#murder | യുവതിയെ കൊന്ന് കഷണങ്ങളാക്കി കവറിൽ കെട്ടി തള്ളി; കണ്ടെത്തിയത് ട്രെയിനിൽ നിന്ന്

#murder | യുവതിയെ കൊന്ന് കഷണങ്ങളാക്കി കവറിൽ കെട്ടി തള്ളി; കണ്ടെത്തിയത് ട്രെയിനിൽ നിന്ന്
Jun 9, 2024 05:24 PM | By Athira V

ഇൻഡോർ: ( www.truevisionnews.com ) മധ്യപ്രദേശിലെ ഇൻഡോറിൽ യുവതിയെ കൊന്ന് കഷണങ്ങളാക്കി കവറിൽ കെട്ടി തള്ളിയ നിലയിൽ. ട്രെയിനിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൃതദേഹത്തിനൊപ്പം കൈകാലുകൾ കണ്ടെത്തിയിട്ടില്ല.

കൊല്ലപ്പെട്ടത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. 20നും 25നും ഇടയിൽ പ്രായമുള്ള യുവതിയാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നി​ഗമനം. യുവതിയെ മറ്റ് എവിടെയോ വെച്ച് കൊലപ്പെടുത്തിയ ശേഷം ബാ​ഗിലാക്കി ട്രെയിനിൽ തള്ളിയതാകാമെന്നാണ് പ്രാഥമിക നി​ഗമനം.

ശുചീകരണ തൊഴിലാളിയാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. ഇതിന് പിന്നാലെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഡോ.അംബേദ്കർ ന​ഗർ - ഇൻഡോർ ട്രെയിനിലാണ് മൃതദേഹം കണ്ടെത്തിയത്.

തല മുതൽ അര വരെയുള്ള ഭാഗങ്ങൾ മുറിച്ച് ട്രോളിയിലാക്കിയ നിലയിലായിരുന്നു കണ്ടെത്തിയത്. മറ്റ് ഭാ​ഗങ്ങൾ പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിലായിരുന്നു കണ്ടെത്തിയത്. യുവതിയുടെ കൈകളും കാലുകളും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.കൊല്ലപ്പെട്ട യുവതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്. 

#womans #body #cut #into #two #pieces #found #train #mp

Next TV

Related Stories
#BabyMurder | കൊടും ക്രൂരത; ഒൻപത് ദിവസം പ്രായമായ പെൺകുഞ്ഞിനെ അമ്മയും അച്ഛനും ചേർന്ന് കൊലപ്പെടുത്തി

Sep 7, 2024 07:48 PM

#BabyMurder | കൊടും ക്രൂരത; ഒൻപത് ദിവസം പ്രായമായ പെൺകുഞ്ഞിനെ അമ്മയും അച്ഛനും ചേർന്ന് കൊലപ്പെടുത്തി

ഒൻപത് ദിവസം പ്രായമായ പെൺകുഞ്ഞിനെ അമ്മയും അച്ഛനും ചേർന്നാണ്...

Read More >>
#murder | ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊന്ന് മോഷണം; പ്രതി പിടിയിൽ

Sep 7, 2024 06:38 AM

#murder | ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊന്ന് മോഷണം; പ്രതി പിടിയിൽ

ഇവരുടെ മൃതദേഹം വീട്ടിലെ ശുചിമുറിയിൽ തള്ളിയ പെട്ടിയിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്....

Read More >>
#murder | പ്രവാചകനെക്കുറിച്ച് അധിക്ഷേപകരമായ കമന്റുകള്‍ പോസ്റ്റ് ചെയ്‌തെന്ന് ആരോപണം, 15 വയസുകാരനെ കൊലപ്പെടുത്തി

Sep 7, 2024 06:11 AM

#murder | പ്രവാചകനെക്കുറിച്ച് അധിക്ഷേപകരമായ കമന്റുകള്‍ പോസ്റ്റ് ചെയ്‌തെന്ന് ആരോപണം, 15 വയസുകാരനെ കൊലപ്പെടുത്തി

ബംഗ്ലാദേശിലെ ആര്‍മി ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ സാന്നിധ്യത്തിലാണ് ക്രൂരമായ ആള്‍ക്കൂട്ട കൊലപാതകം നടന്നതെന്നാണ്...

Read More >>
#rape | പട്ടാപ്പകല്‍  ഫുട്ട്പാത്തില്‍ വെച്ച്  യുവതിയെ പരസ്യമായി ബാലാത്സംഗം ചെയ്തു

Sep 6, 2024 12:55 PM

#rape | പട്ടാപ്പകല്‍ ഫുട്ട്പാത്തില്‍ വെച്ച് യുവതിയെ പരസ്യമായി ബാലാത്സംഗം ചെയ്തു

ആക്രി സാധനങ്ങള്‍ പെറുക്കുന്ന സ്ത്രീയാണ് ബാലാത്സംഗത്തിന്...

Read More >>
#Complaint | രോഗിയായ ഭർത്താവിനൊപ്പം പോയ സ്ത്രീയെ ആംബുലന്‍സിൽ പീഡിപ്പിച്ചതായി പരാതി

Sep 5, 2024 02:59 PM

#Complaint | രോഗിയായ ഭർത്താവിനൊപ്പം പോയ സ്ത്രീയെ ആംബുലന്‍സിൽ പീഡിപ്പിച്ചതായി പരാതി

ആംബുലന്‍സ് ഡ്രൈവറും ഇയാളുടെ സഹായിയും ചേര്‍ന്ന് സ്ത്രീയെ പീഡിപ്പിച്ചെന്നാണ്...

Read More >>
#sexmurder | ലൈംഗിക പീഡനത്തിരയാക്കിയ ശേഷം കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നു; 22കാരന് വധശിക്ഷ

Sep 5, 2024 07:09 AM

#sexmurder | ലൈംഗിക പീഡനത്തിരയാക്കിയ ശേഷം കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നു; 22കാരന് വധശിക്ഷ

വീട്ടിൽ നിന്നും കാണാതായ പെൺകുട്ടിയുടെ മൃതദേഹം പിന്നീട് വീടിന്റെ ടറസിൽ നിന്ന്...

Read More >>
Top Stories