#complaint | വോട്ട് ചെയ്യാതിരിക്കാൻ കോളേജ് യുയുസിയെ ആക്രമിച്ച് തിരിച്ചറിയൽ കാർഡ് തട്ടിയെടുത്തു; എസ്എഫ്ഐക്കെതിരെ പരാതി

#complaint | വോട്ട് ചെയ്യാതിരിക്കാൻ കോളേജ് യുയുസിയെ ആക്രമിച്ച് തിരിച്ചറിയൽ കാർഡ് തട്ടിയെടുത്തു; എസ്എഫ്ഐക്കെതിരെ പരാതി
Jun 8, 2024 08:29 AM | By VIPIN P V

മലപ്പുറം: (truevisionnews.com) സ്വന്തന്ത്രനായി വിജയിച്ച യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലർ തിങ്കളാഴ്ച നടക്കാനിരിക്കുന്ന കാലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരിക്കാന്‍ അക്രമിച്ച് തിരിച്ചറിയല്‍ കാര്‍ഡ് കൈക്കലാക്കിയതായി പരാതി.

മലപ്പുറം പെരിന്തല്‍മണ്ണ അല്‍സലാമാ കോളേജ് വിദ്യാര്‍ത്ഥിയുടെ തിരിച്ചറിയല്‍ കാര്‍ഡാണ് ഒരു സംഘം തട്ടിയെടുത്തത്. സംഭവത്തില്‍ എസ്.എഫ്.ഐ മലപ്പുറം ജില്ലാ പ്രസിഡന്‍റ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ വളാഞ്ചേരി പോലീസ് കേസെടുത്തു.

പെരിന്തല്‍മണ്ണ അല്‍സലാമാ കോളേജല്‍ നിന്നും യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട ഷിഹാന് കഴിഞ്ഞ ദിവസമാണ് കാലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍ തെര‍ഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനുള്ള തിരിച്ചറിയല്‍ കാര്‍ഡ് കോളേജിലെത്തിയത്.

സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ഷിഹാന്‍ കോളേജില്‍ പോയി തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങി ഇറങ്ങിയപ്പോള്‍ എസ്.എഫ്.ഐയുടെ ജില്ലാ നേതാക്കള്‍ വഴി തടഞ്ഞതായാണ് പരാതി.

തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയാല്‍ പണം നല്‍കാമെന്ന് നേതാക്കള്‍ ആദ്യം പറഞ്ഞു. ഇത് നിരസിച്ചതോടെ ഇവര്‍ പിന്തുടര്‍ന്നെത്തി കൈയേറ്റം ചെയ്ത ശേഷം തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടു പോയെന്നാണ് പരാതി.

സംഭവത്തില്‍ വളാഞ്ചേരി പോലീസ് എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ഹരി, കണ്ടാലറിയാവുന്ന മറ്റ് നാലു പേർ എന്നിവർക്കെതിരെ കേസെടുത്തു. അന്യായമായി തടഞ്ഞുവെച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.

സംഭവത്തില്‍ സര്‍വകലാശാലാ ഡീനിനും വിദ്യാർത്ഥി പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ എസ്,എഫ്,ഐക്ക് സംഭവുമായി യാതൊരു ബന്ധവുമില്ലെന്ന് ജില്ലാ നേതൃത്വം അറിയിച്ചു.

#College #ttacked #UUC #snatched #identitycard #voting", #complaint #SFI

Next TV

Related Stories
#complaint | ബസ് സ്റ്റാന്‍ഡില്‍വെച്ച് വിദ്യാര്‍ഥിനിക്ക് നേരേ പോലീസുകാരന്റെ ലൈംഗികാതിക്രമം; പരാതി

Nov 26, 2024 09:54 PM

#complaint | ബസ് സ്റ്റാന്‍ഡില്‍വെച്ച് വിദ്യാര്‍ഥിനിക്ക് നേരേ പോലീസുകാരന്റെ ലൈംഗികാതിക്രമം; പരാതി

പെണ്‍കുട്ടി ബഹളംവെച്ചതോടെ സമീപത്തുണ്ടായിരുന്നവര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടിരക്ഷപ്പെടാന്‍...

Read More >>
#PoliceCase | പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

Nov 26, 2024 09:45 PM

#PoliceCase | പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

പനിയെ തുടർന്നുള്ള അണുബാധയ്ക്കെന്ന രീതിയിലാണ് ആശുപത്രിയിൽ പെണ്‍കുട്ടി ചികിത്സ തേടിയത്. സംശയം തോന്നി പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് പെണ്‍കുട്ടി...

Read More >>
#accident | കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം

Nov 26, 2024 09:21 PM

#accident | കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം

ദേശീയ പാതയിൽ നിയന്ത്രണം വിട്ട ലോറിയിൽ നിന്നാണ് കണ്ടെയ്നർ തെറിച്ച് കാറിന് മുകളില്‍...

Read More >>
#KMShaji | 'നടന്നത് ഭരണ​കൂട ​ഗൂഢാലോചന; പ്ലസ് ടു കോഴക്കേസ് വിധി പിണറായി വിജയന്റെ പിടലിക്കേറ്റ അടി' - കെ.എം ഷാജി

Nov 26, 2024 09:10 PM

#KMShaji | 'നടന്നത് ഭരണ​കൂട ​ഗൂഢാലോചന; പ്ലസ് ടു കോഴക്കേസ് വിധി പിണറായി വിജയന്റെ പിടലിക്കേറ്റ അടി' - കെ.എം ഷാജി

പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. നിയമോപദേശം പോലും മറികടന്ന് 2020 ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍...

Read More >>
#keralapolice | സൂക്ഷിക്കണേ...ആ ഒടിപി സത്യമല്ല! പരിചിത നമ്പറുകളിൽ നിന്ന് സന്ദേശമെത്തും, കൊടുക്കരുതെന്ന് പൊലീസ്; വാട്സാപ്പ് ഹാക്കിം​ഗ് വ്യാപകം

Nov 26, 2024 09:10 PM

#keralapolice | സൂക്ഷിക്കണേ...ആ ഒടിപി സത്യമല്ല! പരിചിത നമ്പറുകളിൽ നിന്ന് സന്ദേശമെത്തും, കൊടുക്കരുതെന്ന് പൊലീസ്; വാട്സാപ്പ് ഹാക്കിം​ഗ് വ്യാപകം

ഒരാളുടെ വാട്സാപ്പ് നമ്പര്‍ ഹാക്ക് ചെയ്ത ശേഷം ആ നമ്പർ ഉള്‍പ്പെട്ട വിവിധ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടുകളും ഹാക്ക് ചെയ്യുന്നതാണ്...

Read More >>
Top Stories