#MVD | നാദാപുരം കല്ലാച്ചിയിലെ യുവാക്കളുടെ അപകടകരമായ കാർയാത്ര; വാഹനമോടിച്ചയാൾക്ക് നോട്ടീസ് നൽകി മോട്ടോർവാഹനവകുപ്പ്

#MVD | നാദാപുരം കല്ലാച്ചിയിലെ യുവാക്കളുടെ അപകടകരമായ കാർയാത്ര; വാഹനമോടിച്ചയാൾക്ക് നോട്ടീസ് നൽകി മോട്ടോർവാഹനവകുപ്പ്
May 25, 2024 01:56 PM | By Athira V

വളയം(കോഴിക്കോട്) : ( www.truevisionnews.com ) കല്ലാച്ചി-വളയം റോഡിലൂടെ യുവാക്കൾ അപകടകരമായ രീതിയിൽ കാർ ഓടിച്ച സംഭവത്തിൽ മോട്ടോർവാഹനവകുപ്പ് നിയമ നടപടിയെടുത്തു.

ആദ്യഘട്ടമെന്ന നിലയിൽ വാഹനമോടിച്ച ആയഞ്ചേരി സ്വദേശി മുഹമ്മദ് മാസിന്റെ (19) വീട്ടിലെത്തി മോട്ടോർവാഹനവകുപ്പ് നോട്ടീസ് നൽകി. മൂന്നുദിവസത്തിനകം കോഴിക്കോട് ചേവായൂരിലെ എൻഫോഴ്സ്‌മെന്റ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ഹാജരാകാനാണ് നിർദേശം.

മാസിന്റെ പിതാവ് അനീഫയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. വ്യാഴാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. ആയഞ്ചേരിയിൽനിന്ന് വിവാഹസംഘത്തിനൊപ്പം വരുകയായിരുന്ന കാറിൽ പിന്നിലെ ഇരുവശങ്ങളിലെയും ഡോറിനു മുകളിൽ യുവാക്കൾ ഇരുന്ന് അപകടകരമായ രീതിയിൽ യാത്രചെയ്യുകയായിരുന്നു.

ചാറ്റൽമഴയിൽ എതിർദിശയിൽനിന്ന് ഒട്ടേറെ വാഹനങ്ങൾ വന്നപ്പോൾ പലപ്പോഴും തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോട്ടോർവാഹനവകുപ്പ് നടപടിയുമായി രംഗത്തുവന്നത്. സംഭവമറിഞ്ഞ് വളയം പോലീസും യുവാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു.

#Nadapuram #Kallachi #youth #dangerous #road #trip #motor #vehicle #department #issued #notice #driver

Next TV

Related Stories
#TDP | സ്പീക്കർ പദവി: എൻഡിഎയിൽ വ്യത്യസ്ത നിലപാട്; ‍ടിഡിപിക്ക് പിന്തുണ അറിയിച്ച് ഇന്ത്യാസഖ്യ തന്ത്രം

Jun 17, 2024 05:57 AM

#TDP | സ്പീക്കർ പദവി: എൻഡിഎയിൽ വ്യത്യസ്ത നിലപാട്; ‍ടിഡിപിക്ക് പിന്തുണ അറിയിച്ച് ഇന്ത്യാസഖ്യ തന്ത്രം

ഇന്നലെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിന്റെ വസതിയിൽ ചേർന്ന എൻഡിഎ യോഗത്തിലും സ്പീക്കർ വിഷയം ചർച്ചയായെന്നാണു വിവരം. അമിത് ഷാ, ജെ.പി.നഡ്ഡ, ചിരാഗ്...

Read More >>
#cpm |തെരഞ്ഞെടുപ്പ് തോൽവി; മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധനയ്‍ക്കൊരുങ്ങി സിപിഎം

Jun 16, 2024 10:40 PM

#cpm |തെരഞ്ഞെടുപ്പ് തോൽവി; മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധനയ്‍ക്കൊരുങ്ങി സിപിഎം

പാർട്ടി വോട്ടുകളിലെ ചോർച്ച തോൽവിക്ക് ആക്കം കൂട്ടിയെന്നാണ് സെക്രട്ടേറിയറ്റിൽ ചർച്ച....

Read More >>
#arrest | ബാലുശ്ശേരിയിൽ പുലർച്ചെ സംശയാസ്പദ സാഹചര്യത്തിൽ 3 പേർ, കൈയിൽ തോക്കും തിരയും, അറസ്റ്റ് ചെയ്ത് പൊലീസ്

Jun 16, 2024 10:07 PM

#arrest | ബാലുശ്ശേരിയിൽ പുലർച്ചെ സംശയാസ്പദ സാഹചര്യത്തിൽ 3 പേർ, കൈയിൽ തോക്കും തിരയും, അറസ്റ്റ് ചെയ്ത് പൊലീസ്

ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് ബാലുശ്ശേരി കാഞ്ഞിക്കാവ് പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ മൂന്ന് പേരെയും കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍...

Read More >>
#murder | കൊല്ലത്ത് അമ്മാവന്റെ അടിയേറ്റ് അനന്തരവൻ മരിച്ചു, അന്വഷണം ആരംഭിച്ച്   പൊലീസ്

Jun 16, 2024 09:38 PM

#murder | കൊല്ലത്ത് അമ്മാവന്റെ അടിയേറ്റ് അനന്തരവൻ മരിച്ചു, അന്വഷണം ആരംഭിച്ച് പൊലീസ്

കുടുംബ വിരോധത്തെ തുടർന്ന് രണ്ട് ദിവസം മുമ്പായിരുന്നു...

Read More >>
#CPM |'താനൂര്‍ പൊലീസിലെ അക്രമകാരികള്‍ക്കെതിരെ നടപടിയെടുക്കണം'; പ്രതിഷേധ പ്രകടനവുമായി സിപിഎം

Jun 16, 2024 09:19 PM

#CPM |'താനൂര്‍ പൊലീസിലെ അക്രമകാരികള്‍ക്കെതിരെ നടപടിയെടുക്കണം'; പ്രതിഷേധ പ്രകടനവുമായി സിപിഎം

പൊലീസിനെതിരെ രൂക്ഷ മുദ്രാവാക്യങ്ങളുമായിട്ടാണ് സിപിഎം പ്രവർത്തകർ പ്രതിഷേധ പ്രകടനം...

Read More >>
#fire |കൊല്ലത്ത് ദേശീയപാതയിൽ കാർ കത്തി; ഒരാൾക്കു ദാരുണാന്ത്യം

Jun 16, 2024 08:41 PM

#fire |കൊല്ലത്ത് ദേശീയപാതയിൽ കാർ കത്തി; ഒരാൾക്കു ദാരുണാന്ത്യം

മരിച്ചത് ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ലെന്നു പൊലീസ്...

Read More >>
Top Stories