#accident |ബൈക്കിടിച്ച് വീണ വയോധികനെ മറ്റൊരു ബൈക്കിടിച്ചു; ചികിത്സക്കിടെ മരിച്ചു

#accident |ബൈക്കിടിച്ച് വീണ വയോധികനെ മറ്റൊരു ബൈക്കിടിച്ചു; ചികിത്സക്കിടെ മരിച്ചു
May 25, 2024 07:13 PM | By Susmitha Surendran

ചങ്ങരംകുളം: (truevisionnews.com)   ബൈക്കിടിച്ച് റോഡിൽ വീണതിനു പിന്നാലെ മറ്റൊരു ബൈക്കിടിച്ച് ഗുരുതരപരിക്കേറ്റ കാൽനടയാത്രികനായ വയോധികൻ ചികിത്സയിൽ കഴിയവേ മരണത്തിന് കീഴടങ്ങി.

കോക്കൂർ സിഎച്ച് നഗറിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ കോക്കൂർ സി.എച്ച് നഗറിൽ താമസിക്കുന്ന കുന്നത്ത് ഇബ്രാഹിം കുട്ടി(61)യാണ് മരിച്ചത്. കോക്കൂർ ഹൈസ്കൂളിനടുത്ത് ചായക്കട നടത്തി വരികയായിരുന്നു.

സി.എച്ച് നഗറിൽ ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം. വീട്ടിലേക്ക് നടന്നു വരികയായിരുന്ന ഇബ്രാഹിംകുട്ടി ബൈക്ക് തട്ടി റോഡിൽ വീഴുകയായിരുന്നു.

പിറകെ വന്ന മറ്റൊരു ബൈക്കും ഇടിച്ചതോടെ കാലിനും തലക്കും ഗുരുതര പരിക്കേറ്റു. നാട്ടുകാർ ചേർന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്ന ഇബ്രാഹിംകുട്ടി ശനിയാഴ്ച കാലത്താണ് മരണത്തിന് കീഴടങ്ങിയത്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.

#elderly #man #who #fell #off #bike #hit #another #bike #Died #during #treatment

Next TV

Related Stories
#theft | പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ; ക്ഷേത്രത്തില്‍ നിരന്തരം മോഷണം നടത്തുന്നയാൾ  അറസ്റ്റിൽ

Nov 26, 2024 10:41 PM

#theft | പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ; ക്ഷേത്രത്തില്‍ നിരന്തരം മോഷണം നടത്തുന്നയാൾ അറസ്റ്റിൽ

മാരായമുട്ടം മണലിവിള സ്വദേശി അമ്പലം മണിയന്‍ എന്ന മണിയനെ(65) ആണ് വിഴിഞ്ഞം പോലീസ്...

Read More >>
#complaint | ബസ് സ്റ്റാന്‍ഡില്‍വെച്ച് വിദ്യാര്‍ഥിനിക്ക് നേരേ പോലീസുകാരന്റെ ലൈംഗികാതിക്രമം; പരാതി

Nov 26, 2024 09:54 PM

#complaint | ബസ് സ്റ്റാന്‍ഡില്‍വെച്ച് വിദ്യാര്‍ഥിനിക്ക് നേരേ പോലീസുകാരന്റെ ലൈംഗികാതിക്രമം; പരാതി

പെണ്‍കുട്ടി ബഹളംവെച്ചതോടെ സമീപത്തുണ്ടായിരുന്നവര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടിരക്ഷപ്പെടാന്‍...

Read More >>
#PoliceCase | പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

Nov 26, 2024 09:45 PM

#PoliceCase | പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

പനിയെ തുടർന്നുള്ള അണുബാധയ്ക്കെന്ന രീതിയിലാണ് ആശുപത്രിയിൽ പെണ്‍കുട്ടി ചികിത്സ തേടിയത്. സംശയം തോന്നി പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് പെണ്‍കുട്ടി...

Read More >>
#accident | കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം

Nov 26, 2024 09:21 PM

#accident | കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം

ദേശീയ പാതയിൽ നിയന്ത്രണം വിട്ട ലോറിയിൽ നിന്നാണ് കണ്ടെയ്നർ തെറിച്ച് കാറിന് മുകളില്‍...

Read More >>
#KMShaji | 'നടന്നത് ഭരണ​കൂട ​ഗൂഢാലോചന; പ്ലസ് ടു കോഴക്കേസ് വിധി പിണറായി വിജയന്റെ പിടലിക്കേറ്റ അടി' - കെ.എം ഷാജി

Nov 26, 2024 09:10 PM

#KMShaji | 'നടന്നത് ഭരണ​കൂട ​ഗൂഢാലോചന; പ്ലസ് ടു കോഴക്കേസ് വിധി പിണറായി വിജയന്റെ പിടലിക്കേറ്റ അടി' - കെ.എം ഷാജി

പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. നിയമോപദേശം പോലും മറികടന്ന് 2020 ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍...

Read More >>
Top Stories