#train | ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങി; യുവാവിന് ഗുരുതര പരിക്ക്

#train | ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങി; യുവാവിന് ഗുരുതര പരിക്ക്
May 30, 2024 10:15 PM | By Athira V

കൊച്ചി: ( www.truevisionnews.com ) ആലുവയിൽ സ്റ്റോപ്പില്ലാത്ത ട്രെയിനിൽ നിന്നും ചാടിയിറങ്ങിയ ആൾ അപകടത്തിൽ പെട്ടു. റെയിൽവെ ട്രാക്കിലേക്ക് വീണ് ആസാം സ്വദേശി അഫ്സൽ എന്ന 34 കാരനാണ് ഗുരുതരമായി പരിക്കേറ്റു.

ഇയാളെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൊച്ചുവേളി - ഹുബ്ലി ട്രെയിൻ ആലുവയിൽ വേഗത കുറച്ചപ്പോഴാണ് അഫ്‌സൽ ചാടിയിറങ്ങിയത്.

പിന്നാലെ അടിതെറ്റി ട്രാക്കിലേക്ക് വീഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആദ്യം ആലുവയിലെ ആശുപത്രിയിലെത്തിച്ച അഫ്‌സലിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു.

#man #detrain #moving #train #aluva #seriously #injured #hospitalised

Next TV

Related Stories
Top Stories










Entertainment News