#Bearmeat | കുടുംബ സംഗമത്തിൽ വിളമ്പിയത് കരടി ഇറച്ചി: വിരബാധയേറ്റ് ഗുരുതരാവസ്ഥയിലായി ആറ് പേർ

#Bearmeat | കുടുംബ സംഗമത്തിൽ വിളമ്പിയത് കരടി ഇറച്ചി: വിരബാധയേറ്റ് ഗുരുതരാവസ്ഥയിലായി ആറ് പേർ
May 29, 2024 01:32 PM | By VIPIN P V

സൌത്ത് ഡക്കോട്ട: (truevisionnews.com) വീട്ടുകാർ ഒത്തുകൂടിയപ്പോൾ കഴിച്ചത് കരടിയിറച്ചി, ആറ് പേർ ഗുരുതരാവസ്ഥയിൽ. അമേരിക്കയിലെ സൌത്ത് ഡക്കോട്ടയിലാണ് സംഭവം.

കുടുംബാംഗങ്ങൾ ഒത്തുകൂടിയപ്പോൾ ആഘോഷത്തിന് നിറം പകരാനായി വിളമ്പിയ കരടി ഇറിച്ചിയാണ് കുടുംബത്തിലെ ആറ് പേരെ ഗുരുതരാവസ്ഥയിലെത്തിച്ചിരിക്കുന്നത്.

ഒരു മാസത്തിലേറെയായി ഫ്രീസ് ചെയ്ത് സൂക്ഷിച്ചിരുന്ന കരടി ഇറച്ചിയാണ് പരിപാടിക്കിടെ വിളമ്പിയത്. അപൂർവ്വമായി കാണുന്ന നാടവിരബാധയാണ് കുടുംബാംഗങ്ങൾക്ക് സംഭവിച്ചത്.

ഇറച്ചി കഴിക്കാതെ ഇതിനൊപ്പമുണ്ടായിരുന്ന പച്ചക്കറികൾ മാത്രം കഴിച്ച രണ്ട് പേരും ആശുപത്രിയിലായിട്ടുണ്ടെന്നതാണ് ശ്രദ്ധേയം.

ട്രിച്ചിനെല്ലാ സ്പൈറൽസ് എന്ന നാടവിരയാണ് ഇറച്ചിയിലൂടെ മനുഷ്യ ശരീരത്തിലെത്തിയത്.

പാകം ചെയ്യാത്ത പന്നിയിറച്ചിയിൽ സാധാരണമായി കാണുന്ന ഈ വിര രോഗ പ്രതിരോധ ശേഷിയെ സാരമായി ബാധിക്കുന്നവയാണ്.

ഛർദ്ദി, വയറിളക്കം, തല കറക്കം എന്നിവയാണ് ഈ വിരബാധയുടെ ലക്ഷണം. വിരയുള്ള ഭക്ഷണം കഴിച്ചാൽ പത്ത് ദിവസത്തോടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കും ഹൃദയാഘാതത്തിലേക്കും മനുഷ്യ ശരീരം എത്തുമെന്നാണ് പഠനങ്ങൾ വിശദമാക്കുന്നത്.

ഹൃദയം, വൃക്ക എന്നിവ വിരബാധയേ തുടർന്ന് തകരാറിലാവും. അമേരിക്കയിൽ വളരെ വിരളമായാണ് ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ കണക്കുകൾ അനുസരിച്ച് 2016നും 2022 നും ഇടയിൽ 35 കേസുകൾ മാത്രമാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

മിനസോട്ട സ്വദേശിയായ 29കാരനാണ് നിലവിലെ കേസിൽ കടുത്ത പനിയുമായി ചികിത്സ തേടിയത്.

ഇതിന് പിന്നാലെയാണ് കുടുംബാംഗങ്ങൾ സൌത്ത് ഡകോട്ട, അരിസോണ തുടങ്ങിയ സംസ്ഥാനങ്ങളിൽ ചികിത്സ തേടിയത്.

രോഗബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഫാമിലി റീ യൂണിയനിലെ കരടി ഇറച്ചിയാണ് വില്ലനായതെന്ന് വ്യക്തമായത്.

കാനഡയിൽ നിന്ന് കിട്ടിയ കരടി ഇറച്ചി കുടുംബാംഗങ്ങളിലൊരാൾ പരിപാടിക്ക് കൊണ്ടുവരികയായിരുന്നു

ഇവരിൽ നിന്ന് ഇറച്ചിയുടെ ശേഷിക്കുന്ന സാംപിുകൾ സിഡിസി പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വേട്ടയാടി കിട്ടിയ മൃഗങ്ങളുടെ ഇറച്ചി 165 ഡിഗ്രി സെൽഷ്യസിൽ പാകം ചെയ്യണമെന്ന് സിഡിസി നിർദ്ദേശം നൽകിയിട്ടുണ്ട്.

#Bearmeat #served #family #reunion: #Six #people #seriously #infected #worms

Next TV

Related Stories
റഷ്യയിൽ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തി, ആഞ്ഞടിച്ച് സുനാമി തിരമാലകൾ , ജനങ്ങൾക്ക് മുന്നറിയിപ്പ്

Jul 30, 2025 09:10 AM

റഷ്യയിൽ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തി, ആഞ്ഞടിച്ച് സുനാമി തിരമാലകൾ , ജനങ്ങൾക്ക് മുന്നറിയിപ്പ്

റഷ്യയുടെ കിഴക്കൻ മേഖലയിലുണ്ടായ വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകൾ...

Read More >>
കാനഡയിൽ വീണ്ടും വിമാനാപകടം; മലയാളി യുവാവായ പൈലറ്റ് കൊല്ലപ്പെട്ടു

Jul 30, 2025 05:57 AM

കാനഡയിൽ വീണ്ടും വിമാനാപകടം; മലയാളി യുവാവായ പൈലറ്റ് കൊല്ലപ്പെട്ടു

കാനഡയിൽ വീണ്ടും വിമാനാപകടം, മലയാളി യുവാവായ പൈലറ്റ്...

Read More >>
ടേക്ക് ഓഫിന് തൊട്ടുമുൻപ് തീയും പുകയും; വിമാനത്തിൽനിന്ന് നിരങ്ങിയിറങ്ങി യാത്രക്കാർ, ദുരന്തം ഒഴിവായി

Jul 27, 2025 10:12 AM

ടേക്ക് ഓഫിന് തൊട്ടുമുൻപ് തീയും പുകയും; വിമാനത്തിൽനിന്ന് നിരങ്ങിയിറങ്ങി യാത്രക്കാർ, ദുരന്തം ഒഴിവായി

സാങ്കേതിക തകരാറിനെത്തുടർന്ന് അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ ടേക്ക് ഓഫ്...

Read More >>
Top Stories










Entertainment News





//Truevisionall