#bodyfound |വിമുക്തഭടനെ ഷെഡ്ഡിൽ മരിച്ചനിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് കുടുംബം

#bodyfound |വിമുക്തഭടനെ ഷെഡ്ഡിൽ മരിച്ചനിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് കുടുംബം
May 28, 2024 07:30 PM | By Aparna NV

മലപ്പുറം: (truevisionnews.com) വിമുക്തഭടനെ ആളൊഴിഞ്ഞ പറമ്പിലെ ഷെഡ്ഡിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃത്താല വേങ്ങശ്ശേരി കൂട്ടാക്കിൽ ഗോവിന്ദൻകുട്ടി (73)യെയാണ് ചൊവ്വാഴ്ച രാവിലെ നീലിയാടുള്ള ഷെഡ്ഡിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ജില്ലാ അതിർത്തിയായ നീലിയാട്ടിൽ പഴയ വാഹനഭാഗങ്ങൾ വിൽക്കുന്ന സ്ഥാപനത്തിന് സമീപം പഴയ ഷെഡിന് പുറകിലുള്ള ചായ്പ്പിലാണ് ഗോവിന്ദൻകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. ഏതാനും വർഷങ്ങളായി കുടുംബവുമായി ബന്ധമില്ലാതിരുന്ന ഗോവിന്ദൻ കുട്ടി, നീലിയാടും പരിസര പ്രദേശങ്ങളിലുമാണ് കഴിഞ്ഞിരുന്നത്.

രണ്ടുദിവസം മുൻപ് മദ്യപാനത്തിനിടയിൽ ചിലരുമായി തർക്കം ഉണ്ടായതായി ബന്ധുക്കൾ ആരോപിക്കുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് മൃതദേഹം പോലീസ് പരിശോധനയ്ക്കായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

വിമുക്തഭടനും മുൻ എഫ്.എ.സി.ടി. ജീവനക്കാരനുമായിരുന്ന ഗോവിന്ദൻ കുട്ടി, കുമ്പിടി ഉമ്മത്തൂരിലെ സ്വകാര്യ വ്യക്തിയുടെ ഫാമിൽ ജോലിക്കാരനായിരുന്നു.

#Veteran #found #dead #shed #family #is #accused #being #mysterious

Next TV

Related Stories
#theft | പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ; ക്ഷേത്രത്തില്‍ നിരന്തരം മോഷണം നടത്തുന്നയാൾ  അറസ്റ്റിൽ

Nov 26, 2024 10:41 PM

#theft | പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ; ക്ഷേത്രത്തില്‍ നിരന്തരം മോഷണം നടത്തുന്നയാൾ അറസ്റ്റിൽ

മാരായമുട്ടം മണലിവിള സ്വദേശി അമ്പലം മണിയന്‍ എന്ന മണിയനെ(65) ആണ് വിഴിഞ്ഞം പോലീസ്...

Read More >>
#complaint | ബസ് സ്റ്റാന്‍ഡില്‍വെച്ച് വിദ്യാര്‍ഥിനിക്ക് നേരേ പോലീസുകാരന്റെ ലൈംഗികാതിക്രമം; പരാതി

Nov 26, 2024 09:54 PM

#complaint | ബസ് സ്റ്റാന്‍ഡില്‍വെച്ച് വിദ്യാര്‍ഥിനിക്ക് നേരേ പോലീസുകാരന്റെ ലൈംഗികാതിക്രമം; പരാതി

പെണ്‍കുട്ടി ബഹളംവെച്ചതോടെ സമീപത്തുണ്ടായിരുന്നവര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടിരക്ഷപ്പെടാന്‍...

Read More >>
#PoliceCase | പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

Nov 26, 2024 09:45 PM

#PoliceCase | പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

പനിയെ തുടർന്നുള്ള അണുബാധയ്ക്കെന്ന രീതിയിലാണ് ആശുപത്രിയിൽ പെണ്‍കുട്ടി ചികിത്സ തേടിയത്. സംശയം തോന്നി പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് പെണ്‍കുട്ടി...

Read More >>
#accident | കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം

Nov 26, 2024 09:21 PM

#accident | കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം

ദേശീയ പാതയിൽ നിയന്ത്രണം വിട്ട ലോറിയിൽ നിന്നാണ് കണ്ടെയ്നർ തെറിച്ച് കാറിന് മുകളില്‍...

Read More >>
#KMShaji | 'നടന്നത് ഭരണ​കൂട ​ഗൂഢാലോചന; പ്ലസ് ടു കോഴക്കേസ് വിധി പിണറായി വിജയന്റെ പിടലിക്കേറ്റ അടി' - കെ.എം ഷാജി

Nov 26, 2024 09:10 PM

#KMShaji | 'നടന്നത് ഭരണ​കൂട ​ഗൂഢാലോചന; പ്ലസ് ടു കോഴക്കേസ് വിധി പിണറായി വിജയന്റെ പിടലിക്കേറ്റ അടി' - കെ.എം ഷാജി

പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. നിയമോപദേശം പോലും മറികടന്ന് 2020 ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍...

Read More >>
Top Stories