#Congress | 48 മണിക്കൂറിനുള്ളിൽ ഇൻഡ്യ സഖ്യം പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്ന് കോൺഗ്രസ്

#Congress | 48 മണിക്കൂറിനുള്ളിൽ ഇൻഡ്യ സഖ്യം പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്ന് കോൺഗ്രസ്
May 30, 2024 12:15 PM | By VIPIN P V

ന്യൂഡൽഹി: (truevisionnews.com) 48 മണിക്കൂറിനുള്ളിൽ ഇൻഡ്യ സഖ്യം പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ്.

ഇൻഡ്യ സഖ്യത്തിന് തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ലഭിക്കും. സഖ്യത്തിൽ ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിക്കുന്ന പാർട്ടി നേതൃത്വം പ്രധാനമന്ത്രിപദത്തിന് അവകാശവാദം ഉന്നയിക്കുന്നത് യുക്തിസഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ 272 എന്ന മാജിക് നമ്പർ കടക്കാൻ ഇൻഡ്യ സഖ്യത്തിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം എൻ.ഡി.എ സഖ്യത്തിലുള്ള ചില പാർട്ടികളും ഇൻഡ്യ സഖ്യത്തിനൊപ്പം ചേരും.

പുതിയ പാർട്ടികളുടെ വരവിൽ ഉൾപ്പടെ ഹൈക്കമാൻഡ് നിർണായക തീരുമാനങ്ങളെടുക്കുമെന്നും ജയ്റാം രമേശ് പറഞ്ഞു. അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ എഴാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും.

യു.​​പി, പ​​ശ്ചി​​മ ബം​​ഗാ​​ൾ, പ​​ഞ്ചാ​​ബ് അടക്കം ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 57 സീ​​റ്റുകളിലേക്കാ​​ണ് ജൂൺ ഒന്നിന് വോ​​ട്ടെ​​ടു​​പ്പ് ന​​ട​​ക്കുക.

പ​​ഞ്ചാ​​ബ്, യു.​​പി സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ 13 വീ​​ത​​വും പ​​ശ്ചി​​മ ബം​​ഗാ​​ൾ (ഒ​​മ്പ​​ത്), ബി​​ഹാ​​ർ (എ​​ട്ട്), ഒ​​ഡി​​ഷ (ആ​​റ്), ഹി​​മാ​​ച​​ൽ പ്ര​​ദേ​​ശ് (നാ​​ല്), ഝാ​ർ​​ഖ​​ണ്ഡ് (മൂ​​ന്ന്), കേ​​ന്ദ്ര​ഭ​​ര​​ണ പ്ര​​ദേ​​ശ​​മാ​​യ ച​​ണ്ഡി​​ഗ​​ഢി​​ൽ ഒ​​രു മ​​ണ്ഡ​​ലം എന്നിങ്ങനെയാണ് ജനവിധി തേടുന്ന 57 സീ​​റ്റുകൾ.

അ​​വ​​സാ​​നഘ​​ട്ട വോ​​ട്ടെ​​ടു​​പ്പി​​ൽ പ്ര​​ധാ​​ന​​മ​​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി, ബോ​​ളി​​വു​​ഡ് ന​​ടി ക​​ങ്ക​​ണ റാ​​വ​​ത്ത്, കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് ആ​​ന​​ന്ദ് ശ​​ർ​​മ,

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് (ടി.​​എം.​​സി) ദേ​​ശീ​​യ ഉ​​പാ​​ധ്യ​​ക്ഷ​​ൻ അ​​ഭി​​ഷേ​​ക് ബാ​​ന​​ർ​​ജി, മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി ര​​വി​​ശ​​ങ്ക​​ർ പ്ര​​സാ​​ദ്, ലാ​​ലു​​പ്ര​​സാ​​ദി​​ന്റെ മ​​ക​​ൾ മി​​ർ​​സ എന്നിവരാണ് ജ​​ന​​വി​​ധി തേ​​ടു​​ന്ന പ്ര​​മു​​ഖ​​ർ. ജൂൺ നാലിനാണ് വോട്ടെണ്ണൽ.

#Congress #decide #PrimeMinister #hours

Next TV

Related Stories
തിരുവമ്പാടിയിൽ ലീഗിൻ്റെ പോഷക സംഘടനയുടെ കുടുംബസംഗമത്തിലേക്ക് പിവി അൻവറിന് ക്ഷണം; ബന്ധമില്ലെന്ന് ലീഗ്

Jun 14, 2025 01:17 PM

തിരുവമ്പാടിയിൽ ലീഗിൻ്റെ പോഷക സംഘടനയുടെ കുടുംബസംഗമത്തിലേക്ക് പിവി അൻവറിന് ക്ഷണം; ബന്ധമില്ലെന്ന് ലീഗ്

തിരുവമ്പാടിയിൽ ലീഗിൻ്റെ പോഷക സംഘടനയുടെ കുടുംബസംഗമത്തിലേക്ക് പിവി അൻവറിന്...

Read More >>
Top Stories










Entertainment News