തിരൂരങ്ങാടി (മലപ്പുറം): ( www.truevisionnews.com ) വെള്ളിയാഴ്ച നടക്കുന്ന മൂന്നിയൂർ കളിയാട്ടക്കാവ് കോഴിക്കളിയാട്ട മഹോത്സവവുമായി ബന്ധപ്പെട്ട് ദേശീയപാത 66ൽ 31ന് ഉച്ചക്ക് 12 മുതൽ രാത്രി പത്തു വരെ കോഹിനൂർ മുതൽ എടരിക്കോട് വരെ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തി.
കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന പരപ്പനങ്ങാടി, തിരൂർ ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും യൂനിവേഴ്‌സിറ്റി-ചെട്ട്യാർമാടുനിന്ന് ഒലിപ്രംകടവ് അത്താണിക്കൽ വഴി പരപ്പനങ്ങാടി ഭാഗത്തേക്ക് പോകണം.
കോഴിക്കോട് ഭാഗത്തുനിന്ന് കോട്ടക്കൽ, തൃശൂർ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ കോഹിനൂരിൽനിന്ന് നീരോൽപാലം-പറമ്പിൽപീടിക-കരുവാൻകല്ല്-കൊളപ്പുറം വഴി തൃശൂർ ഭാഗത്തേക്ക് പോകണം.
തൃശൂർ ഭാഗത്തുനിന്ന് വരുന്ന കോഴിക്കോട് ഭാഗത്തേക്കുള്ള വലിയ ചരക്കുവാഹനങ്ങൾ എടരിക്കോടുനിന്ന് വൈലത്തൂർ -താനൂർ-പരപ്പനങ്ങാടി- ഫറോക്ക് വഴി കോഴിക്കോട് ഭാഗത്തേക്കു പോകണം.
തൃശൂർ ഭാഗത്തുനിന്ന് വരുന്ന കോഴിക്കോട് ഭാഗത്തേക്കുള്ള മറ്റു വാഹനങ്ങൾ കൊളപ്പുറത്തുനിന്ന് എയർപോർട്ട് റോഡ് വഴി കരുവാൻകല്ല്-പറമ്പിൽപീടിക നീരോൽപാലം- കോഹിനൂർ വഴി കോഴിക്കോട് ഭാഗത്തേക്കു പോകണം.
കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ഒരു വാഹനത്തിലും ഡി.ജെ സൗണ്ട് സിസ്റ്റം ഉപയോഗിക്കാൻ പാടില്ല. അനുമതിയില്ലാതെ ഉപയോഗിച്ചാൽ സിസ്റ്റവും വാഹനവും കസ്റ്റഡിയിലെടുത്ത് നിയമനടപടികൾ സ്വീകരിക്കുമെന്നും തിരൂരങ്ങാടി എസ്.എച്ച്.ഒ അറിയിച്ചു.
#moonniyur #kozhikkaliyattam #travel# directions