കല്‍പ്പറ്റ: (truevisionnews.com) വയനാട്ടിൽ ആരാലും തോൽപ്പിക്കാനാകാതെ അജ്ജയ്യനായി രാഹുൽ ഗാന്ധി. മൂന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആരും കൊതിക്കുന്ന വിജയമാണ് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി നേടിയിരിക്കുന്നത്.
രണ്ടാം തവണയും വയനാട്ടിൽ നിന്ന് മത്സരിക്കുന്ന രാഹുൽ ഇടത് മുന്നണിയുടെ ആനിരാജയെ പരാജയപ്പെടുത്തിയാണ് ഈ വലിയ വിജയത്തിലേക്കെത്തിയിരിക്കുന്നത്.
ഇക്കുറി വയനാടിനൊപ്പം റായ്ബറേലിയില്‍ നിന്നും ജനവിധി തേടുന്ന രാഹുല്‍ അവിടെയും മൂന്ന് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം നേടി വിജയിച്ചു.
കഴിഞ്ഞതവണ നേടിയ റെക്കോഡ് ഭൂരിപക്ഷത്തിനടുത്തെത്താനായില്ലെങ്കിലും വോട്ടെണ്ണൽ ആരംഭിച്ച ആദ്യ റൗണ്ട് മുതൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽഗാന്ധിക്ക് തന്നെയായിരുന്നു മുൻതൂക്കം.
വോട്ടെണ്ണൽ മൂന്ന് റൗണ്ട് പിന്നിട്ടതോടെ ഇടത്, എന്‍ഡിഎ സ്ഥാനാർത്ഥികളെ ബഹുദൂരം പിന്നിലാക്കി രാഹുൽ ഭൂരിപക്ഷം വർദ്ധിപ്പിച്ചു. ആനിരാജ എന്ന ദേശീയ നേതാവിനെ ഇറക്കി പ്രചരണത്തിൽ ഏറെ മുന്നിലായിരുന്നെങ്കിലും ഇടതുപക്ഷം പ്രതീക്ഷിച്ചത്ര വോട്ടുകൾ പെട്ടിയിൽ വീണില്ല.
ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ആദ്യം മുതലേ ബഹുദൂരം പിന്നിലായിരുന്നു. പാർട്ടി വോട്ടുകൾക്കപ്പുറം നേടാൻ ആകുമെന്ന് പ്രതീക്ഷയിൽ ഇത്തവണ മത്സരത്തിനിറങ്ങിയ എന്‍ഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന് ഒന്നര ലക്ഷത്തിനടുത്ത് വോട്ടുകൾ ലഭിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ ബിജെപിക്ക് ലഭിക്കുന്ന റെക്കോർഡ് വോട്ടാണിത്. നോട്ടയ്ക്ക് ഇത്തവണ 6000 ത്തിലധികം വോട്ടുകൾ ആണു ലഭിച്ചത്.
#Rahul #cannot #touched #Wayanad#victory #majority #no #one #desires