#murder | 'തെറ്റ് ചെയ്തു, അറസ്റ്റ് ചെയ്യൂ സാറേ'; ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് സ്റ്റേഷനില്‍

#murder | 'തെറ്റ് ചെയ്തു, അറസ്റ്റ് ചെയ്യൂ സാറേ'; ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് സ്റ്റേഷനില്‍
May 27, 2024 08:16 AM | By Susmitha Surendran

മമ്പാട്: (truevisionnews.com) കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . മമ്പാട് പുള്ളിപ്പാടം കറുകമണ്ണ സ്വദേശിനി മുണ്ടേങ്ങാട്ടില്‍ നിഷമോളാണ് (38) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍.

ഭര്‍ത്താവ് ചുങ്കത്തറ ചെറുവള്ളിപ്പാറ ഷാജി(43) നിലമ്പൂര്‍ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇവര്‍ താമസിക്കുന്ന പുള്ളിപ്പാടത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ ഞായറാഴ്ച വൈകീട്ട് 6.30-ഓടെയാണ് സംഭവം.

തലയ്ക്ക് ഉള്‍പ്പെടെ പരിക്കേറ്റ നിഷമോളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശരീരത്തിന്റെ പല ഭാഗങ്ങളിലും വെട്ടേറ്റതിന്റെയും മര്‍ദനമേറ്റതിന്റെയും പാടുകളുണ്ട്. 

'ഞാനൊരു തെറ്റ് ചെയ്തു. എന്നെ അറസ്റ്റ് ചെയ്യൂ സാറേ...' എന്നാണ് ഭര്‍ത്താവ് ഷാജി പോലീസിനോട് പറഞ്ഞത്. സംഭവശേഷം ഇയാള്‍ നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു.

സ്റ്റേഷനിലേക്ക് ഓടിക്കയറിയ ഉടന്‍ പറഞ്ഞതാണിത്. വൈകീട്ട് കുട്ടികള്‍ക്ക് പൊറോട്ടയും മറ്റുമായി എത്തി. ഇത് കുട്ടികള്‍ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് സംഭവത്തില്‍ കലാശിച്ചതെന്നാണ് പ്രതി നല്‍കിയ മൊഴി.

വഴക്കുതീര്‍ക്കാന്‍ വാടകവീട്ടില്‍; ഒടുവില്‍ കണ്ണീര്‍ ബാക്കി...

ശോകമൂകമായിരുന്നു ആ വാടക ക്വാര്‍ട്ടേഴ്സ് പരിസരം. ഇരുള്‍ മൂടി തുടങ്ങിയ പരിസരത്ത് രണ്ടു പോലീസുകാര്‍ മാത്രം കാവല്‍. നിഷമോളും കുട്ടികളും ഒരാഴ്ചയോളമായി ഈ ക്വാര്‍ട്ടേഴ്സിലേക്ക് മാറിയിട്ടെന്ന് നാട്ടുകാര്‍.

ഈ ക്വാര്‍ട്ടേഴ്സിന്റെ മറുഭാഗത്ത് താമസിക്കുന്ന കുടുംബം ഇവിടെ ഉണ്ടായിരുന്നില്ല. നിഷയും ഭര്‍ത്താവും തമ്മില്‍ വഴക്ക് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.

ചുങ്കത്തറയിലെ ഭര്‍ത്തൃവീട്ടില്‍ വഴക്ക് പതിവായതോടെ രണ്ടാഴ്ച മുന്‍പാണ് നിഷമോള്‍ മാതൃവീടായ കറുകമണ്ണയില്‍ എത്തിയത്. കഴിഞ്ഞയാഴ്ചയാണ് നിഷയെയും കുട്ടികളെയും മാതാവ് വാടകവീട്ടിലാക്കിയത്.

കറുകമണ്ണയില്‍നിന്ന് ഒരു കിലോമീറ്ററോളം അകലെയാണിത്. രണ്ടു ദിവസമായി ഷാജി ഇവിടെയായിരുന്നു. മാസങ്ങളായി വഴക്ക് പതിവായതോടെ സ്റ്റേഷന്‍ മുഖേനയും മറ്റും പറഞ്ഞുതീര്‍ക്കാറുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

ഈ മാസം 30-ന് ഇവര്‍ ചുങ്കത്തറയിലെ വീട്ടിലേക്കുതന്നെ പോകാന്‍ തീരുമാനിച്ചിരുന്നതായും പറയുന്നു. ഞായറാഴ്ച കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ടും നിഷയുടെ ഫോണ്‍ ഉപയോഗത്തെ ചൊല്ലിയുമുള്ള തര്‍ക്കം മൂര്‍ച്ഛിച്ചു.

തുടര്‍ന്നാണ് മര്‍ദനവും വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിനു പിറകില്‍ വെട്ടുകയും ചെയ്തത്. പത്താംതരത്തില്‍ പഠിക്കുന്ന മകള്‍ ഉള്‍പ്പെടെ നാലു മക്കളാണ് ഇവര്‍ക്ക്.

മക്കളുടെ സാന്നിധ്യത്തിലായിരുന്നു മര്‍ദനവും കൊലപാതകവും. പേടിച്ചരണ്ട കുട്ടികള്‍ തൊട്ടടുത്ത വീട്ടിലേക്ക് ഓടി വിവരം നല്‍കുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും നിഷമോളെ രക്ഷിക്കാനായില്ല.


#husband #police #station #after #murder #mampad

Next TV

Related Stories
#theft | പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ; ക്ഷേത്രത്തില്‍ നിരന്തരം മോഷണം നടത്തുന്നയാൾ  അറസ്റ്റിൽ

Nov 26, 2024 10:41 PM

#theft | പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ; ക്ഷേത്രത്തില്‍ നിരന്തരം മോഷണം നടത്തുന്നയാൾ അറസ്റ്റിൽ

മാരായമുട്ടം മണലിവിള സ്വദേശി അമ്പലം മണിയന്‍ എന്ന മണിയനെ(65) ആണ് വിഴിഞ്ഞം പോലീസ്...

Read More >>
#complaint | ബസ് സ്റ്റാന്‍ഡില്‍വെച്ച് വിദ്യാര്‍ഥിനിക്ക് നേരേ പോലീസുകാരന്റെ ലൈംഗികാതിക്രമം; പരാതി

Nov 26, 2024 09:54 PM

#complaint | ബസ് സ്റ്റാന്‍ഡില്‍വെച്ച് വിദ്യാര്‍ഥിനിക്ക് നേരേ പോലീസുകാരന്റെ ലൈംഗികാതിക്രമം; പരാതി

പെണ്‍കുട്ടി ബഹളംവെച്ചതോടെ സമീപത്തുണ്ടായിരുന്നവര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടിരക്ഷപ്പെടാന്‍...

Read More >>
#PoliceCase | പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

Nov 26, 2024 09:45 PM

#PoliceCase | പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

പനിയെ തുടർന്നുള്ള അണുബാധയ്ക്കെന്ന രീതിയിലാണ് ആശുപത്രിയിൽ പെണ്‍കുട്ടി ചികിത്സ തേടിയത്. സംശയം തോന്നി പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് പെണ്‍കുട്ടി...

Read More >>
#accident | കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം

Nov 26, 2024 09:21 PM

#accident | കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം

ദേശീയ പാതയിൽ നിയന്ത്രണം വിട്ട ലോറിയിൽ നിന്നാണ് കണ്ടെയ്നർ തെറിച്ച് കാറിന് മുകളില്‍...

Read More >>
#KMShaji | 'നടന്നത് ഭരണ​കൂട ​ഗൂഢാലോചന; പ്ലസ് ടു കോഴക്കേസ് വിധി പിണറായി വിജയന്റെ പിടലിക്കേറ്റ അടി' - കെ.എം ഷാജി

Nov 26, 2024 09:10 PM

#KMShaji | 'നടന്നത് ഭരണ​കൂട ​ഗൂഢാലോചന; പ്ലസ് ടു കോഴക്കേസ് വിധി പിണറായി വിജയന്റെ പിടലിക്കേറ്റ അടി' - കെ.എം ഷാജി

പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. നിയമോപദേശം പോലും മറികടന്ന് 2020 ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍...

Read More >>
Top Stories