കോഴിക്കോട്: ( www.truevisionnews.com ) പേരാമ്പ്ര മുയിപ്പോത്ത് സ്വദേശിയായ യുവാവിനെ ഇന്നലെ മുതൽ കാണാതായതായി പരാതി.

മുയിപ്പോത്ത് തറമന്‍ ശശിയുടെ മകന്‍ ശ്യാംജിത്തി (30) നെയാണ് ഇന്നലെ വീട്ടിൽ നിന്നും രാത്രി 8 മണി മുതല്‍ കാണാതായത്.
KL 77 C-9135 പൾസർ 2-20 കറുപ്പും ചുവപ്പും നിറമുള്ള ബൈക്കിലാണ് വീട്ടിൽ നിന്നും പോയത്. കാണാതാവുമ്പോൾ കറുത്ത ഷർട്ടും കാവിമുണ്ടുമാണ് ധരിച്ചിരുന്നതെന്ന് ബന്ധുക്കൾ പറയുന്നു.
സംഭവത്തിൽ കുടുംബം മേപ്പയ്യൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ശ്യാംജിത്തിനെപ്പറ്റി എന്തെങ്കിലും വിവരം കിട്ടുന്നവർ അടുത്ത പൊലീസ് സ്റ്റേഷനിലോ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിലോ അറിയിക്കേണ്ടതാണ്.
മേപ്പയ്യൂർ പൊലീസ് സ്റ്റേഷൻ 04962676220, 9496287073 എം.കെ മുരളീധരന്‍, 9745856868.
#Complaint #youth #missing #Perampra #KozhikKode
