#crime | മകന്‍ അനുസരണക്കേട് കാട്ടുന്നു, ജോലിക്ക് പോകാനാകുന്നില്ല; ഒന്‍പതുവയസുകാരനെ അമ്മ കഴുത്തുഞെരിച്ചു കൊന്നു

#crime | മകന്‍ അനുസരണക്കേട് കാട്ടുന്നു, ജോലിക്ക് പോകാനാകുന്നില്ല; ഒന്‍പതുവയസുകാരനെ അമ്മ കഴുത്തുഞെരിച്ചു കൊന്നു
Jun 11, 2024 01:55 PM | By Athira V

അഗര്‍ത്തല: ( www.truevisionnews.com ) മകന്‍ സ്ഥിരമായി അനുസരണക്കേട് കാട്ടുന്നുവെന്ന് ആരോപിച്ച് അമ്മ 9 വയസുകാരനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. തിങ്കളാഴ്ച വൈകിട്ട് അഗർത്തലയിലെ ജോയ്നഗറിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം.

മാതാവ് സുപ്രഭ ബാല്‍ കുറ്റം സമ്മതിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കെട്ടിട നിര്‍മാണ തൊഴിലാളിയായ സുപ്രഭയെ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതാണ്. മകള്‍ വിവാഹിതയാണെന്നും താനും മകനും ഒറ്റക്കാണ് താമസിക്കുന്നതെന്നും സുപ്രഭ പറയുന്നു.

മകന്‍ രാജ്‍ദീപിന്‍റെ മോശം സ്വഭാവം തനിക്ക് സഹിക്കാനാവുന്നതിലപ്പുറമാണെന്നും കുട്ടിക്ക് മോഷണസ്വഭാവമുണ്ടായിരുന്നതായും പഠിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ലെന്നും അമ്മ പറഞ്ഞു.

കുട്ടിയുടെ ഈ സ്വഭാവം കാരണം സമാധാനത്തോടെ ജോലിക്ക് പോകാന്‍ സാധിച്ചിരുന്നില്ലെന്നും സുപ്രഭ കൂട്ടിച്ചേര്‍ത്തു. കുട്ടിയെ കൊന്നുവെന്നും ജയിലില്‍ പോകാന്‍ തയ്യാറാണെന്നും അവര്‍ വ്യക്തമാക്കി. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് പറയപ്പെടുന്ന ഒരു കഷണം കയറും മുളവടിയും ഇവരുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു.

#tripura #shocker #woman #strangles #nine #year #old #son #disobedience

Next TV

Related Stories
#murder | വിവാഹത്തിന് മൂന്ന് ദിവസം ബാക്കി, ഇഷ്ടമല്ലെന്ന് മകളുടെ വീഡിയോ; പൊലീസിനു മുന്നില്‍ വച്ച് വെടിവച്ച് കൊന്ന് അച്ഛന്‍

Jan 15, 2025 01:22 PM

#murder | വിവാഹത്തിന് മൂന്ന് ദിവസം ബാക്കി, ഇഷ്ടമല്ലെന്ന് മകളുടെ വീഡിയോ; പൊലീസിനു മുന്നില്‍ വച്ച് വെടിവച്ച് കൊന്ന് അച്ഛന്‍

വിവാഹം ഉറപ്പിച്ചിരുന്ന തനുവിന് മറ്റൊരു പ്രണയമുണ്ടായിരുന്നു. ഇത് വീട്ടുകാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നെങ്കിലും കടുത്ത എതിര്‍പ്പുകള്‍...

Read More >>
#murder | കൊടുംക്രൂരത; 18കാരിയെ കൊല്ലണോ എന്ന് ടോസ്, കൊലപാതകത്തിന് ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധം; വെളിപ്പെടുത്തലുമായി പോളിഷ് യുവാവ്

Jan 14, 2025 08:51 AM

#murder | കൊടുംക്രൂരത; 18കാരിയെ കൊല്ലണോ എന്ന് ടോസ്, കൊലപാതകത്തിന് ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധം; വെളിപ്പെടുത്തലുമായി പോളിഷ് യുവാവ്

ബസിൽ വച്ച് കണ്ടുമുട്ടിയ 18കാരിയുടെ വിധി നിർണയിച്ചത് ഒരു നാണയം കൊണ്ടുള്ള ടോസ് ആണെന്നാണ് 20കാരനായ പ്രതി...

Read More >>
#murder | മകളെ ലൈംഗികമായി ഉപദ്രവിച്ചയാളെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി അമ്മ

Jan 13, 2025 07:50 PM

#murder | മകളെ ലൈംഗികമായി ഉപദ്രവിച്ചയാളെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി അമ്മ

പലപ്പോഴായി ഇത് തുടർന്നു. ഇവരുടെ വീട്ടിൽ നിന്ന് പല വസ്തുക്കളും എടുത്തുകൊണ്ടുപോകുകയും...

Read More >>
#stabbed | അയൽവാസികൾ തമ്മിൽ തർക്കം, പിന്നാലെ കുത്തേറ്റ് യുവാവ് മരിച്ചു

Jan 12, 2025 09:36 PM

#stabbed | അയൽവാസികൾ തമ്മിൽ തർക്കം, പിന്നാലെ കുത്തേറ്റ് യുവാവ് മരിച്ചു

അയൽവാസിയായ ജോൺസൺ ഉൾപ്പെടെയുള്ളവരുമായുണ്ടായ തർക്കത്തിന് ഇടയിലാണു മനോജ്...

Read More >>
#murder | പക, പിന്നാലെ അരുംകൊല; ഒളിച്ചോടി കല്യാണം കഴിച്ച് മകൾ, 10 കൊല്ലത്തിനുശേഷം മകളുടെ കുഞ്ഞിനെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തി

Jan 12, 2025 12:23 PM

#murder | പക, പിന്നാലെ അരുംകൊല; ഒളിച്ചോടി കല്യാണം കഴിച്ച് മകൾ, 10 കൊല്ലത്തിനുശേഷം മകളുടെ കുഞ്ഞിനെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തി

പിതാവായ പ്രേംലാലിന്‍റെ എതിർപ്പ് മറികടന്നാണ് പത്ത് വർഷം മുൻപ് ആശാദേവി വിജയകുമാറിനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിന് ആശയുടെ വീട്ടുകാര്‍ക്ക്...

Read More >>
Top Stories

Entertainment News