വടകര ( കോഴിക്കോട് ) : ( www.truevisionnews.com ) യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിൻ്റെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു. കഴിഞ്ഞ തവണ കെ മുരളീധരന് എൺപത്തി അയ്യായിരത്തിലേറെ വോട്ടിൻ്റെ ഭൂരിപക്ഷമാണ് വടകരയിൽ ലഭിച്ചത്.
ഇത്തവണ ഷാഫി പറമ്പിൽ സ്ഥാനാർത്ഥി ആയതോടെ വടകരയിലെ ഞങ്ങൾ അദ്ദേഹത്തെ നെഞ്ചേറ്റുകയായിരുന്നു. മുരളിക്ക് ലഭിച്ചതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം ഷാഫിക്ക് ലഭിക്കുമെന്ന് യുഡിഎഫ് നേതാക്കളിൽ ചിലർ പറഞ്ഞിരുന്നു .
എന്നാൽ ഭൂരിപക്ഷം അൻപതിനായിരത്തിൽ താഴെയായിരിക്കുമെന്നാണ് കൂടുതൽ പേരും കണക്കുകൂട്ടിയത്. എന്നാൽ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചാണ് ഷാഫി പറമ്പിലിന്റെ മുന്നേറ്റം.
അതേസമയം , സംസ്ഥാനത്ത് ആലത്തൂര്‍ ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും യുഡിഎഫിന് അനുകൂലമായ തരംഗമാണ് കാണുന്നതെന്ന് വടകരയിലെ ഇടതു സ്ഥാനാര്‍ത്ഥി കെ കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.
ആ കൂട്ടത്തില്‍ വടകരയില്‍ ഷാഫി പറമ്പിൽ മുന്നിട്ടു നില്‍ക്കുകയാണ്. അത് തുടരാനാണ് സാധ്യതയെന്നാണ് തോന്നുന്നതെന്നും ശൈലജ പറഞ്ഞു. എന്നാല്‍ ഇനിയും കുറേ റൗണ്ട് വോട്ട് എണ്ണാനുണ്ട്.
പക്ഷെ പൊതുവെ ട്രെന്‍ഡ് എന്ന നിലയില്‍ 2019 ല്‍ ഉണ്ടായതുപോലെ യുഡിഎഫിന് അനുകൂലമായ പാര്‍ലമെന്റ് ഇലക്ഷനിലെ ട്രെന്‍ഡാണ് കാണുന്നത് എന്നും ശൈലജ കൂട്ടിച്ചേര്‍ത്തു. വടകര പിടിച്ചെടുക്കുക ലക്ഷ്യമിട്ടാണ് സിപിഐഎം കെ കെ ശൈലജയെ സ്ഥാനാര്‍ത്ഥിയാക്കിയത്.
#Shafi #majority #crossed #one #lakh #KKShailaja #admits #defeat #Vadakara