#rainalert | സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, മലയോരങ്ങളിൽ അതീവ ജാഗ്രത മുന്നറിയിപ്പ്

#rainalert | സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, മലയോരങ്ങളിൽ അതീവ ജാഗ്രത മുന്നറിയിപ്പ്
Jun 1, 2024 01:06 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴി‍ഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ മലയോരമേഖലകളിൽ അതീവ ജാഗ്രത വേണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

കേരളാ തീരത്ത് മത്സ്യബന്ധനം വിലക്കി. ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. കേരളാ തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. തെക്ക് - കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെയായി ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.

അതേസമയം, തൃശൂരിൽ കനത്തമഴ തുടരുകയാണ്. ശക്തമായ മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. ഇക്കണ്ടവാര്യർ റോഡ്, അക്വാട്ടിക്ലൈൻ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്.

കനത്ത മഴയിൽ മതിലകത്ത് വീട് തകർന്നു വീണു. മതിലകം പതിനൊന്നാം വാർഡിൽ കഴുവിലങ്ങ് തോപ്പിൽ ബാബുവിന്റെ ഓടിട്ട വീടാണ് തകർന്നു വീണത്.

ഇന്ന് രാവിലെ 10 മണിയോടെ പെയ്ത കനത്ത മഴയിലാണ് വീട് തകർന്നത്. സംഭവ സമയം വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഇടുക്കി പൂച്ചപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. ഉരുൾപൊട്ടലിൽ രണ്ടു വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

തലനാരിഴയ്ക്കാണ് വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത്. ഉരുൾപൊട്ടലിനെ തുടർന്ന് വലിയ പാറക്കല്ലുകൾ ജനവാസ മേഖലയിലേക്ക് ഉരുണ്ടുവരികയായിരുന്നു. ഏക്കർ കണക്കിന് കൃഷിയും ഉരുൾപൊട്ടലിൽ നശിച്ചു.

#Central #Meteorological #Department #predicted #widespread #rains #state #today.

Next TV

Related Stories
#ganja | അരയില്‍ കറുത്ത കവറില്‍ തിരുകി വച്ച നിലയില്‍; തീയറ്റ‍ർ പരിസരത്ത് കറങ്ങി നടന്ന 45കാരനിൽ നിന്ന് കഞ്ചാവ് പിടിച്ചു

Jun 20, 2024 08:31 PM

#ganja | അരയില്‍ കറുത്ത കവറില്‍ തിരുകി വച്ച നിലയില്‍; തീയറ്റ‍ർ പരിസരത്ത് കറങ്ങി നടന്ന 45കാരനിൽ നിന്ന് കഞ്ചാവ് പിടിച്ചു

18ന് രാത്രിയോടെ പുല്‍പള്ളി ടൗണില്‍ ആനപ്പാറ റോഡിലെ ജോസ് തിയേറ്ററിനു പരിസരത്തു വച്ചാണ് മമ്മൂട്ടി...

Read More >>
#ksubandh |മാർച്ചിന് നേരെ പൊലീസ് അതിക്രമം; കോഴിക്കോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ് യു

Jun 20, 2024 08:30 PM

#ksubandh |മാർച്ചിന് നേരെ പൊലീസ് അതിക്രമം; കോഴിക്കോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ് യു

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെഎസ് യു ജില്ലാ കമ്മിറ്റിയാണ് കളക്ടറേറ്റിലേക്ക് മാർച്ച്...

Read More >>
#accident |ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ബൈക്കിൽ കാറിടിച്ചു,  യുവാവിന് ദാരുണാന്ത്യം

Jun 20, 2024 08:26 PM

#accident |ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ബൈക്കിൽ കാറിടിച്ചു, യുവാവിന് ദാരുണാന്ത്യം

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ അനന്തുവിന്‍റെ ബൈക്കിൽ എതിരെ വന്ന കാർ...

Read More >>
#accident |  താമരശ്ശേരിയിൽ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Jun 20, 2024 05:13 PM

#accident | താമരശ്ശേരിയിൽ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

Read More >>
#VSivankutty | പരീക്ഷ നടത്തിപ്പില്‍ കേരളം രാജ്യത്തിനു മാതൃക; കേന്ദ്രം മറുപടി പറയണം - മന്ത്രി ശിവന്‍കുട്ടി

Jun 20, 2024 04:57 PM

#VSivankutty | പരീക്ഷ നടത്തിപ്പില്‍ കേരളം രാജ്യത്തിനു മാതൃക; കേന്ദ്രം മറുപടി പറയണം - മന്ത്രി ശിവന്‍കുട്ടി

ഫലപ്രദമായി മൂല്യനിര്‍ണയം നടത്തി. നേരത്തെ പ്രഖ്യാപിച്ചതിലും മുമ്പേ തന്നെ ഫലപ്രഖ്യാപനം നടത്തി. ഉപരിപഠനത്തിനുള്ള എല്ലാ സൗകര്യങ്ങളും...

Read More >>
#Complaint | കോഴിക്കോട് വടകരയിൽ യുവതിയെ പീഡിപ്പിച്ചതായി പരാതി

Jun 20, 2024 04:49 PM

#Complaint | കോഴിക്കോട് വടകരയിൽ യുവതിയെ പീഡിപ്പിച്ചതായി പരാതി

പുത്തൂർ സ്വദേശി അർജുനെ വടകര പോലീസ് പിടികൂടി...

Read More >>
Top Stories