#jeans |നിങ്ങള്‍ ജീൻസ് കഴുകാറുണ്ടോ? എത്ര തവണ കഴുകണം? സ്റ്റൈലിസ്റ്റുകൾ പറയുന്നത് ഇങ്ങനെ

#jeans |നിങ്ങള്‍ ജീൻസ് കഴുകാറുണ്ടോ? എത്ര തവണ കഴുകണം? സ്റ്റൈലിസ്റ്റുകൾ പറയുന്നത് ഇങ്ങനെ
Jun 1, 2024 07:34 PM | By Susmitha Surendran

(truevisionnews.com)  പുതുതലമുറയുടെ ഇഷ്ട വസ്ത്രമാണ് ജീൻസ്. എന്നാല്‍ പലരും ജീന്‍സുകള്‍ കഴുകാറില്ല. നല്ല വില കൊടുത്ത് വാങ്ങുന്ന ജീന്‍സ് അധികം താമസിക്കാതെ നരയ്ക്കുകയോ അല്ലെങ്കില്‍ അതിന്റെ പുതുമ നഷ്ടപ്പെടുകയോ ചെയ്യാം എന്നതു കൊണ്ടാണ് പലരും ഇവ കഴുകാന്‍ മടിക്കുന്നത്.

നിങ്ങളുടെ പ്രിയപ്പെട്ട ജോഡി ജീന്‍സ് രണ്ട് വർഷം നീണ്ടുനിൽക്കുമെന്ന് ഉറപ്പാക്കാൻ എത്ര തവണ നിങ്ങൾ അത് കഴുകണം? കുറഞ്ഞത് ഏഴ് തവണ ഉപയോഗിച്ചതിന് ശേഷം ജീന്‍സ് കഴുകണം എന്നാണ് ഫാഷൻ സ്റ്റൈലിസ്റ്റായ ഇഷ ബൻസാലി പറയുന്നത്.

കഴുകാതെ അധിക നാള്‍ അവ ഉപയോഗിക്കുന്നത് ചിലരില്‍ ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് കാരണമാകാം. ഡെനിം ഫാബ്രിക് പൊതുവേ കഴുകാതെ തന്നെ ദീർഘനാള്‍ നിലനില്‍ക്കുന്നതാണ്.

വസ്ത്രങ്ങളിൽ പൊടിയോ അഴുക്കോ കറകളോ ഇല്ലെങ്കിൽ, ഏഴ് തവണ ഉപയോഗിച്ചതിന് ശേഷം മാത്രം ജീൻസ് കഴുകിയാല്‍ മതിയെന്നും ഇഷ ബൻസാലി പറയുന്നു.

വീര്യം കുറഞ്ഞ ഡിറ്റർജന്‍റ് ഉപയോഗിച്ച് അവ കഴുകുന്നതാണ് നല്ലതെന്നും ഇഷ ബൻസാലി പറയുന്നു. വാഷിങ് മെഷീനില്‍ ഇടാതെ ജീന്‍സ് കൈ കൊണ്ട് അലക്കുന്നതാകും നല്ലത്.

അതുപോലെ തണുത്ത വെള്ളത്തില്‍ തന്നെ ഇവ കഴുകുക. ഒരുപാട് നേരം വെയിലില്‍ ഉണക്കുന്നത് ഇവയുടെ നിറം മങ്ങാന്‍ കാരണമായേക്കാം.

സാധാരണയായി മൂന്ന് മുതൽ 10 വരെ തവണ വരെയൊക്കെ ജീന്‍സ് കഴുകാതെ ഉപയോഗിക്കാം എന്നാണ് സ്റ്റൈലിസ്റ്റായ ജാൻവി പള്ളിച്ച പറയുന്നത്.

വൃത്തിയായി സൂക്ഷിച്ചാല്‍ ഇവയുടെ നിറം നിലനിർത്താൻ കഴിയും. കഴുകുന്നതിന്‍റെ എണ്ണം കുറയ്ക്കുന്നത് ജീന്‍സ് കൂടുതല്‍ കാലം ഉപയോഗിക്കാന്‍ സഹായിക്കും. എന്നാലും ചര്‍മ്മ പ്രശ്നങ്ങളെ അകറ്റാന്‍ ഇടയ്ക്കൊക്കെ ഇവ കഴുകുന്നതാകും നല്ലത്.

#wash #your #jeans? #often #should #you #wash? #Here's #what #stylists #say

Next TV

Related Stories
ദിവസവും രാവിലെ കാപ്പി കുടിക്കാറുണ്ടോ ....? എങ്കിൽ ഇതൊന്ന്  അറിഞ്ഞിരുന്നോളൂ...

Jul 11, 2025 08:40 AM

ദിവസവും രാവിലെ കാപ്പി കുടിക്കാറുണ്ടോ ....? എങ്കിൽ ഇതൊന്ന് അറിഞ്ഞിരുന്നോളൂ...

ദിവസവും രാവിലെ കാപ്പി കുടിക്കാറുണ്ടോ ....? എങ്കിൽ ഇതൊന്ന് ...

Read More >>
ലൈംഗിക ബന്ധം ആസ്വദിക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരുന്നോളൂ....

Jul 10, 2025 10:18 PM

ലൈംഗിക ബന്ധം ആസ്വദിക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരുന്നോളൂ....

ലൈംഗിക ബന്ധം ആസ്വദിക്കുന്നതിന് മുൻപ് ഈ...

Read More >>
കഞ്ഞിവെള്ളം കളയാറാണോ പതിവ്? എന്നാൽ അത് ചെയ്യല്ലേ...ഈ ഗുണങ്ങൾ ഒന്ന് അറിഞ്ഞിരുന്നോളൂ...

Jul 10, 2025 07:50 AM

കഞ്ഞിവെള്ളം കളയാറാണോ പതിവ്? എന്നാൽ അത് ചെയ്യല്ലേ...ഈ ഗുണങ്ങൾ ഒന്ന് അറിഞ്ഞിരുന്നോളൂ...

കഞ്ഞിവെള്ളം കളയാറാണോ പതിവ്? എന്നാൽ അത് ചെയ്യല്ലേ...ഈ ഗുണങ്ങൾ ഒന്ന്...

Read More >>
ഫോർപ്ലേ എന്നാൽ എന്ത്? ലൈംഗിക ബന്ധത്തിലെ ഫോർപ്ലേയുടെ ആവശ്യം...! അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

Jul 9, 2025 08:45 PM

ഫോർപ്ലേ എന്നാൽ എന്ത്? ലൈംഗിക ബന്ധത്തിലെ ഫോർപ്ലേയുടെ ആവശ്യം...! അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

ഫോർപ്ലേ എന്നാൽ എന്ത്? ലൈംഗിക ബന്ധത്തിലെ ഫോർപ്ലേയുടെ...

Read More >>
പ്രായം കൂടുന്നതായി തോന്നുന്നുണ്ടോ? ഈ ശീലങ്ങൾ പെട്ടന്ന് വാർദ്ധക്യത്തിലേക്ക് നയിക്കും

Jul 9, 2025 09:30 AM

പ്രായം കൂടുന്നതായി തോന്നുന്നുണ്ടോ? ഈ ശീലങ്ങൾ പെട്ടന്ന് വാർദ്ധക്യത്തിലേക്ക് നയിക്കും

വേഗത്തിൽ വാർദ്ധക്യത്തിലേക്ക് നയിച്ചേക്കുന്ന ശീലങ്ങൾ...

Read More >>
Top Stories

//Truevisionall