഞിരിക്കുന്നതും. സാരിക്ക് ചേരുന്ന ഗോള്‍ഡന്‍ ചോക്കര്‍ നെക്ലെസും കമ്മലുകളും നല്‍കിയിട്ടുണ്ട്. ചുവന്ന പൊട്ടും കൈകളിലെ...

Read More >>
റെഡ് കാർപ്പറ്റിൽ നഗ്നത പ്രദര്‍ശിപ്പിച്ചു; സൂപ്പര്‍ മോഡല്‍ ബിയാങ്കയെ ഗ്രാമിയില്‍ നിന്ന് പുറത്താക്കി

Feb 3, 2025 10:09 AM

റെഡ് കാർപ്പറ്റിൽ നഗ്നത പ്രദര്‍ശിപ്പിച്ചു; സൂപ്പര്‍ മോഡല്‍ ബിയാങ്കയെ ഗ്രാമിയില്‍ നിന്ന് പുറത്താക്കി

സുതാര്യമായ വസ്ത്രം ധരിച്ചിരുന്നുവെങ്കിലും ശരീരഭാഗങ്ങള്‍ മുഴുവനും പുറത്തു കാണുന്ന...

Read More >>
വൈറ്റില്‍ വേറിട്ട ലുക്കില്‍ ദീപിക പദുകോണ്‍; വൈറലായി വീഡിയോ

Jan 29, 2025 05:07 PM

വൈറ്റില്‍ വേറിട്ട ലുക്കില്‍ ദീപിക പദുകോണ്‍; വൈറലായി വീഡിയോ

വെള്ള ട്രൗസറും ഷർട്ടും ട്രഞ്ച് കോട്ടും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് ദീപിക റാംപില്‍ തിളങ്ങിയത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇതിന്‍റെ വീഡിയോ...

Read More >>
#fashion | ഇത് ജാനകിയുടെ ട്രാൻസ്ഫോർമേഷൻ; തെരുവിൽ നിന്ന് ഫാഷന്‍ മോഡലിലേക്ക്

Jan 20, 2025 12:24 PM

#fashion | ഇത് ജാനകിയുടെ ട്രാൻസ്ഫോർമേഷൻ; തെരുവിൽ നിന്ന് ഫാഷന്‍ മോഡലിലേക്ക്

വെസ്റ്റേൺ ​ഗൗൺ ധരിച്ചാലോ എന്ന ചോദ്യത്തിന് വളരെ സന്തോഷത്തോടെ ജാനകി സമ്മതം...

Read More >>
#fashion | അപ്സരസുന്ദരിയായി ഐശ്വര്യലക്ഷ്മി; ലൈറ്റ് പര്‍പ്പിള്‍ നിറത്തിൽ തിളങ്ങി താരം, കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ

Jan 14, 2025 03:03 PM

#fashion | അപ്സരസുന്ദരിയായി ഐശ്വര്യലക്ഷ്മി; ലൈറ്റ് പര്‍പ്പിള്‍ നിറത്തിൽ തിളങ്ങി താരം, കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ

സാമൂഹികമാധ്യമങ്ങളില്‍ സജീവമായ ഐശ്വര്യ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സ്വര്‍ഗീയസുന്ദരിയെ...

Read More >>
Top Stories